Movie Reviews
കാണെക്കാണെ തെളിയുന്ന നടൻ
കോവിഡിന്റെ കാലമാണ് ലോകമാകെ വളരെ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്… സിനിമ വളരെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്
113 total views

കോവിഡിന്റെ കാലമാണ് ലോകമാകെ വളരെ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്… സിനിമ വളരെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്… പക്ഷെ പ്രതിസന്ധികൾ ഒന്നും തന്നെ ഏശാത്ത ചിലരുണ്ട്… ഈ കെട്ട കാലത്തും സ്വന്തം ആയുധങ്ങൾക്ക് മൂർച്ച കൂട്ടി കാണുന്നവന്റെ നെഞ്ചിലേക്ക് ചുരിക കണക്കെ തങ്ങളെ തന്നെ കുത്തി കയറ്റുന്ന ചിലർ… അതിലൊരാളുടെ പേര് ടോവിനോ തോമസ് എന്നാണ്… മറ്റേയാൾ സുരാജ് വെഞ്ഞാറൻമൂട് ആണ്… അവർ ഒന്നിച്ചൊരു സിനിമ ചെയ്തു… പണ്ട് ബാങ്ക് കോച്ചിങ്ങിന് എന്നെ നിർബന്ധിച്ചു കൊണ്ട് പോകുമ്പോൾ എന്റെ പ്രിയ സുഹൃത് അരുൺ അളിയൻ പറഞ്ഞ ഒരു വാചകമുണ്ട് പ്രതിഭകൾ തമ്മിൽ ഉരസുമ്പോഴാണ് ക്രിയേറ്റീവ് ആയ സ്പാർക്കുകൾ ഉണ്ടാവുന്നതെന്ന്. അത്തരത്തിൽ സമീപ കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ സ്പർക്കാണ് ഈ സിനിമ. ടോവിനോ തോമസ് എന്ന നടൻ ഈ സിനിമ ചെയ്യാൻ കാണിച്ച ധൈര്യം, ഉയരെ പോലെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്…
സ്ക്രീൻ സ്പെയ്സിന്റെ കാര്യത്തിലോ അല്ലെങ്കിൽ മിന്നൽ മുരളി പോലെ മലയാള സിനിമയുടെ തലവര മാറ്റിയേക്കാവുന്ന സിനിമകളൊക്കെ ചെയ്ത് കഴിഞ്ഞൊരു നടന് വളരെ ഈസി ആയി ചെയ്യാതിരിക്കാൻ കഴിയുമായിരുന്ന ഒരു സിനിമ, എന്തൊരു ധൈര്യത്തിലാണ് അയാൾ ഏറ്റെടുത്തത്… ഒരേ ഒരു ധൈര്യം മാത്രമാണ്.. അയാളൊരു നല്ല നടനാണ് എന്ന ഉത്തമ ബോധ്യം❤️ ആ ബോധ്യത്തോട് നൂറ്റിയൊന്ന് ശതമാനം നീതി പുലർത്താൻ ടോവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നാളെ ഒരു കാലത്ത് അടുത്ത തലമുറയോട് ദശമൂലം ദാമുവും പോളും ചെയ്തത് ഒരു നടനാണ് എന്ന് പറഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കാതെ അൽപ്പമെങ്കിലും അതിശയോക്തി കലരാതെ നിങ്ങൾക്കൊരു മറുപടി ലഭിക്കില്ല എന്നുറപ്പാണ്… അത്രയേറെ വിസ്മയിപ്പിക്കുന്നുണ്ട് ആ മനുഷ്യൻ. ടോവിനോയും സുരാജും ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ കണക്കെ ഉയരെ പറപ്പിക്കുന്ന സിനിമയാണ് കാണേകാണേ… കാണേ കാണേ നമ്മൾ കണ്ടു കൊണ്ടിരിക്കെ നമ്മളുടെ മുന്നിലൂടെ തന്നെ ചിറകടിച്ചു പറന്നുയരുന്ന രണ്ട് നടന്മാർ…
പ്പെട്ടിരുന്നതു കൊണ്ടുമാവാം. അതിന്റെ കൂടെ പേടിത്തൊണ്ടനും അന്ന് വ്യത്യസ്തമായ ഒരു വേഷമായി വന്നുവെന്ന് തോന്നുന്നു. പേരറിയാത്തവരും പേടിത്തൊണ്ടനും എവിടെയങ്കിലും സ്ട്രീം ചെയ്യുന്നുണ്ടോ ? കാണെക്കാണെ തെളിയുന്ന നടൻ ❤
ഉയരെ എന്ന ആദ്യ സിനിമ വെറും സർപ്രൈസ് ഹിറ്റല്ല എന്ന് തെളിയിക്കുന്ന മനു അശോകൻ. തിരക്കഥയുടെ രസതന്ത്രം ഒരിക്കലും കൈമോശം വരില്ല എന്ന് വീണ്ടും തെളിയിക്കുന്ന ബോബി- സഞ്ജയ്. എന്ത് ഇവിടെ സെയ്ഫ് ആണ് പറയാതെ പറയുന്ന ഐശ്വര്യ ലക്ഷ്മി. എവിടെയോ കൊണ്ട് വെച്ച കാമറ കൊണ്ട് ജീവിതം പകർത്തുന്ന ആൽബി. കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിടുക്കൻ കുട്ടി.. കഥാപാത്രങ്ങളുടെ വർത്തമാന കാലവും ഭൂതകാലവും വസ്ത്രങ്ങളിലൂടെ വളരെ സമർഥമായി പറഞ്ഞ ശ്രേയ അരവിന്ദ്.. അങ്ങനെ ഒരുപാട് പേരുടെ ഒന്നിച്ചു ചേർന്നില്ല കൈ കൊടുപ്പ് വലിയ കയ്യടികൾ സൃഷ്ടിക്കുന്നു… കാണേണ്ട കയ്യടിക്കേണ്ട സിനിമ… ഒരു കോവിഡിനും തോൽപ്പിക്കാൻ കഴിയില്ല എന്ന് വീണ്ടും വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് മാസ്കിടാതെ സോഷ്യൽ ഡിസ്റ്റൻസിങ് തീരെ പാലിക്കാതെ ഉയരെ ഉയരെ പറക്കുന്ന മലയാള സിനിമ❤️
114 total views, 1 views today