ഇൻഡ്യ വളഞ്ഞു പിടിക്കുമ്പോൾ. കൊച്ചിയിൽ നിന്ന് റോഡ് മാർഗം നിങ്ങൾക്ക് സൗത്ത് ചൈന കടൽ തീരം വരെ പോകാൻ പറ്റുമോ ? ഇൻഡ്യയുടെ കലാഡൻ Kaladan പ്രോജക്ട് എന്താണ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇൻഡ്യ 484 മില്യൻ ഡോളർ മുടക്കി പണി യുന്ന ഈ മൾട്ടി ട്രാൻസ്‌പോർട്ട് കോറി ഡോർ പ്രോജക്ട് ഏതാണ്ട് പണി കഴിഞ്ഞു എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ?
കൊൽക്കത്തയിൽ നിന്നും തുടങ്ങി കടലിലൂടെ മ്യാൻമറിലെ സിറ്റ്വ് (sittwe) എത്തി അവിടെ നിന്നും റോഡ് മാർഗം കലാഡൻ നദിയിൽ ചെന്നു, നദിയിലൂടെ 159 കിലോമീറ്റർ സഞ്ചരിച്ചു വീണ്ടും കരക്ക് കയറി മ്യാൻമർ ഇന്ത്യൻ മണ്ണിലൂടെ മിസോറാമിൽ എത്തിച്ചേരുന്ന ഈ പദ്ധതി സൈനിക പ്രാധാന്യം ഉള്ളത് കൂടി ആണ് .കലാഡൻ നദിയിലൂടെ വൻ ബോട്ടുകൾക്ക് കടന്നു പോകാൻ പാകത്തിനുള്ള ഡ്രെഡ്ജിങ് നടത്താൻ വേണ്ട ഡ്രഡ്ജറ്കൾ മുഴുവൻ കൊടുത്തത് ഇൻഡ്യ ആണ് എന്ന് അറിയുമോ ?
കൊൽക്കത്തയിൽ നിന്നും സിലിഗുരി പാസ് എന്ന ഇടുങ്ങിയ ഇടനാഴിയിലൂടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ഉള്ള ദൂരം 1880 കിലോമീറ്റർ ആണ് . അതു 950 ആക്കി കുറക്കാൻ ഈ പുതിയ വഴിക്ക് കഴിയും .സിലിഗുരി പാസ്സിൽ ചൈന ബ്ലോക്ക് ചെയ്താൽ ഈ പുതിയ വഴിയിലൂടെ ഇന്ത്യൻ സേന നോർത്ത് ഈസ്റ്റിൽ കുതിച്ചെത്തും. മുൻപ് ബംഗ്ലാദേശിനോട് ഇൻഡ്യ പല തവണ പറഞ്ഞു ,അഭ്യർഥിച്ചു “ഡെയ് നോർത്ത് ഈസ്റ്റിലേക്ക് ഒരു വഴി തായോ” ന്നു അന്നൊന്നും അവർ കേട്ടില്ല .
ഇപ്പോൾ കലാഡൻ പദ്ധതി പുരാഗമിച്ചപ്പോൾ പുറകെ വന്നു . ഇൻഡ്യ ഒട്ടും മടിച്ചില്ല കൊടുത്തു റോഡ് ,ട്രെയിൻ പദ്ധതി ഒക്കെ ബംഗ്ലാദേശിലെ കോക്‌സ് ബസാർ തുറമുഖത്തുനിന്നു സൗത്ത് ത്രിപുരയിലെ സാന്റിൽ ബസ്സാറി ലേക്ക് റെയിൽവേ പിന്നെ ബംഗ്ലാദേശിലെ പഴയ ബ്രിട്ടീഷ് ഇൻഡ്യ കാലത്തെ ബലോണിയ- ഇന്ത്യ – പർഷു റാം റോഡ് ,റെയിൽ കണക്ഷനുകൾ എല്ലാം പുനർനിർമ്മിക്കും.
അതിന്റെ ഒരു ഭാഗം ആണ് ഫെനി നദിക്ക് കുറുകെ ത്രിപുരയിൽ നിന്നും ബംഗ്ലാദേശിലേക്ക് ഉള്ള പാലം കഴിഞ്ഞ ആഴ്ച്ച മോഡി തുറന്നു കൊടുത്തത്.
ചൈന നോർത്ത് ഈസ്റ്റിൽ മുട്ടാൻ വന്നാൽ പഴയ സിൽഗുരി പാസ്സിൽ ഞെരുങ്ങി കുരുങ്ങി കിടക്കില്ല ഇൻഡ്യ .ഒന്നല്ല മൂന്നു വഴികൾ .ഇതുകൊണ്ടും തീരുന്നില്ല . ഇൻഡ്യയുടെ ഇൻഡ്യ-മ്യാൻമർ-ലാവോസ് ട്രൈ ലാറ്ററൽ ഹൈവേ പണിയും പുരോഗമിക്കുന്നുണ്ട് കേട്ടോ. ലാവോസ് ,തായ്‌ലൻഡ് വിയറ്റ്‌നാം വഴി ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളെ ഇൻഡ്യയും ആയി അല്ലെങ്കിൽ ഇൻഡ്യയുടെ നോർത്ത് ഈസ്റ്റും ആയി ബന്ധിപ്പിക്കുന്ന വമ്പൻ റോഡ് പ്രോജക്ട് അങ്ങു സൗത്ത് ചൈന കടലിൽ ചെന്നു നിൽക്കും .പിന്നെ അവിടുന്നു ഒരു ബോട്ടിൽ കയറി നേരെ ടോക്കിയോയിൽ എത്താം. എന്താ സന്തോഷമായില്ലേ?
അതുകൊണ്ട് ഈ വമ്പൻ പ്രോജക്ടിന് ഇൻഡ്യയുടെ മറ്റൊരു പാർട്ണർ ജപ്പാൻ ആണ് . ആസാം മുതൽ സൗത്ത് ചൈന കടൽ വരെ ഇൻഡ്യ എത്തുക എന്നതുകൊണ്ട് സൈനികമായി ഇൻഡ്യ ചൈനയുടെ മൂക്കിന് താഴെ എത്തുക എന്നാണ് അർത്ഥം. ഇതു ജപ്പാന് വലിയ സന്തോഷം ആണ് .ഇന്ത്യൻ സാങ്കേതിക തൊഴിലാളികൾക്ക് ജപ്പാൻ ഉദാരമായി തൊഴിൽ വിസകൾ ഉടൻ അനുവദിച്ചേക്കും.ഈ ഇൻഡോ മ്യാൻമർ ലാവോസ് പദ്ധതി കൾ മൊത്തത്തിൽ “അറബിക്കടൽ മുതൽ സൗത്ത് ചൈന കടൽ വരെ” എന്നാണ് ആലങ്കാരികമായി വിശേഷിപ്പിക്കുന്നത്.
ഈ മൾട്ടി ട്രാൻസ്‌പോർട്ട് പദ്ധതികൾ അങ്ങു മലേഷ്യ ,ഇന്തോനേഷ്യ അങ്ങിനെ നീണ്ടു പോകാൻ ഉള്ള സാധ്യതയും ഉണ്ട് . ഈ കലാഡൻ പ്രോജക്ട് പണി കഴിയു ന്നു എന്ന വാർത്ത കഴിഞ്ഞ ഒരാഴ്ച്ച ആയി ഇൻഡ്യൻ മാധ്യമങ്ങളിൽ (മലയാളം ഒഴിച്ചുള്ള) വരുന്നുണ്ട്. മ്യാൻമറിൽ പട്ടാള അട്ടിമറി നടന്നിട്ടും ഇൻഡ്യ കാര്യമായി ഒന്നും പ്രതികരിച്ചില്ല .പക്ഷെ ഒരു പ്രസ്താവന വന്നു .
“പാട്ടാള അട്ടിമറി കലാഡൻ പ്രോജക്ടിനെ ബാധിക്കില്ല “” എന്നു ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കർ പ്രസാദ്.തിരിച്ചു വായിച്ചാൽ മ്യാൻമർ ഓങ് ഗ്യാൻ സൂക്കിയുടെ നേതൃത്വത്തിൽ ചൈനയോ ട് അടുക്കാൻ തുടങ്ങിയപ്പോൾ വലിച്ചു താഴെ ഇട്ടു .”മ്മക്ക് റോഡ് പണി മുഖ്യം ബിഗിലെ”എന്നും വായിക്കാം .ഇൻഡ്യ ചെറിയ കളി ഇനി കളിക്കുന്നില്ല.