കള്ളൻ പവിത്രൻ
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. ഈ കഥകള്‍ ചലച്ചിത്ര രൂപം പ്രാപിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
പത്മരാജന്റെ സംവിധാനത്തില്‍ 1981-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കള്ളന്‍ പവിത്രന്‍. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം. പത്മരാജന്റെ ആദ്യകാലചിത്രങ്ങളിലൊന്നായ കള്ളന്‍ പവിത്രന്‍ വന്‍വിജയമായതോടെ അദ്ദേഹം മുഖ്യധാരാ സിനിമയുടെ ഭാഗമായി മാറി. ഒരു കള്ളനും കൗശലക്കാരനായ ഒരു വ്യാപാരിയും തമ്മില്‍ കണ്ടുമുട്ടുന്നതും അവിടെ വച്ചുണ്ടായ ഒരു സംഭവത്തോടെ കള്ളന്റെ ജീവിതമാകെ മാറിമറിയുന്നതുമാണ് ഇതിലെ കഥാതന്തു. പത്മരാജന്റെ ആദ്യ രണ്ട് ചിത്രങ്ങൾ പോലെതന്നെ ഇതിലും ഗാനങ്ങളില്ല.
സാമ്പത്തിക വിജയം നേടിയ ആദ്യ പത്മരാജൻ ചിത്രമായിരുന്നു കള്ളൻ പവിത്രൻ.
ലക്ഷംവീടുകളിലൊന്നിൽ താമസിച്ചിരുന്ന പവിത്രൻ എന്ന കള്ളന്റെ കഥയാണ് നടന്ന സംഭവം എന്ന ആമുഖത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം പി പത്മരാജൻ
നിർമ്മാണം: എം മണി
ബാനർ : സുനിത പ്രൊഡക്ഷൻസ്
നെടുമുടി വേണു – കള്ളൻ പവിത്രൻ, ഭരത് ഗോപി – മാമച്ചൻ, അടൂർ ഭാസി – പാത്രക്കടക്കാരൻ, ബീന കുമ്പളങ്ങി – ദമയന്തി, സുഭാഷിണി – ഭാമിനി, പ്രേം പ്രകാശ് – കുറുപ്പ്, ദേവി – പവിത്രന്റെ ഭാര്യ, നൂഹു – ഭാസ്കരക്കുറുപ്പ്, ഇൻസ്പെക്ടർ കറിയാച്ചൻ – കല്ലറ മോഹൻദാസ്, കുട്ടിയാശാൻ – കല്ലറ ശശി, ജനു കണ്ണൂർ, ഗീത, അമ്പിളി, രമ, ധന്യ.
സുചരിതയും പതിഭക്തയുമായ ഭാര്യ ഉണ്ടായിരിക്കെ കണ്ണിൽകണ്ടപെണ്ണുങ്ങളുടെ പിറകെ പോകുന്ന എല്ലാ അവനും അപകടം ഫലം എന്ന ഗുണപാഠത്തോടെയാണ് പത്മരാജൻ ഈ കഥ അവതരിപ്പിക്കുന്നത്. നാട്ടിലെ ചെറിയ ചെറിയ കളവുകളൂമായി വീടുപുലർത്താൻ കഷ്ടപ്പെടുന്നവനാണ് പവിത്രൻ. കള്ളൻ എന്ന പേരല്ലാതെ കാര്യമായ സമ്പാദ്യമൊന്നുമില്ല. ആദ്യഭാര്യയും രണ്ട് മക്കളുമിരിക്കെ തന്നെ മദാലസയായ ദമയന്തിയേയും പാതിപരസ്യമായി ഭാര്യയാക്കിയിരിക്കുന്നു. ഒരിക്കൽ അരിയാട്ടുമില്ല് നടത്തുന്ന മാമച്ചന്റെ കിണ്ടിയും മൊന്തയും കട്ടു എന്ന് ആരോപിക്കുന്നു. അന്വേഷിക്കാൻ വന്ന മാമച്ചനുമായിദമയന്തി അതിന്റെ പേരിൽ അടുക്കുന്നു. പവിത്രൻ പിണങ്ങിപോകുന്നു. പവിത്രൻ തന്റെ ഭാര്യയായ ജാനകിയും മക്കളൂമൊത്ത് സുഖമായി കഴിയുന്നു. മൊന്തയും കിണ്ടിയും വിൽക്കാനായി നഗരത്തിലെത്തിയ പവിത്രൻ അവിടെ തന്നെക്കാൾ വലിയ ഒരു കള്ളനായ പാത്രക്കടക്കാരനെ പരിചയപ്പെടുന്നു. അയാളൂടെ ഗോഡൗണിൽ പലതരം ചെമ്പു, ഓട്ടുപാത്രങ്ങളൂം കാണുന്നു. പവിത്രൻ ക്രമത്തിൽ സമ്പന്നനായിമാറുന്നു. അരികുത്തിച്ചു വിറ്റിരുന്ന ജാനകിക്കായി അയാൾ പുതിയ മില്ല് തുറക്കുന്നു. സ്വന്തം കാറും ഡ്രൈവറും ഒക്കെ ആകുന്നു. മാമച്ചൻ കച്ചവടമില്ലത്തവനാകുന്നു. അസൂയയും തോൽ വിയും സഹിക്കാതെ അയാൾ ഉരുകുന്നു. പവിത്രന്റെ കള്ള്ത്തരം താൻ പുറത്ത് കൊണ്ടുവരാമെന്ന് ദമയന്തി ഉറപ്പുനൽകുന്നു. ഇതിനിടയിൽ ഒരിക്കൽ ദമയന്തിയുടെ അനുജത്തി ഭാമയെ കണ്ട പവിത്രൻ വളർന്നുവരുന്ന അവളൂടെ സൗന്ദര്യത്തിൽ മുഴുകുന്നു അവളെ മെല്ലെ തന്നിലേക്കടുപ്പിക്കാൻ ശ്രമിക്കുന്നു. അവൾ അടുപ്പം ഭാവിച്ച് പവിത്രന്റെ സമ്പന്നതയുടെ രഹസ്യം മനസ്സിലാക്കുന്നു. പാത്രം വിൽക്കാൻ പോയ പവിത്രന് ആ കള്ളനായ കച്ചവടക്കാരന്റെ ഗോഡൗണിനെക്കുറിച്ചും പുറത്തുനിന്ന് പൂട്ടിയപോലെ തോന്നുന്ന അതിന്റെ രഹസ്യ പൂട്ടും മനസ്സിലാക്കി ഒരിക്കൽ അവിടെ കയറി ഒരു പ്രതിമ മോഷ്ടിക്കുന്നു അത് തനി തങ്കമായിരുന്നു. അതാണ് സമ്പത്തിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കുന്നു. ഭാമ അയാളോട് എന്നാൽ ആ മാമച്ചന്റെ മൊന്തകൂടികൊടുത്ത് അപവാദം തീർത്താലെ താൻ വിവാഹത്തിനു സമ്മതിക്കൂ എന്ന് പറയുന്നു. പണീപ്പെട്ട് അയാൾ അത് തിരഞ്ഞ് കണ്ട്പിടിച്ച് കൊണ്ടുവരുന്നു. ഭാമ അത് വാങ്ങാതെ അറിയിച്ചതനുസരിച്ച് കള്ളനെ അറസ്റ്റ് ചെയ്യുന്നു. നല്ലവള്ളായ ഭാര്യയെ മറന്നതിന് അയാൾ ശിക്ഷ അനുഭവിക്കുന്നു.
സിനിമയുടെ അവസാന സീൻ. പൊലീസ് ജീപ്പിലേക്ക് വലിയൊരു പുരുഷാരത്തിന്റെ സാന്നിധ്യത്തിൽ നടന്നുപോകുന്ന കള്ളൻ പവിത്രൻ. പിറകിൽ ആഹ്ളാദത്തിമിർപ്പോടെ നാട്ടിൻപുറം മുഴുവൻ. ജീപ്പകലാൻ തുടങ്ങുമ്പോൾ ടൈറ്റിൽ കാർഡിൽ തെളിയുന്ന അക്ഷരങ്ങൾ:
ഗുണപാഠം
സുചരിതയും പതിഭക്തയും ആയ ഭാര്യ വീട്ടിലുണ്ടായിരിക്കെ, കണ്ണീക്കണ്ട… അവളുമാരുടെ പിറകെ പോവുന്ന എല്ലാ അവനും അപകടം ഫലം !. സിനിമയുടെ അവസാനം ഒരു നീളൻ ചങ്ങല പോലെ സ്ക്രീനിൽ അക്ഷരങ്ങൾ തെളിയുന്നുണ്ട്.ഒരിടത്തൊരിടത്തൊരിടത്തൊരിടത്തൊരിടത്തൊരി…
നേർത്ത ചിരിയോടെ തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരിൽ ചിലരെങ്കിലും ഗുണപാഠം ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കും. അവർക്കാശ്രയം കള്ളൻ പവിത്രന്റെ തിരക്കഥ. സിനിമ അവസാനിച്ചാലും തീരാത്ത കഥയാകുന്നു.സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാം ആണ്. വിപിന്‍ ദാസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. 1981 ൽ ഭരത് ഗോപിക്ക് മികച്ച സഹനടനുള്ള ഫിലിം ക്രിട്ടിക്ക് അവാർഡ് ലഭിച്ചു. 1981 ൽ ഭരത് ഗോപിക്ക് മികച്ച സഹനടനുള്ള ഫിലിം ക്രിട്ടിക്ക് അവാർഡ് ലഭിച്ചു
1
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
പത്മരാജന്റെ ഇതേപേരിലുള്ള നോവലാണ് ചിത്രത്തിനാധാരം
വിഴിഞ്ഞത്തുള്ള തുറമുഖവകുപ്പ് ബംഗ്ലാവിൽ വെച്ചാണ് അദ്ദേഹം ഇതിന്റെ തിരക്കഥ എഴുതിയത്.
ചിത്രത്തിൽ കുട്ടികളുടെ വോയിസ് ഓവർ കൊടുത്തതിൽ ഒരാൾ പത്മരാജന്റെ മകൾ മാധവിക്കുട്ടി ആയിരുന്നു.
കഥാസംഗ്രഹം:
ചെറുകിട മോഷണങ്ങൾ നടത്തി കുടുംബം പോറ്റിയിരുന്ന പവിത്രന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യം കള്ളൻ പവിത്രൻ എന്ന പേര് മാത്രമായിരുന്നു. പവിത്രൻ ആദ്യ ഭാര്യയ്ക്കൊപ്പം ലക്ഷംവീട്ടിലാണ് താമസിച്ചിരുന്നത്. പാതി രഹസ്യവും പാതി പരസ്യവുമായ രണ്ടാമത്തെ ഭാര്യ അവളുടെ വീട്ടിലായിരുന്നു പൊറുതി.
വിഭാര്യനായ മാമച്ചൻ എന്ന മില്ലുടമ, കിണ്ടിയും മൊന്തയും കളവുപോയി എന്ന് പരാതിപ്പെടുകയും അതിന്റെ പിന്നിൽ കള്ളൻ പവിത്രൻ ആണെന്ന് ആരോപിക്കുകയും ചെയ്യുന്നു. പക്ഷെ പോലീസിനെയും കൂട്ടി വരുന്ന മാമച്ചന് കളവുമുതലോ പവിത്രനോ അവിടെയില്ലെന്ന് മനസ്സിലാവുന്നു. രാത്രി രണ്ടാംഭാര്യ ദമയന്തിയുടെ അടുത്ത് ചെല്ലുന്ന പവിത്രൻ, അവളുടെ കിടപ്പുമുറിയിൽ മാമച്ചനെ കാണുന്നു. അതോടെ പവിത്രൻ ദമയന്തിയെ ഉപേക്ഷിച്ചു പോകുന്നു. ദമയന്തിയുടെ പ്രലോഭനങ്ങളിൽ പെട്ട് മാമച്ചൻ അവളുടെ കൂടെ താമസം ആരംഭിക്കുന്നു.
അങ്ങനെയിരിക്കെ പവിത്രൻ പെട്ടെന്ന് പണക്കാരനും പ്രമാണിയുമാവുന്നു. അതിൽ അസൂയപൂണ്ട മാമച്ചനും സ്ഥലം എസ് ഐയും പവിത്രനെ ഒതുക്കാൻ തീരുമാനിക്കുന്നു. ഇതിനിടെ പവിത്രൻ പുതിയ മില്ല് കൂടി തുടങ്ങുന്നതോടെ മാമച്ചന്റെ കച്ചവടം ഏതാണ്ട് പൂട്ടാറായി.
എല്ലാവിധത്തിലും തകർന്ന മാമച്ചൻ എങ്ങനെയും പവിത്രന്റെ ഉയർച്ചയ്ക്ക് പിന്നിലെ രഹസ്യം അറിയണം എന്ന് ഉറപ്പിച്ചു. മാമച്ചനും ദമയന്തിയും കൂടിയാലോചിച്ച് ദമയന്തിയുടെ അനുജത്തി ഭാമിനിയെ ദൗത്യം ഏൽപ്പിക്കുന്നു. ഭാമിനിയുടെ പ്രലോഭനത്തിൽ വീണ പവിത്രന്റെ രഹസ്യങ്ങൾ പുറത്താവുന്നു. അങ്ങനെ പവിത്രൻ പിടിക്കപ്പെടുമ്പോൾ “സുചരിതയും പതിഭക്തയും ആയ ഭാര്യ ഉണ്ടായിരിയ്ക്കെ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ അവനും അപകടം ഫലം” എന്ന ഗുണപാഠത്തോടെ ചിത്രം അവസാനിക്കുന്നു.
ഡബ്ബിങ് : മീന നെവിൽ, ആനന്ദവല്ലി, ബീന കുമ്പളങ്ങി
ശബ്ദലേഖനം/ഡബ്ബിംഗ് : സി ഡി വിശ്വനാഥൻ
ചമയം : രാമു, മേക്കപ്പ് അസിസ്റ്റന്റ്: രാജു, വസ്ത്രാലങ്കാരം: രങ്കറാവു, അസോസിയേറ്റ് ക്യാമറ : സാലു ജോർജ്ജ്, ലാലു എ, വാതിൽപ്പുറ ചിത്രീകരണം : ഉമാ ആർട്സ്, സ്റ്റുഡിയോ തിരുവനന്തപുരം, എഡിറ്റിങ്: മധു കൈനകരി
അസിസ്റ്റന്റ് ക്യാമറ : മണി രാമചന്ദ്രൻ, അസിസ്റ്റന്റ് കലാസംവിധാനം: സോമൻ
നിർമ്മാണ നിർവ്വഹണം: ജയദേവൻ, പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: എസ് രാജേന്ദ്രൻ
നിശ്ചലഛായാഗ്രഹണം: സുവർണ്ണ, തിരുവനന്തപുരം