കങ്കണ ഇപ്പോൾ ഒരു ‘ഹാസ്യ ‘ നായികയായി മാറിയിട്ടുണ്ട് . താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ബയോ ആണ് ചർച്ചാ വിഷയം. മറ്റു താരങ്ങളെയും ചിത്രങ്ങളെ കണക്കറ്റ് പരിഹസിക്കുകയും അവഹേളിക്കുകയും ചെയുന്ന കങ്കണയുടെ പരാജയം ബോളീവുഡ് നിശബ്ദമായി ആഘോഷിക്കുകയാണ് എന്ന് തോന്നുന്നു. തുടർച്ചയായ എട്ടാമത്തെ പരാജയമാണ് കങ്കണയുടെ ഭാവിതന്നെ അവതാളത്തിൽ ആക്കിയിരിക്കുന്നത്. ആലിയയുടെ ഗംഗുഭായ് കത്ത്യാവാടി റിലീസ് ആകുന്നതിനു മുൻപ് കങ്കണ ആലിയയെ പരിഹസിച്ചതിനു കണക്കില്ല. എന്നാലോ 100 കോടി മുതല്‍ മുടക്കിലിറങ്ങിയ ഗാംഗുഭായി 209 കോടിയാണ് നേടിയത് . ആലിയയുടെ അഭിനയം പ്രകീർത്തിക്കപ്പെടുകയും ചെയ്തു. ധാക്കഡ് റിലീസ് ചെയ്യുന്നതിന് മുന്പിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്, മണികര്‍ണിക, ജഡ്ജ്മെന്റല് ഹേ ക്യാ, പങ്ക, തലൈവി എന്നീ കങ്കണ ചിത്രങ്ങളും തകർന്നടിഞ്ഞിരുന്നു
കങ്കണയുടെ ഇൻസ്റ്റാഗ്രാം ബയോ ആണ് ഇപ്പോൾ പരിഹസിക്കപ്പെടുന്നത്. പദ്മശ്രീ ജേതാവ്, നാല് തവണ ദേശീയ പുരസ്കാരം നേടിയ നടി, ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയിലെ നായിക, രക്തം തിളയ്ക്കുന്ന ക്ഷത്രിയ .. എന്നൊക്കെയാണ് കങ്കണയുടെ ബയോയിലെ തള്ളുകൾ .ഇതാണിപ്പോൾ ട്രോളുകൾക്കു വഴിതെളിച്ചത്. നിർമ്മാതാക്കളെ കുത്തുപാള എടുപ്പിക്കുന്ന നടി എങ്ങനെയാണ് ഹിറ്റ് നായികാ ആയതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം..