അവരെ കോവിഡ് റാണി എന്നൊക്കെ വിളിച്ചവർ ഇപ്പോൾ അവർക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നു

0
234

ബൂലോകം

ഇന്ന് പ്രഖ്യാപിച്ച LDF മന്ത്രിസഭയിൽ ഷൈലജ ടീച്ചർ ഇല്ല എന്നതിൽ വ്യക്തിപരമായി സങ്കടമുണ്ട്,ഏറ്റവും നല്ല ആരോഗ്യമന്ത്രിയായിരുന്ന അഭൂതപൂർവ്വമായ പല മാറ്റങ്ങളും ആരോഗ്യമേഖലയിൽ കൊണ്ടുവരികയും ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പൂരിഭക്ഷത്തിൽ വിജയിക്കുകയും ചെയ്ത ജനപ്രതിനിധി എന്ന നിലയിലും ആരോഗ്യ മേഖല തന്നെ കൊടുത്തു കൊണ്ടു മന്ത്രിസഭയിൽ നിലനിർത്തുകയായിരുന്നു വേണ്ടിയിരുന്നത്. വിശിഷ്യാ കേരളീയരും ആരോഗ്യപ്രവർത്തകരും വളരെ ഇഷ്ട്ടപ്പെടുന്ന സ്നേഹ സ്വാന്തനത്തിന്റെ ആൾ രൂപമായിരുന്നു ടീച്ചർ. അതിയായ എന്റെ ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു ടീച്ചർ.

If we were in power at the Centre, we would nationalise the health system: KK Shailaja, Kerala Health Minister - The Hindu BusinessLineപകരം 3 പുതുമുഖ വനിതാമന്ത്രിമാർ അടക്കം ഒരു തലമുറമാറ്റം വരുന്നു എന്നതിൽ സന്തോഷവും,കുറച്ചു കാലം മുമ്പ് ഷൈലജ ടീച്ചറുടെ പേരിൽ കോവിഡ് നിയന്ത്രണവും ആയി ബന്ധപ്പെട്ടു വിദേശമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നപ്പോളും വലിയ സംഭവം ഒന്നും അല്ലെങ്കിലും അവർക്ക് ചില അവാർഡുകൾ ഒക്കെ ലഭിച്ചപ്പോളും അവര് വെറും തയ്യൽടീച്ചർ അല്ലെ എന്ന് ആക്ഷേപിച്ചവരും, കോവിഡ് റാണി, റോക്ക് ഡാൻസർ എന്നൊക്കെ വിശേഷിപ്പിച്ചവരും, അവരുടെ അട്ടം പരതികളും, ടീച്ചറമ്മ ഉറങ്ങുന്നേ എന്നു നിലവിളിച്ചവരും ഒന്നും ദയവായി ഷൈലജടീച്ചർ മന്ത്രിസഭയിൽ ഇല്ലാത്തതിൽ വല്ലാതെ വിഷമിച്ചു കണ്ണുനീർ പോസ്റ്റുകൾ ഇടരുത് എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.

2016 ൽ ആരോഗ്യ മന്ത്രിയാകുമ്പോൾ ടീച്ചറും പുതുമുഖമായിരുന്നു. പുതിയ ആളുകൾ ഭരണമികവ് തെളിയിക്കട്ടെ.ടീച്ചർ ഇല്ലാത്തതിൽ വിഷമമുണ്ട്, കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് TP യും മണിയാശാനും സുനിൽകുമാറും ഇല്ലാത്തതിലും വിഷമമുണ്ട്.ടീച്ചർ നടപ്പിലാക്കിയത് ടീച്ചറുടെ വ്യക്തിപരമായ നയങ്ങളായിരുന്നില്ല, സി.പി.ഐമ്മിന്റെയും LDF ന്റെയും നയങ്ങൾ തന്നെയായിരുന്നു ടീച്ചർ നടപ്പിലാക്കിയത്.

കഴിഞ്ഞ അഞ്ചുവർഷക്കാലം ടീച്ചറെ ആക്ഷേപിച്ചവരും കളിയാക്കിയവരും വേട്ടയാടിയവരും കരയുന്നത് ടീച്ചറിനു വേണ്ടിയല്ല, പാർട്ടിയോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണെന്നു നന്നായി അറിയാം 😄 ആ കരച്ചിൽ വി എസ്‌ മാറി പിണറായി വിജയൻ വന്നപ്പോളും നിങ്ങൾ നന്നായി കരഞ്ഞതാണ്.നിങ്ങൾ നിർത്താതെ കരയണം, ആ കരച്ചില് തന്നെയാണ് സിപിഎം എന്ന പാർട്ടിയുടെ കരുത്ത്..

ടീച്ചർക്കും മേഴ്‌സികുട്ടിയമ്മക്കും പകരം വന്നതും സ്ത്രീകൾ തന്നെയാണ്. ആർ. ബിന്ദുവും വീണ ജോർജും. അവരും സഖാക്കളാണ്, സ്ത്രീകളുമാണ് .ഇനിയും ഇനിയും നിരവധി സ്ത്രീകൾ വരട്ടെ, പുതുമുഖങ്ങളായി. നിങ്ങൾ കാത്തിരിക്കൂ, അവരെ ആക്ഷേപിക്കാൻ, കളിയാക്കാൻ, വേട്ടയാടാൻ.പുതിയ മുഖം കൈവരിച്ച പുതിയ മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ.

2016ൽ വി എസ്സിനെ മുഖ്യമന്ത്രിയായി പ്രതീക്ഷിച്ചു നിന്നവർക്ക് മുൻപിൽ പിണറായി വിജയനെ അവതരിപ്പിച്ചുകൊണ്ട് അന്നും പാർട്ടി ഇതേ പോലെ എല്ലാവരെയും ഞെട്ടിച്ചിരുന്നു. പക്ഷെ കാലം തെളിയിച്ചത് മറ്റൊന്നാണ്. കാരണം പാർട്ടിയിൽ തലമുറ മാറ്റം അനിവാര്യമാണ്. അല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിക്ക് സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്ന് അവക്ക് അറിയാം. ബംഗാളിൽ നിന്നും ഏറ്റവുമധികം പാഠം പഠിച്ചത് കേരളത്തിലെ സീപിഎം ആണ്.

ഷൈലജ ടീച്ചർ കഴിഞ്ഞ അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുക ” ഈ പാർട്ടി ആളുകളെ വളരാൻ അനുവദിക്കില്ലെന്നാണോ നിങ്ങൾ പറയുന്നത്. അങ്ങനെ എങ്കിൽ സാധാരണ നാട്ടിൻപുറത്തെ ഒരു ടീച്ചറെ നിങ്ങൾ അറിയുമായിരുന്നോ…?” അതേ ആ പ്രസ്താവന പറയണമെങ്കിൽ അതൊരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരിക്കണം. എം സ്വരാജ് വിജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മുഖ്യന്റെ കസേരക്കും മാറ്റം ഉണ്ടാകുമായിരുന്നു എന്ന് തോന്നാറുണ്ട്. കാരണം പിണറായിക്ക് ശേഷം മാധ്യമങ്ങളെ നന്നായി നേരിടുന്നത് അദ്ദേഹമാണ്. നിർഭാഗ്യമെന്നോണം അത് സംഭവിച്ചില്ല.

പുതുമുഖ മന്ത്രിസഭ അനിവാര്യമാണ്. ഇന്ത്യയിൽ തന്നെ ഇടതുപാർട്ടി കേരളത്തിൽ ആണ് ഇപ്പോൾ ഈ മാറ്റത്തിന്റെ സൂചന നൽകുന്നത്. കുറെ കടൽ കിഴവന്മാർ എന്നും കടിച്ചുതൂങ്ങുന്ന അധികാരകസേരകൾ ഇനി വേണ്ട. ഒരു പക്ഷെ കഴിഞ്ഞ മന്ത്രിസഭയെക്കാൾ കഴിവുള്ളവർ രംഗത്ത് വന്നാലോ. 2016ൽ ആർക്കായിരുന്നു കെ കെ ഷൈലജയെ അറിയുമായിരുണമത്…?

NB – ഈ പാർട്ടി ഇങ്ങനെയാണ്, ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല