മകളോടൊപ്പം നിൽക്കുമ്പോഴാണ് ഓരോ അച്ഛനും ഏറ്റവും സുന്ദരൻ ആകുന്നത്

87

കെ. സുരേന്ദ്രൻ അയാളുടെ മകളുമായി ഇരിക്കുന്ന ചിത്രത്തിന് കീഴിൽ ഒരാൾ തെറി എഴുതി വെച്ചെന്ന് വാർത്തയും പ്രതികരണങ്ങളും കണ്ടു. ഒറ്റ വാക്കിൽ പറഞ്ഞാൽ അടിച്ചു കൊല്ലേണ്ട ചെറ്റത്തരം. സുരേന്ദ്രന്റെ പാർട്ടിക്കാർ ഇത്തരം ചെറ്റത്തരത്തിൽ മുന്നിൽ ആണ്. അന്തംസ്, കൊങ്ങി, സുടു, കൃതാവ് മുതൽ സകലവനും ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷേ അതൊന്നും ഇത്തരം പോക്രിത്തരം കാണിക്കുന്നതിനുള്ള ന്യായീകരണം ആവില്ല.ഒരു പെൺകുട്ടിയുടെ അപ്പൻ ആവുക എന്നത് എത്ര സന്തോഷം കിട്ടുന്ന സുകൃതം ആണെന്ന് അനുഭവിച്ചാൽ മാത്രമേ മനസിലാകൂ.

ഏതൊരു ആണിന്റെയും നെഞ്ച് പിളർന്നു നോക്കിയാൽ അവിടെ ഉള്ള രൂപം ഒരു സ്ത്രീ ആയിരിക്കും.അയാളുടെ പ്രായത്തിനു ചേരുന്നത് പോലെ അമ്മയും കാമുകിയും ഭാര്യയും മകളും അങ്ങനെ ഏതെങ്കിലും ഒരു പെണ്ണ്. കാരണം പടച്ചവൻ അതൊക്കെ കണക്ക് കൂട്ടി തന്നെയാണ് പെണ്ണിനേയും ആണിനെയും സൃഷ്ടിച്ചത്. സുരേന്ദ്രനും മോളുമിരിയ്ക്കുന്ന ഈ ചിത്രത്തിനു താഴെ വന്ന ഒരു കമൻ്റ് കണ്ടു ഞെട്ടിപ്പോയി. ആർക്കും എന്തും വിളിച്ചു പറയാവുന്ന സ്ഥിതിയിലേക്ക് സോഷ്യൽ മീഡിയയെ ചിലർ അധ:പതിപ്പിച്ചതിൽ സംസ്കാരമുള്ളവർ എല്ലാം പ്രതിഷേധിക്കണം.

എന്റെ ഓർമയിൽ ഒരിക്കലും കടന്നു വരാത്ത മുഖമാണ് അച്ഛന്റേത്. എനിക്ക് അഞ്ചു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛനോടൊപ്പം ഉള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോലും ഇല്ല. ആ നഷ്ടബോധം ഉള്ളതു കൊണ്ടാവണം, പെൺകുട്ടികൾ അച്ഛനോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. അറിയാതെ സ്നേഹവും വാത്സല്യവും പതഞ്ഞുപൊങ്ങിപ്പോകും. ചുറ്റുമുള്ളതൊന്നും അപ്പൊ കാണില്ല. തുളുമ്പുന്ന സ്നേഹം മാത്രം..മകളോടൊപ്പം നിൽക്കുമ്പോഴാണ് ഓരോ അച്ഛനും ഏറ്റവും സുന്ദരൻ ആകുന്നതു എന്നും പലപ്പോഴും തോന്നാറുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മകളും ഒന്നിച്ചുള്ള മനോഹരമായ ഈ ഫോട്ടോ കണ്ടപ്പോഴും, ഒറ്റനോട്ടത്തിൽ തന്നെ അതിരറ്റ സന്തോഷവും സ്നേഹവും തോന്നി. സാധാരണ മനുഷ്യർക്ക് അങ്ങനെ മാത്രമേ തോന്നൂ എന്നാണ് ബോധ്യം.

അതുകൊണ്ട്,ഈ ഫോട്ടോയുടെ അടിയിൽ പോയി അത്രമേൽ വൃത്തികെട്ട അശ്ളീലകമന്റ് ഇട്ട വ്യക്തി ഒരു തരത്തിലുള്ള സഹതാപവും അർഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ കിട്ടണം. അത് ഉറപ്പ് വരുത്തണം. പൊതുവിടത്തിൽ നമ്മൾ രാഷ്ട്രീയം പറയേണ്ടതും പ്രവർത്തിക്കേണ്ടതും ഇങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്താൻ വേറെ മാർഗമില്ല.

ആളുകൾ മക്കളുടെ ഫോട്ടോയിടുമ്പോൾ സാധാരണ ഞാൻ ലൈകും ലവുമൊക്കെ അടിയ്ക്കാറുണ്ട്. അതിപ്പോ സംഘികളാണെങ്കിൽ പോലും. അതൊരു സന്തോഷമാണ്.ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മകളുടെയൊപ്പം ഇരിക്കുന്ന ഫോട്ടോ കണ്ടു ഞാനും ലൈക് അടിച്ചതാണ്. അൽപ്പം കുസൃതി മുഖത്തെഴുതിവച്ചിരിക്കുന്ന മകളുടെ ഫോട്ടോ കണ്ടപ്പോൾ ഒരു സന്തോഷം.
ഈ കേസിൽ മാത്രമല്ല, സ്വകാര്യ വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുഞ്ഞുങ്ങളെയും, നിന്ദ്യമായി അധിക്ഷേപിക്കുന്ന കേസുകളിൽ പോലീസ് കർശനമായ നടപടി എടുക്കണം. അതിനാവശ്യമായ വകുപ്പുകളൊക്കെ നിയമത്തിലുണ്ട്. പ്രിയപ്പെട്ട ശ്രീ. സുരേന്ദ്രൻ, താങ്കളുടെ അഭിമാനമായ മകൾക്കു എല്ലാ ആശംസകളും നേരുന്നു