കടുവാക്കുന്നേൽ കുറുവച്ചൻ എന്നയാളിന്റെ കഥപറയുന്ന കടുവയും ഒറ്റക്കൊമ്പനും തമ്മിൽ പൊരിഞ്ഞ നിയമപോരാട്ടത്തിലായിരുന്നു. . പ്രമേയത്തിലെ സാമ്യത കൊണ്ട് രണ്ടു ചിത്രങ്ങളും തമ്മിൽ നിയമപോരാട്ടത്തിലാണ്. കടുവയുടെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേൽ കഴിഞ്ഞ രണ്ട് വര്ഷങ്ങളായി നിയമക്കുരുക്കുകളിൽ പെട്ടിരിക്കുകയായിരുന്നു സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ. ഒറ്റക്കൊമ്പൻ സംവിധാനം നിർവഹിക്കുന്നത് മാത്യൂസ് തോമസാണ്. ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനം ചെയുന്ന പൃഥ്വിരാജ് ചിത്രമായ കടുവയും നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് സ്വദേശി തന്റെ കഥ മോഷ്‌ടിച്ചുവെന്നാരോപിച്ച് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു . കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്. സമാനമായ പ്രശ്നമാണ് ഒറ്റക്കൊമ്പനും നേരിടുന്നത്. പൃഥ്വിരാജ് ചിത്രം ‘കടുവ’യ്ക്ക് ‘ഒറ്റക്കൊമ്പനുമായി സാമ്യമുണ്ടെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലായിരുന്നു ഒറ്റക്കൊമ്പനെതിരെയുള്ള നടപടി. എന്തായാലും ഒരേപേരിലെ നായകകഥാപാത്രം ഉള്ള രണ്ടു ചിത്രങ്ങളും സിനിമാ മേഖലയ്ക്ക് തന്നെ തലവേദനയാകുകയാണ്.

 

Leave a Reply
You May Also Like

വളരെ വ്യത്യസ്തമായ ഒരു കോമഡി ജയിൽ ഭേദനം അവതരിപ്പിക്കുന്ന സിനിമയാണ് ‘ഡൗൺ ബൈ ലോ’

Balachandran Chirammal ഡൗൺ ബൈ ലോ ജയിൽ ഭേദനത്തിൻറെ കഥകൾ പറയുന്ന നിരവധി സിനിമകളുണ്ട്. അവയിൽ…

ഇന്നത്തെ സാഹചര്യത്തിലായിരുന്നെങ്കിൽ നാഷ്ണൽ അവാർഡ് ലഭിക്കാൻ സാധിക്കുമെന്ന് കരുതുന്ന ചില മോഹൻലാൽ ചിത്രങ്ങൾ, കുറിപ്പ്

Anirudh Narayanan നാഷ്ണൽ അവാർഡ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെല്ലാം പഴയകാല സിനിമകളെപ്പറ്റിയോർക്കും.അർഹമായ എത്രയോ സിനിമകളാണ് അവഗണിക്കപ്പെട്ടിട്ടുള്ളത്.സോഷ്യൽ മീഡിയയോ,കൃത്യമായ…

ദൃശ്യത്തിലൂടെ ഒട്ടനവധി ആരാധകരെ നേടിയ എസ്തർ അനിലിന്റെ ഗ്ലാമർ ചിത്രങ്ങൾ

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ…

ഇടിച്ചു ഉറക്കുന്ന ഭൂതം – ഡോൺ ലീ

ഇടിച്ചു ഉറക്കുന്ന ഭൂതം Riyas Pulikkal ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും കൊറിയയിലെ സൂപ്പർ സ്റ്റാർ…