fbpx
Connect with us

cinema

കൊല്ലത്തുകാരുടെ രവി മുതലാളി ,സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ നവതിയിലേക്ക്

Published

on

കൊല്ലത്തുകാരുടെ രവി മുതലാളി ,സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ നവതിയിലേക്ക്

അയ്മനം സാജൻ

മലയാള സിനിമയെ ദേശീയ -അന്തർദേശീയ മേളകളിൽ എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകൾ ലാഭേച്ഛയില്ലാതെ നിർമിച്ച, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച ജനറൽ പിക്ചേഴ്സ് ഉടമ കശുവണ്ടി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻ നായർ നവതിയിലേക്ക്.

സമാന്തരസിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല.കൊല്ലം ജില്ലയിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് കണക്കില്ലാതെ സഹായം നൽകിയ രവീന്ദ്രനാഥൻ നായരുടെ സംഭാവനകളാണ് ബാലഭവൻ ഓഡിറ്റോറിയം, ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, ഇന്റൻസീവ് കെയർ യൂണിറ്റ്, രക്തബാങ്ക് കെട്ടിടം, ആശ്രാമം, കൊല്ലം പബ്ളിക് ലൈബ്രറി, ആധുനിക നാടകങ്ങൾ മറ്റു കലാപാടികൾ നടത്താനുള്ള സൗകര്യങ്ങളോടെ നിർമ്മിച്ച സോപാനം ആഡിറ്റോറിയം (നഗരഹൃദയത്തിൽ, തണൽമരങ്ങൾ നിറഞ്ഞ്, പ്രശാന്തമായ അന്തരീക്ഷത്തിലുള്ള ഈ ഓഡിറ്റോറിയത്തിലാണ് പ്രധാന സാംസ്കാരിക പരിപാടികൾ ഇന്നും അരങ്ങേറുന്നത്), ചവറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറി ആർട്ട് ഗാലറി മുതലായവ.

Advertisement

കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളിൽ ഒരാളായ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായി 1932 ൽ കൊല്ലത്ത് ജനിച്ചു.സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955-ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. അമ്പത് വർഷമായി ഇവ തുടങ്ങിയിട്ട്. 1967-ൽ പുറത്തിറക്കിയ “അന്വേഷിച്ചു, കണ്ടെത്തിയില്ല” എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി.

പിന്നീട്, 1973-ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായ ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977-ൽ പുറത്തിറങ്ങിയ “കാഞ്ചനസീത” എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്പ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. ക്യാമറ ഷാജി. എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങൾ ലഭിച്ചു. ഉഷ,പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. പ്രായാധിക്യത്തിന്റെ ആലസ്യത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും സാംസ്കാരികലോകത്ത് ഇദ്ദേഹത്തിന്റെ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുണ്ട്.
ഗായികകൂടിയായിരുന്ന ഭാര്യ ഉഷ മൂന്നുവർഷംമുമ്പ് മരിച്ചു. തമ്പിലെ ‘കാനകപ്പെണ്ണ് ചെമ്മരത്തി…’ ഉൾപ്പെടെ ഏതാനും പാട്ടുകൾ അവർ സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്. മക്കളായ പ്രതാപ്, പ്രീത, പ്രകാശ്, മരുമക്കളായ രാജശ്രീ, സതീഷ് നായർ, പ്രിയ എന്നിവരാണ് ഇപ്പോൾ ബിസിനസ് കാര്യങ്ങൾ നോക്കുന്നത്.
സിനിമാരംഗത്തെ എല്ലാ കാര്യങ്ങളിലും തുടക്കംമുതലേ സഹായിയായ ജെ. രാജശേഖരൻ നായരും ഇപ്പോൾ രവീന്ദ്രനാഥൻ നായർക്കൊപ്പമുണ്ട്.

കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ച സിനിമകൾ : അന്വേഷിച്ചു കണ്ടെത്തിയില്ല (1967) – മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, ലക്ഷപ്രഭു (1968), കാട്ടുകുരങ്ങ് (1969), അച്ചാണി (1969), കാഞ്ചനസീത (1977) – സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്ക്കാരം, തമ്പ് (1978) – മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്, കുമ്മാട്ടി (1979) – മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലണ്ടൻ ഫെസ്റ്റിവലിൽ അസാധാരണ മികവുള്ള ചിത്രമായി തെരഞ്ഞടുത്തു, എസ്തപ്പാൻ (1980) – സംസ്ഥാനത്തെ മികച്ച ചിത്രം, പോക്കുവെയിൽ (1981) – മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, എലിപ്പത്തായം (1981) – മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, മഞ്ഞ് (1982) മുഖാമുഖം (1984) – മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, അനന്തരം (1987) – മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, വിധേയൻ (1994) – മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്.

 

Advertisement

 3,040 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »