Gossips
ചിലർ കിടപ്പറ പങ്കിടാൻ ആവിശ്യപെട്ടിട്ടുണ്ട്, പല സിനിമകളിലും അഭിനയിച്ചത് പണം മാത്രം ലക്ഷ്യം വെച്ച്
2018 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവവമായ താരമാണ് കനി കുസൃതി. സജിൻ ബാബു സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന
157 total views, 1 views today

2018 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവവമായ താരമാണ് കനി കുസൃതി. സജിൻ ബാബു സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചു.ഇതേ ചിത്രത്തിന് 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടുവാനും താരത്തിന് സാധിച്ചു. തിരുവനന്തപുരത്ത് ജനിച്ചു വളർന്ന താരം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ താരം നാടകങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.
2010 ൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനായെത്തിയ കോക്റ്റൈൽ എന്ന ചിത്രത്തിൽ സെക്സ് വർക്കറുടെ വേഷത്തിലാണ് കനി അഭിനയിച്ചത്. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കനി കുസൃതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വർഷം തന്നെ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നെക്സലായിറ്റ് ആയും താരം മികച്ച പ്രകടനം കാഴ്ച വച്ചു. നത്തോലി ഒരു ചെറിയ മീനല്ല, തീകുച്ചിയും പനിത്തുള്ളിയും, ഡോൾഫിൻ തുടങ്ങി നിരവധി ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചു.
ഇപ്പോഴിതാ സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗതെത്തിയിരിക്കുകയാണ് താരം. താൻ പാരിസിൽ പഠിക്കുന്ന സമയത്ത് നിരവധി ഓഫറുകൾ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് കനി പറയുന്നത്. അഭിനയം എന്നത് തനിക് തീരെ ഇഷ്ട്ടമല്ലാത്ത കാര്യമാണെന്നും എന്നാലും ഫിസിക്കൽ ആർട്ട് ഇഷ്ട്ടമുള്ളതുകൊണ്ടാണ് നാടകം എന്ന കലയിലേക്കിറങ്ങിയത് എന്നും താരം പറയുന്നു.
2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും അഭിനയിയ്ക്കാൻ തനിക് തലപ്പര്യം ഉണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. പിന്നീട് താൻ അഭിനയിച്ച സിനിമകളൊക്കെ പണത്തിനു വേണ്ടിയായിരുന്നു വെന്നും കഥയും കഥാപാത്രങ്ങളുമൊക്കെ തനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും പണത്തിന് വേണ്ടി മാത്രം അത്തരം സിനിമകൾ താൻ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.
സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒരിക്കൽ താരം രംഗത്തെത്തിയിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപെട്ടിരുന്നു. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവർ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നെന്നും താരം പറയുന്നു
158 total views, 2 views today