കൈതമുക്ക് പ്രദേശത്ത് പട്ടിണിമൂലം കുട്ടികൾ മണ്ണുവാരി തിന്ന സംഭവം, ഇതാ സത്യാവസ്ഥ

215

ഗോപീകൃഷ്ണന്റെ ഹെലികോപ്റ്റർ കാർട്ടൂൺ ഇഷ്ടപ്പെട്ടു എന്നും പറയട്ടേ, ഇനി താഴെ കൊടുത്തിരിക്കുന്നത് ഒന്നു വായിച്ചു പോകുന്നതിൽ തെറ്റില്ല

No photo description available.

“പ്രിയ സുഹൃത്തുക്കളെ,

തിരുവനന്തപുരം കൈതമുക്ക് പ്രദേശത്ത് പട്ടിണിമൂലം കുട്ടികൾ മണ്ണുവാരി തിന്നുന്നത് കണ്ട് ഒരു വീട്ടമ്മ മക്കളെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ചു. ഇതാണ് ഇന്നലെ വൈകുന്നേരം മുതൽ പ്രമുഖ ചാനലുകളിൽ വന്ന ബ്രേക്കിംഗ് ന്യൂസ്.

ഇനി കാര്യത്തിലേക്ക് വരാം.

കൈതമുക്ക് ഉപ്പിലാമൂട് പാലത്തിന് സമീപം താമസിക്കുന്ന ശ്രീദേവിക്ക് മക്കൾ ആറ് പേരാണ്. ശ്രീദേവിയുടെ അമ്മ ബേബി. സഹോരിമാർ അശ്വതി, അഞ്ജന. ശ്രീദേവിക്ക് നാല് ആൺകുട്ടികളും, രണ്ട് പെൺകുട്ടികളും. മൂത്തമകന് ഏഴ് വയസ്സ്.

ശ്രീദേവിയുടെ ഭർത്താവ് ശങ്കുണ്ണി എന്ന് വിളിക്കുന്ന കുഞ്ഞുമോന് കരിക്ക് വെട്ടാൻ പോകുന്ന ജോലിയാണ്. നല്ല ഒരു മദ്യപാനിയാണിയാൾ. ജോലികഴിഞ്ഞാൽ ഉടൻ തന്നെ എന്നും മദ്യപ്പിക്കുന്ന സ്വഭാവവുമുണ്ട്. ബി ജെ പി പ്രവർത്തകനായ ഇയാൾ വീട്ട് ചെലവുകൾ നോക്കാറില്ല. മിക്ക ദിവസങ്ങളിലും ഭാര്യയേയും മക്കളേയും മർദ്ദിക്കാറുമുണ്ട്.

നിരവധി തവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായപ്പോഴെല്ലാം പ്രദേശത്തെ നാട്ടുകാരും, സിപിഐ എം വഞ്ചിയൂർ ഏര്യ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻനായർ, പാർട്ടിയുടെ വഞ്ചിയൂർ എൽ സി സെക്രട്ടറി വി വി വിമൽ, ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖല സെക്രട്ടറി ദിനീത്, മേഖല പ്രസിഡന്റ് രഞ്ജിത്ത് തുടങ്ങിയവർ ഇടപെടുകയും ദേവിക്കും മക്കൾക്കും സംരംക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.

മുൻപ് നടന്നിട്ടുള്ള പ്രശ്നങ്ങളുടെ പേരിൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ശ്രീദേവിയുടെ അമ്മയുടെ വീട്ടിലാണ് ശ്രീദേവിയും, കുട്ടികളും താമസിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആതാത് സമയങ്ങളിൽ പാർട്ടി ഏര്യ കമ്മിറ്റിയംഗം രവിയണ്ണൻ, എൽ.സി.സെക്രട്ടറി വി.വി.വിമൽ എന്നിവർ ഇടപ്പെട്ട് ഭക്ഷണസാധനങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എല്ലാം എത്തിച്ചിട്ടുമുണ്ട്.

കൂടാതെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദിനീത്, മേഖല പ്രസിഡന്റ് രഞ്ജിത്ത് എന്നിവരുടെ നേത്രത്വത്തിൽ കവറടിയിലെ പാർട്ടി പ്രവർത്തകനായിട്ടുള്ള ഷാരോൺ നടത്തുന്ന മാർജിൻ ഫ്രീമാർക്കറ്റിൽ നിന്നും, പാൽക്കുളങ്ങര കോഴിയോട്ട് ജംഗ്ഷനു സമീപം ഗ്രീൻ സൂപ്പർമാർക്കറ്റ് നടത്തുന്ന ശ്യാമിൽ നിന്നും ഇവർക്ക് പരിചയമുള്ള പലരിൽ നിന്നുമായി നിത്യയോപക സാധനങ്ങൾ എല്ലാം ശേഖരിച്ച് നൽകിയിട്ടുമുണ്ട്.

ഈ അടുത്ത കാലത്ത് വീണ്ടും ശ്രീദേവിയേയും മക്കളേയും ഉപദ്രവിക്കുന്നത് നിത്യസംഭവമായി മാറിയപ്പോൾ മുത്തമകൻ അപ്പു അവൻ പഠിക്കുന്ന ചെട്ടികുളങ്ങര സ്കൂളിലെ ക്ലാസ് ടീച്ചറോട് വിവരങ്ങൾ പറഞ്ഞു ടീച്ചർ ദേവിയുടെ സഹോദരി അശ്വതിയെ വിളിച്ച് വിഷയം പറഞ്ഞു. അശ്വതി പാർട്ടി ഏര്യ കമ്മിറ്റിയംഗമായ രവിയണ്ണനുമായി സംസാരിച്ചു. തുടർന്ന് രവിയണ്ണൻ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്കുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആലോചിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിശുക്ഷേമസമിതിയുടെ ഉദ്യോഗസ്ഥർ കൈതമുക്കിൽ ശ്രീദേവിയുടെ വീട്ടിലേക്കെത്തി 4 കുട്ടികളെ അഡോപ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്.

*ഇവിടെ ആദ്യം മുതൽ തന്നെ കൃത്യമായ ഇടപെടൽ നടത്തുവാൻ നമ്മുക്ക് സാധിച്ചു.

* സംഭവം അറിഞ്ഞയുടൻ സ്ഥലത്ത് പോയി കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി വേണ്ടിവന്നാൽ കുട്ടികളെ Adopt ചെയ്യാനുള്ള നടപടി സ്വീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുവാൻ ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറി S.P. Deepak ന്റെ ഭാഗത്ത് നിന്നുമുണ്ടായി.

* സംഭവം ശ്രദ്ധയിൽ പെട്ടയുടൻ തിരു: നഗരപിതാവ് ബഹു: മേയർ സ: ശ്രീകുമാർ ശ്രീദേവിക്ക് താമസിക്കുവാനുള്ള Flat ഉം ജോലിയും നൽകുമെന്നുറപ്പ് നൽകുന്നു.

* കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നുള്ള ഉറപ്പും ലഭിച്ചിട്ടുണ്ട്

* സംഭവം അറിഞ്ഞയുടൻ മുഖ്യമന്ത്രി നേരിട്ടിടപ്പെടുകയും, തഹസിൽദാർ ഉൾപ്പെടെയുള്ളവർ വരുകയും ശ്രീദേവിയേയും ബാക്കിയുള്ള രണ്ട് മക്കളേയും സർക്കാരിന്റെ കീഴിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക്മാറ്റുകയും ചെയ്തു.

എനിക്ക് പറയാനുള്ളത് ഞങ്ങൾ ആഗ്രഹിച്ചത് ആറ് കുട്ടികൾക്ക് മൂന്ന് നേരത്തെ ഭക്ഷണം, അവരുടെ വിദ്യാഭ്യാസം, അവർക്കുള്ള വസ്ത്രങ്ങൾ കൂടാതെ ശ്രീദേവിക്ക് മനസമാധാനത്തോടുള്ള ഒരു ജീവിതം.ഇതിന് ഒരു ശാശ്വതമായിട്ടുള്ള പരിഹാരമാണ് അവിടുത്തെ പാർട്ടി ആഗ്രഹിച്ചത്.അതിന് വേണ്ടി മുൻകൈ എടുത്ത ഏര്യ കമ്മിറ്റിയംഗം സ: T.രവീന്ദ്രൻനായർ, എൽ സി.സെക്രട്ടറി സ: വി.വി.വിമൽ, ശ്രീദേവിയുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുത്ത ശിശുക്ഷേമ ജനറൽ സെക്രട്ടറി സ: എസ്.പി ദീപക്ക്, തിരു: നഗരപിതാവ് സ: കെ.ശ്രീകുമാർ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.”

(കടപ്പാട്.)