മുഷ്ടിയും ചുരുട്ടി മുദ്രാവാക്യവും വിളിച്ചു നടക്കുന്ന/ നടന്ന പെണ്ണുങ്ങളെയൊക്കെ നേരിട്ട് കാണാൻ ധൈര്യമുണ്ടോ സ്ത്രീവിരോധിയായ കാന്തപുരത്തിന്?

  122

  Sofia Bind

  മുഷ്ടിയും ചുരുട്ടി മുദ്രാവാക്യവും വിളിച്ചു നടക്കുന്ന/ നടന്ന പെണ്ണുങ്ങളെയൊക്കെ നേരിട്ട് കാണാൻ ധൈര്യമുണ്ടോ സ്ത്രീവിരോധിയായ കാന്തപുരത്തിന്? ഇയാളെ പ്രസവിച്ചത് സ്ത്രീയല്ലേ? പുരുഷനാണോ? പത്താം ക്ലാസിന്റെ പടികടക്കും മുൻപേ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയിട്ടുണ്ട് മിസ്റ്റർ കാന്തപുരം. അന്നൊന്നും നിങ്ങളെ പോലുള്ളവരെ കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇമ്മാതിരി അവതാരങ്ങളെ മുസ്‌ലിം സമുദായത്തിന്റെ കാവലാളുകളായി മാധ്യമങ്ങൾ വാഴ്ത്താൻ തുടങ്ങിയതും അടുത്ത കാലത്താണ്.

  വർഗീയവിഷം പരത്തുന്നതിൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ പരസ്പരം മത്സരിക്കുകയാണ്. അതെ സമയം ജനങ്ങൾ അറിയേണ്ട വാർത്തകൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ഭ്രഷ്ട് കല്പിക്കേണ്ടത് ഇതുപോലുള്ള മതഭ്രാന്ത് തലയ്ക്കു പിടിച്ചവരെയാണ്. വാർത്തയുടെ ക്ലിപ് തരൂ, കൊടുക്കാം എന്ന് പറയുന്ന ദൃശ്യമാധ്യമപ്രവർത്തകരുടെ കാലത്തു മാധ്യമപ്രവർത്തനം പ്രതീക്ഷിച്ചിട്ടും കാര്യമില്ല.

  കാന്തപുരം മുസ്ല്യാർ സ്ത്രീകളെക്കുറിച്ച് വേറെങ്ങനെ ചിന്തിക്കും, പറയും , എന്നൊക്കെയാണ് നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്? ഇതിലും വലുത് മൂപ്പര് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു വച്ചിട്ടുണ്ട്. സ്ത്രീകൾക്ക് മാസത്തിൽ കുറച്ച് ദിവസം പുരുഷൻമാരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല. ആ ദിവസങ്ങളിൽ പുരുഷൻ എന്തുചെയ്യും? അതുകൊണ്ടാണ് ഒന്നിലധികം വിവാഹം മുസ്ലിം പുരുഷന്മാർ ചെയ്യുന്നത്.( എല്ലാ പുരുഷന്മാരും ഈ ഗണത്തിൽ പെടുമെന്ന് എനിക്ക് അഭിപ്രായമില്ല ) .

  മുസ്ല്യാർ ഈ അഭിപ്രായപ്രകടനം നടത്തിയത് ഞാൻ മനോരമ ന്യൂസിൽ കോഴിക്കോട് ബ്യൂറോയിലുള്ളപ്പോളാണ്. എന്റെ കൂടെ കാമറമാൻ രജീഷ് ആയിരുന്നു. അന്യ സ്ത്രീയെ നോക്കിയാൽ കണ്ണ് പൊട്ടി പോകുമെന്നതു കൊണ്ട് ചോദ്യം ചോദിക്കുന്ന എന്ന നോക്കാതെ കാമറയിലും രജീഷിലേയ്ക്കു മാ യി രു ന്നു നോക്കി കൊണ്ടിരുന്നത്.ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ടായിരുന്നു ഈ അഭിപ്രായം പറഞ്ഞത്. അന്ന് കണ്ടർ പോയന്റ് ഈ വിഷയം ചർച്ചയ്ക്കെടുത്തു. കാരശ്ശേരി മാഷ് അന്നും ഇന്നത്തേതുപോലെ തുറന്നെതിർത്തു. മുസ്ല്യാര് പറയാത്തത് ഞാൻ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും പറഞ്ഞ് അനുയായികൾ ബ്യൂറോയിൽ അന്വേഷിച്ചെത്തി. ഞാൻ അപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു.

  പിറ്റേന്ന് മുസ്ല്യാർ മർക്കസിൽ പത്ര സമ്മേളനം വിളിച്ചു. ഇങ്ങനെയൊന്നും പറഞ്ഞില്ല, ഉദ്ദേശിച്ചില്ല എന്നൊക്കെ വിശദീകരണം. പൊന്നു ചങ്ങാതിമാരേ , അതു കൊണ്ട് അദ്ദേഹം പറയുന്നതൊന്നും കാര്യമാക്കേണ്ട. മുദ്രാവാക്യവും മുഷ്ടി ചുരുട്ടലുമൊക്കെ ആണിന്റെ പണിയാണെന്നും, പെണ്ണിന്റെ പണി മൂപ്പര് ഉദ്ദേശിച്ചതുമാണെന്നും ധരിച്ച ങ്ങിനെ ഇരുന്നോട്ടെ. വെറുതെ ചർച്ച ചെയ്ത് സമയം കളയേണ്ട. പെണ്ണുങ്ങളിനിയും തെരുവിൽ പുരുഷനൊപ്പം മുഷ്ടി ചുരുട്ടും , മുദാ വാക്യവും വിളിക്കും.
  അവൾ ഈ രാജ്യത്തെ സ്വതന്ത്ര പൗരനാണെന്ന ബോധ്യത്തോടെ തന്നെ