Arun Paul Alackal
ടീസറിൽ കാണുന്ന ഫ്രെയിം കോമ്പോസിഷൻ റിച്ച്‌നസും വിഷ്വൽ ക്വാളിറ്റിയും പടത്തിലുടനീളം ഉണ്ടെങ്കിൽ, അതിന്റെ കൂടെ സ്ക്രിപ്റ്റ് കൂടി നല്ലതാണെങ്കിൽ എല്ലാ ഭാഷയിലും സംശയമില്ലാതെ കേറി കൊളുത്താൻ പോകുന്ന ഐറ്റം. കെജിഎഫ് ഫ്രാഞ്ചൈസിനും വിക്രാന്ത് റോണയ്ക്കും കാന്താരയ്ക്കും ശേഷം കന്നഡ ഇൻഡസ്‌ട്രിയിൽ നിന്നുള്ള അടുത്ത വമ്പൻ പ്രോജക്റ്റ് , പ്രൊഡക്ഷൻ ക്വാളിറ്റി, ബിജിഎം, ആർട്ട് വർക്കുകൾ തുടങ്ങി എല്ലാ മേഖലകളിലും കെജിഎഫിനോട് താരതമ്യം ഉണ്ടാവും. പക്ഷെ പടം കൊളുത്തുമെന്നാണ് തോന്നുന്നത്.ഉപേന്ദ്ര, കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ആർ. ചന്ദ്രു സംവിധാനം ചെയ്യുന്ന സിനിമ – ‘കബ്സ‘ .സംഗീതം രവി ബസ്‌റൂർ എന്നത് വലിയൊരു പ്രതീക്ഷ. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടുള്ള കന്നഡ ഇൻഡസ്ട്രിയുടെ മാറ്റവും വളർച്ചയും അതിശയിപ്പിക്കുന്നതാണ് ഒഫീഷ്യൽ ടീസർ കാണാത്തവർക്കായി.
ശിവരാജ്കുമാര്‍, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീര്‍ ദുഹന്‍ സിംഗ്, മുരളി ശര്‍മ്മ, പോഷാനി കൃഷ്ണ മുരളി, ജോണ്‍ കോക്കന്‍, സുധ, ദേവ്ഗില്‍, കാമരാജന്‍, അനൂപ് രേവണ്ണ, ധനീഷ് അക്തര്‍ സെഫി, പ്രദീപ് സിംഗ് റാവത്ത്, പ്രമോദ് ഷെട്ടി എന്നിവരും കബ്‌സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.പീഡകള്‍ ഏറ്റുവാങ്ങിയ ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് കബ്സ പറയുന്നത്.കബ്‌സ ലോകമെമ്പാടും മാർച്ച് 17 2023 മുതൽ തീയേറ്ററുകളിൽ