രാഷ്ട്രിയ പ്രബുദ്ധത, കള്ളക്കടത്തും പെണ്ണ് കേസും ക്വട്ടേഷനുമായി നടക്കുന്ന ആളാണത്രെ അയ്യപ്പൻ

122

ഒരു രാജ്യത്തിന്റെ “രാഷ്ട്രിയ പ്രബുദ്ധത “.കള്ളക്കടത്തും പെണ്ണ് കേസും ക്വട്ടേഷനുമായി നടക്കുന്ന ആളാണത്രെ അയ്യപ്പൻ. ഇത്തരം ക്വട്ടേഷൻ ദൈവങ്ങളെ കൊണ്ട്, അവരുടെ കൂടോത്രം കൊണ്ട് ,രാജ്യം ഭരിക്കാമെന്ന് കരുതുന്ന രാഷ്ട്രിയ പാർട്ടികളും വർഗീയതയും. ഇവർക്കൊക്കെ ഒരു രാജ്യത്തിന് എന്ത് നൽകാനാവും..? സാമൂഹിക സാമ്പത്തിക ഭൗതിക ശാസ്ത്രങ്ങളൊക്കെ ,ശരിക്കും പഠിച്ചവർ വേസ്റ്റായി. ജ്യോത്സ്യവും ക്വട്ടേഷൻ ദൈവങ്ങളും കൂടി തീരുമാനിച്ചാ മതിയെന്ന തരത്തിലുള്ള “അണികളുടെ ” തലച്ചോറ് അതിലും ഗംഭീരം. ഇത്തരം തലച്ചോറുകൾ ഇന്ത്യ ഭരിച്ച് ഭരിച്ച് അടുത്ത പാക്കിസ്ഥാനാക്കും ഇന്ത്യയെ, കഷ്ടം. കള്ളകടത്ത് നടപ്പാക്കിമുഖ്യമന്ത്രിയെ കുരുക്കുന്ന ആളാണ് ദൈവമെന്ന് കരുതുന്നവർക്ക് ചാണക നമസ്കാരം..! ആ ദൈവത്തിന്റെ അവസ്ഥ അതിലും സങ്കടകരം…! ഹിന്ദു വർഗീയ തീവ്രവാദികൾ വ്യാപകമായി മതത്തേയും വർഗീയതയേയും ഇളക്കി വിട്ട്. ഒരു ക്രിമിനൽ നിയമപ്രശനത്തെ വളച്ചൊടിക്കുന്നു.

ഇത്തരം ചവറ് നേതൃത്വങ്ങൾ ആണ് ബിജെപിയുടെ മുതൽക്കൂട്ട്. അല്ലെങ്കിൽ തന്നെ സുരേന്ദ്രനെ പോലൊരു വാലുംതുമ്പും ഇല്ലാത്ത നുണയനിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാൻ ? ഇയാൾ മുൻ സർക്കാരിനെതിരെയും സോളാർ-ബാർക്കോഴ കേസുകളിൽ എന്തൊക്കെയോ രേഖകൾ തന്റെ കയ്യിലുണ്ടെന്നു ഗീർവാണം മുഴക്കി നടന്ന ഹൈദ്രോസ് (കിരീടത്തിലെ കൊച്ചിൻ ഹനീഫ) ആണ്. എന്നിട്ടു വെളിപ്പെടുത്തിയതോ കൈയിലെ രേഖകൾ മാത്രം. അല്ലെങ്കിൽ വാട്സാപ്പിൽ സംഘികൾ പ്രചരിപ്പിക്കുന്ന ഏതെങ്കിലും മനുഷ്യവിരുദ്ധമായ പോസ്റ്റുകൾ . ഉണ്ടയില്ലാ വെടികൾ പൊട്ടിക്കാൻ സുരേന്ദ്രനെ പോലൊരു രാഷ്‌ടീയക്കാരൻ കേരളത്തിൽ വേറെയില്ല. സുരേന്ദ്രനെ അദ്ദേഹം അർഹിക്കുന്ന തമാശയോടെ ചിരിക്കേണ്ടതുണ്ട് നമ്മൾ.