Gossips
എന്തിനീ ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നു ! റിസബാവയുടെ വഴിമുടക്കി ഞാനല്ല
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജീവന് വെടിഞ്ഞ അതുല്ല്യ കലാകാരന് റിസബാവയുടെ സിനിമാ ജീവിതത്തില്‍ വഴി മുടക്കിയായി നിന്ന ഒരു മിമിക്രി കലാകാരനെക്കുറിച്ച്
244 total views

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജീവന് വെടിഞ്ഞ അതുല്ല്യ കലാകാരന് റിസബാവയുടെ സിനിമാ ജീവിതത്തില്‍ വഴി മുടക്കിയായി നിന്ന ഒരു മിമിക്രി കലാകാരനെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ ആലപ്പി അഷറഫ് പേര് വെളിപ്പെടുത്താതെ ഒരു കുറിപ്പ് ഫെയിസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഈ മിമിക്രി കലാകാരന് പ്രശസ്ത മിമിക്രി ആര്‍ടിസ്റ്റ് കലാഭവന്‍ അന്‍സാര്‍ ആണെന്ന തരത്തിലുള്ള ആക്ഷേപം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പ്രസ്സിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കലാഭവന്‍ ആന്‍സാര്‍. തന്നെ ഉന്നം വച്ചുകൊണ്ട് എന്തിനാണ് ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഒരു മാധ്യമത്തിലൂടെ അദ്ദേഹം ചോദിച്ചു
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജീവന് വെടിഞ്ഞ അതുല്ല്യ കലാകാരന് റിസബാവയുടെ സിനിമാ ജീവിതത്തില്‍ വഴി മുടക്കിയായി നിന്ന ഒരു മിമിക്രി കലാകാരനെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ ആലപ്പി അഷറഫ് പേര് വെളിപ്പെടുത്താതെ ഒരു കുറിപ്പ് ഫെയിസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഈ മിമിക്രി കലാകാരന് പ്രശസ്ത മിമിക്രി ആര്‍ടിസ്റ്റ് കലാഭവന്‍ അന്‍സാര്‍ ആണെന്ന തരത്തിലുള്ള ആക്ഷേപം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പ്രസ്സിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കലാഭവന്‍ ആന്‍സാര്‍. തന്നെ ഉന്നം വച്ചുകൊണ്ട് എന്തിനാണ് ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഒരു മാധ്യമത്തിലൂടെ അദ്ദേഹം ചോദിച്ചു.
തന്നെ ലക്ഷ്യം വച്ച് ചിലര്‍ ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്തിനാണെന്ന് തനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ലന്നു അദ്ദേഹം പറയുന്നു. താന്‍ ഒരിയ്ക്കലും സൌഹൃദം ഉപയോഗിച്ച് റിസബാവയെ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലന്നു അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ കഥ പടച്ചുവിട്ട ആളിൻ്റെ ലക്ഷ്യം തനിക്ക് അറിയില്ലെന്നും കലാഭവന്‍ അന്‍സാര്‍ പ്രതികരിച്ചു.
ബാല്യകാലം തൊട്ട് താനും റിസ ബാവയും അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പം മുതല്‍ തന്നെ റിസ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. തന്റെ സുഹൃത്തുക്കള്‍ സിദ്ദിഖ്-ലാല്‍ ഇന്‍ ഹരിഹര്‍ നഗര്‍ സംവിധാനം ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ താനാണ് അവരോട് റിസ ബാവയെക്കുറിച്ച് സംസാരിക്കുന്നത്. രഘുവരനെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് റിസ ബാവയെ അതിലേക്കു തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വില്ലന്‍ കഥാപാത്രം ചെയ്യാന്‍ ആദ്യം റിസബാവ മടിച്ചിരുന്നു. ജോണ്‍ ഹോനായ് എന്ന വേഷം ചെയ്യാന്‍ താന്‍ കൂടി നിര്‍ബന്ധിച്ചുവെന്നും ആന്‍സര്‍ പറയുന്നു.
മാത്രവുമല്ല ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില്‍ റിസബാവ അഭിനയിക്കാന്‍ താന്‍ കൂടി നിമിത്തമായിട്ടുണ്ട്. ഇപ്പോള്‍ മരണ ശേഷം അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
245 total views, 1 views today