കഥയിലെ നിർണായക മുഹൂർത്തങ്ങളിലേക്കു അടുക്കുമ്പോൾ പ്രേക്ഷകരെ പോലും അമ്പരപ്പിലിച്ച ഒന്നായിരുന്നു കഥാനായകനിലെ ഈ സീൻ. ഒരുപാട് സംഭാഷണങ്ങളൊന്നുമില്ല ഒരേയൊരു ഡയലോഗ് “മോനെ രാമനാഥ” കേ.പി.ഏ.സി ലളിത എന്ന നടിയുടെ റേഞ്ച് എത്രയാണെന്ന് ഈ സീൻ പറയും.അതുവരെ രാമനാഥനെ കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്ത കുഞ്ഞിലക്ഷ്മിയമ്മ ആ നിമിഷം മനസ്സിൽ ചിന്തിച്ച കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് പ്രേക്ഷകർ ഓർക്കും വിധം കാണികളെ ചിന്തയുടെ ആഴങ്ങളിലേക്ക് പിടിച്ചിറക്കിയ സംവിധായകന്റെ കഴിവ് അത് വിലമതിക്കുന്ന ഒന്ന് തന്നെ ആയിരുന്നു.1997ൽ ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത കഥാനായകൻ എന്ന ചിത്രം മലയാളികളുടെ ഓർമകളിൽ നിന്നും ഒരിക്കലും മായുകയില്ല.അത്രത്തോളം വികാരനിർഭരവും ഹാസ്യ നിമിഷങ്ങളും സമ്മാനിച്ച ചിത്രമായിരുന്നു കഥാനായകൻ.കെട്ടുറപ്പുള്ള കൂട്ടുകുടുംബങ്ങളിൽ എപ്പോൾ വേണമെങ്കിലും കടന്നുകൂടിയേക്കാവുന്ന സ്വാർത്ഥത എന്ന വിഷയം വളരെ ഭംഗിയായി തന്നെ വരച്ചിടാൻ സംവിധായകന് സാധിച്ചു.സ്വന്തം അച്ഛനെക്കൊണ്ട് സമൂഹത്തിനു മുന്നിൽ ഇത് തന്റെ മകനാണ് എന്ന് പറയിപ്പിക്കാൻ രാമനാഥൻ നടത്തുന്ന ശ്രമങ്ങളും, എന്നാൽ എല്ലാം അറിയുന്ന നിമിഷം തന്റെ കുടുംബത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്ന പത്മനാഭൻ നായരും വാത്സല്യത്തിന്റെയും സ്വാർത്ഥതയുടെയും വാശിയുടെയും ആഗ്രഹങ്ങളുടെയും നേർമുഖങ്ങളായിരുന്നു ചിത്രത്തിൽ.ജയറാമിന്റെ നല്ല ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രം മുന്നിൽ തന്നെയുണ്ടാവും.മാത്രവുമല്ല സംവിധായകൻ രാജസേനൻ ജയറാം കോംബോ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിജയ ചിത്രങ്ങൾ ഒത്തിരിയുണ്ട്.ജയറാമിന്റെ കുടുംബചിത്രങ്ങൾ കാണാനാണ് മലയാളികൾക്ക് എന്നും ഇഷ്ട്ടം.അത്തരത്തിൽ നല്ലൊരു കുടുംബചിത്രം സമീപകാലത്തൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.ഇനി വരാൻ പോകുന്ന സത്യൻ ചിത്രം പ്രതീക്ഷ നൽകുന്നുണ്ട്.

You May Also Like

ശ്രാദ്ധം

ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്‌നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്‌പേയ്‌സിലെ സെക്യൂരിറ്റിക്കാരന്‍ റോഡിലേയ്ക്കു…

എന്തുകൊണ്ട് ഈ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുന്നില്ല? – ഹൃദയ സ്പര്‍ശിയായ വീഡിയോ

തന്റെ കൈക്കുഞ്ഞിന്റെ വിശപ്പടക്കുക എന്നുള്ള ജോലി അമ്മയുടേതാണ്. മുലപ്പാലോളം അമൃതം ഒരു കുഞ്ഞും ഒരിക്കലും കഴിച്ചിട്ടുണ്ടാകില്ല.

വാഹനപ്രേമിയായ ആര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിവാഹാഭ്യര്‍ഥന !

സ്വന്തം കാമുകനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ കുറെ ബൈക്കര്‍മാര്‍ ആക്രമിക്കാന്‍ വരുന്നു.

കണി – ജുവൈരിയ സലാം

കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാള്‍ ശുണ്ഠി എടുത്തു. പുറത്തിറങ്ങാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ മൂധേവി ഉമ്മറത്ത് ചൂലുമായി നില്‍ക്കുന്നു.