നമ്മുടെ താരങ്ങൾ ഇവരായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു !

467

”ഗാന്ധി ഘാതകന് ഗോഡ്‌സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള് പെരിയോർ പറഞ്ഞത് ഇങ്ങനെയാണ്. ‘ഗോഡ്‌സെയുടെ തോക്ക് കൊണ്ടു വരൂ നമുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം’. പെരിയോർ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ നിന്ന ചുറ്റുമുള്ളവവരോട് അദ്ദേഹം പറഞ്ഞു, ‘ഗാന്ധിജിയുടെ മരണത്തിന് ഗോഡ്‌സെയെ കുറ്റപ്പെടുത്തുന്നത് നമ്മള് ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്.

അയാള് ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാർത്ഥ ട്രിഗർ‘. ആർ എസ് എസ് നെതിരെ സൂര്യയുടെ വ്യക്തമായ പ്രതികരണം. തുടർന്ന് സൂര്യ പറഞ്ഞു, പെരിയോറിന്റെ ഈ വാക്കുകള് ഇന്നും പ്രസക്തമാണ്

ട്വിറ്ററില് വീഡിയോയിലൂടെയാണ് കമലഹാസൻ അമിത്ഷായുടെ ഹിന്ദിവാദത്തിനെതിരെ ആഞ്ഞടിച്ചത്. ”1950ല് സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോൾ അവരവരുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നത് നമുക്ക് നല്കിയ ഉറപ്പാണ് ഇവർ ലംഘിക്കാൻ ഒരുങ്ങുന്നത്. ഷായ്ക്കും സുല്ത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ല”

ഫാസിസ്റ്റ് ശക്തികളെ ആരാധിച്ച് പുരസ്ക്കാരങ്ങൾ വാരിക്കൂട്ടാനും അവർക്ക് വേണ്ടി ബ്ലോഗ് എഴുതിയും പ്രശംസാ പുഷ്പങ്ങൾ അർപ്പിച്ചും ജീവിക്കുന്ന ചില പ്രത്യേക തരം ആർട്ടിസ്റ്റകൾ ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം.

കംപ്ലീറ്റ് ആക്ടേഴ്സ് എന്നാല് കംപ്ലീറ്റ് ആൻഡ് പെർഫെക്ട് ആക്ടേഴ്‌സ്‌ ആണ് എന്ന് അവർ തെളിയിക്കുന്നുണ്ട്, പല വട്ടം. തന്റേടവും നായക സങ്കൽപ്പങ്ങളുടെ പൂർണ്ണതയും വെറും വെള്ളിത്തിരയിൽ മാത്രമാണ് എന്ന് ഇവർ പല വട്ടം തെളിയിക്കുമ്പോൾ സൂര്യയും കമലഹാസനുമൊക്കെ സ്വന്തം നാടിനൊപ്പം നിലപാടുകൾ ഊട്ടിയുറപ്പിച്ച് തന്റേടത്തോടെ ഫാസിസ്റ്റുകൾക്ക് എതിരെ പോരാടി നിൽക്കുന്നു, അതും ഈ ഫാസിസക്കാലത്ത്. അതാണ് വ്യത്യാസം, അതാണ് അന്തസ്സ്.

(കടപ്പാട് )

Advertisements