ഒരു മനുഷ്യന് അധഃപതിക്കാൻ പറ്റുന്ന ആഴത്തിന്റെ അറ്റമാണ് അവർ

0
218

ഒരഞ്ചാറു വർഷങ്ങൾക്ക് മുന്നേ ആയിരുന്നേൽ കങ്കണയുടെ ഈ ട്വീറ്റ്ലേത് പോലൊരു പ്രസ്താവന പറയാൻ ആരേലും ധൈര്യപ്പെടുമായിരിന്നോ? ഇനി അഥവാ പറഞ്ഞിരുന്നേൽ തന്നെ എത്രത്തോളം രൂക്ഷമായ പ്രതികരണങ്ങൾ ആകും പൊതുസമൂഹത്തിൽ നിന്നും അവർ നേരിടേണ്ടി വരികയായിരുന്നത്. എന്നാലിപ്പോൾ ഇതുപോലുള്ള പ്രസ്താവനകൾ കേൾക്കുമ്പോൾ നമ്മളിൽ പോലും യാതൊരു വിധത്തിലുള്ള അമ്പരപ്പും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല നമ്മൾക്ക് ഇതുപോലുള്ള വിദ്വേഷ പ്രസ്താവനകൾ ഒക്കെ പരിചിതവും ആയിരിക്കുന്നു.

ആയൊരു അവസ്ഥയിലേക്ക് ഇന്ത്യക്കാരെ ഒക്കെയും എത്തിക്കാൻ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആറ് വർഷത്തെ മോഡി ഭരണത്തിൻ്റെ പ്രധാന അവശേഷിപ്പ്. അതെ, സംഘ് പ്രൊഫൈലുകൾ പറയും പോലെ ഇത് ന്യൂ ഇന്ത്യയും, ഇവിടെ ന്യൂ നോർമലുമാണ്. അവിടെ ഗോഡ്സെ ഹീറോയും, ഗാന്ധി വില്ലനുമാണ്.

ചരിത്രം ഒറ്റുകാരെ എണ്ണുമ്പോൾ, ലജ്ജയില്ലാത്തവരെ എണ്ണുമ്പോൾ, ദേശദ്രോഹികളെ എണ്ണുമ്പോൾ അവരിൽ ഏറ്റവുമാദ്യത്തെ പേര് കങ്കണയുടേതാവും. ഒരു മനുഷ്യന് വീഴാൻ പറ്റുന്ന ആഴത്തിന്റെ അറ്റമാണ് അവർ. ശരീരത്തിൽ നിന്ന് ആത്മാഭിമാനത്തിന്റെ അവസാന കണികയും ഇല്ലാതാവുമ്പോൾ ബാക്കിയാവുന്നത് എന്തോ അത് ! ശവത്തെക്കാൾ പുഴുത്തു നാറിയതെന്തോ അത് !