fbpx
Connect with us

കിടിലൻ ലുക്കിൽ ദുൽഖറിന്റെയും മമ്മൂട്ടിയുടേയും നായിക

കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് കാർത്തിക മുരളീധരൻ. പ്രശസ്ത സിനിമ ഛായാഗ്രാഹകൻ ആയ മുരളീധരന്റെ മകൾ കൂടി

 277 total views,  3 views today

Published

on

കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് കാർത്തിക മുരളീധരൻ. പ്രശസ്ത സിനിമ ഛായാഗ്രാഹകൻ ആയ മുരളീധരന്റെ മകൾ കൂടി ആണ് കാർത്തിക. ആദ്യ ചിത്രത്തിൽ ദുൽഖറിന്റെ നായിക ആയിരുന്നു എങ്കിൽ രണ്ടാം ചിത്രത്തിൽ നായകൻ മമ്മൂട്ടി ആയിരുന്നു. താൻ കടുത്ത ദുൽഖർ ആരാധിക ആണെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആകെ രണ്ടു ചിത്രങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും ബോൾഡ് ഫോട്ടോ ഷൂട്ടുകളിൽ കൂടി താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. ആദ്യ ചിത്രം 2017 ലും രണ്ടാം ചിത്രം 2018 ലും ആണ് റീലീസ് ചെയ്തത്. ബാംഗ്ലൂര്‍ സൃഷ്ടിസ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്.

രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷവും കാർത്തികയുടെ മുഖത്തുണ്ട്. ഒരു തുടക്കക്കാരി എന്ന നിലയിൽ ലഭിച്ച വലിയ അംഗീകാരമാണിതെന്നും ഈ തൃശൂരുകാരി കരുതുന്നു. അച്ഛന്റെ നാട് തൃശൂരാണെങ്കിലും കാർത്തിക ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. പാരമ്പര്യത്തിന്റെ പിൻബലമാണ് കാർത്തികയെ അഭിനയരംഗത്തെത്തിച്ചത്.
അച്ഛൻ മുരളീധരൻ ബോളിവുഡിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനാണ്. ആമീർഖാൻ ചിത്രങ്ങളായ പി.കെ., ത്രി ഇഡിയറ്റ്‌സ്, മോഹൻജൊദാരോ, ഏജന്റ് വിനോദ് തുടങ്ങി ഒരു പിടി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മുരളീധരന്റെ മകളുടെ സിനിമയിലെ തുടക്കം മലയാളത്തിലൂടെയാണ്. അമ്മ മീനാ നായരാകട്ടെ സംഗീതരംഗത്താണ് ശ്രദ്ധയൂന്നിയത്.

പണ്ടൊക്കെ അച്ഛനോടൊപ്പം കാർത്തികയും ഷൂട്ടിംഗ് സെറ്റുകളിൽ പോകാറുണ്ടായിരുന്നു. സെറ്റിലെത്തിയാൽ ആകെ ബഹളമായിരിക്കും. എല്ലാവരും ഓരോ മേഖലയിൽ തിരക്കിലായിരിക്കും. അഭിനേതാക്കൾ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർ സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് കാണാൻ രസമാണ്. ഒടുവിൽ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമായാണ് ഒരു സിനിമ രൂപപ്പെട്ടുവരുന്നത്.

കുട്ടിക്കാലംതൊട്ടേ അച്ഛനമ്മമാരോടൊപ്പം മലയാള സിനിമകളും കാണാറുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയുമെല്ലാം സിനിമകളാണ് മലയാളത്തിലേക്ക് ആകർഷിച്ചത്. മുംബൈയിൽ കോളേജിൽ പഠിച്ചിരുന്ന കാലത്താണ് ഒരിക്കൽ ഒരു മലയാളപത്രത്തിന്റെ ലേഖകൻ അച്ഛനുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്. അന്നവർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു ദുൽഖർ ഫാനാണെന്നും ദുൽഖറിനോടൊപ്പം ഒരു വേഷം കിട്ടിയാൽ അഭിനയിക്കുമെന്നും പറഞ്ഞിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അച്ഛനാണ് പറഞ്ഞത് അമൽ നീരദ് – ദുൽഖർ ടീമിന്റെ ചിത്രത്തിലേയ്ക്ക് നായികയെ വേണമെന്നും കുറച്ചു ഫോട്ടോകൾ അയച്ചുകൊടുക്കണമെന്നും. ഫോട്ടോകൾ അയച്ചുകൊടുത്തു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് കൊച്ചിയിൽ ഒഡീഷനെത്താൻ പറഞ്ഞു. ഒഡീഷന് കുറേപേരുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സെലക്ഷനായി എന്നറിഞ്ഞത്..

സി.ഐ.എയിൽ സാറാ മേരി കുര്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അമേരിക്കക്കാരിയായ സാറ പഠനത്തിനായാണ് കേരളത്തിലെത്തുന്നത്. പാലായിലും യു.എസിലുമായിരുന്നു ചിത്രീകരണം. കൂടെയുള്ളവരെല്ലാം പരിചയ സമ്പന്നരായിരുന്നു. എങ്കിലും അവരൊന്നും തന്നെ ഒരു പുതുമുഖമായി കണ്ടിരുന്നില്ല. യാതൊരു അകലവും പാലിക്കാതെ എന്നെ അവർക്കൊപ്പം നിർത്തി. അവരുടെ കുട്ടിയായി തമാശകളിലെല്ലാം എന്നെയും ഉൾപ്പെടുത്തി.

കേരളത്തിൽ പഠിക്കാനെത്തിയ സാറ പാലായിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവായ മാത്യുവിന്റെ മകൻ അജി മാത്യുവിനെ പരിചയപ്പെടാനിടയായി. അടുപ്പം പ്രണയത്തിലുമെത്തി. ഒടുവിൽ സാറയെ മാതാപിതാക്കൾ അമേരിക്കയിലേയ്ക്കു തിരികെ കൊണ്ടുപോയപ്പോൾ അജിയും അമേരിയിലേയ്ക്കു പോകാനൊരുങ്ങുകയാണ്. നേരായ മാർഗത്തിൽ അമേരിക്കയിലെത്താനാവാതെ അജി മെക്‌സിക്കോ വഴിയാണ് അമേരിക്കയിലെത്തുന്നത്. തുടർന്നും ഒട്ടേറെ വൈതരണികൾ അയാൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. എന്നാൽ ഒടുവിൽ അവരുടെ പ്രണയം പൂവണിയാതെ പോകുന്നു. മാതാപിതാക്കളുടെ സമ്മർദ്ദത്തിൽ സാറ മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഇതറിഞ്ഞ് അജി നാട്ടിലേക്ക് മടങ്ങുകയാണ്.

Advertisement

സംവിധായകനും നടനുമായ ജോയ് മാത്യുവിന് മുരളീധരനുമായുള്ള അടുപ്പമാണ് അങ്കിളിലേയ്ക്ക് അവസരമൊരുക്കിയത്. ജോയ് മാത്യുവും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവിയായിരുന്നു. ഊട്ടിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന ശ്രുതി എന്ന തന്റേടിയായ പെൺകുട്ടിയായാണ് അങ്കിളിൽ വേഷമിട്ടത്. ആ കഥാപാത്രത്തിന് തന്റെ സ്വഭാവവുമായി ഏറെ ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശ്രുതിയാകാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നില്ലെന്നും കാർത്തിക പറയുന്നു.

ഒരു ദിവസം കോളേജിൽനിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ ഹർത്താലിൽ വാഹനം കിട്ടാതെ വലഞ്ഞു. ഒടുവിൽ അവിചാരിതമായെത്തിയ അച്ഛന്റെ സുഹൃത്തായ കെ.കെ. എന്ന കൃഷ്ണകുമാറിന്റെ കാറിൽ ലിഫ്റ്റ് തരാമെന്നേറ്റു. അവളത് സ്വീകരിക്കുകയും ചെയ്തു. വിഭാര്യനായ കെ.കെ. ഒരു സ്ത്രീതൽപരനാണെന്ന് അറിയാവുന്ന ശ്രുതിയുടെ അച്ഛന്റെ നെഞ്ചിടിപ്പേറുന്നു. അമ്മയും വേലക്കാരിയുമെല്ലാം ഉത്കണ്ഠാകുലരായെങ്കിലും ശ്രുതി സുരക്ഷിതമായി നാട്ടിലെത്തുന്നു.

മമ്മൂക്കയോടൊപ്പം അഭിനയിക്കാനെത്തിയ നിമിഷങ്ങൾ കാർത്തി എന്നുമോർക്കും. ആദ്യത്തെ ഒന്നുരണ്ടു ദിവസം അദ്ദേഹത്തോട് സംസാരിക്കാൻപോലും ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ ജോയ് ചേട്ടൻ നൽകിയ ധൈര്യത്തിലാണ് സംസാരിച്ചുതുടങ്ങിയത്. പിന്നീട് വലിയ സൗഹൃദമായി. ഒരു കാറിൽ ഇരുപത്തഞ്ച് ദിവസത്തോളമെടുത്താണ് ഞങ്ങൾ രണ്ടുപേരും ചേർന്ന സീനുകൾ ചിത്രീകരിച്ചത്. സമൂഹത്തിനുള്ള സന്ദേശമായിരുന്നു ഈ ചിത്രം. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും മാറിയിട്ടില്ല.

ബാംഗ്ലൂരിൽ സൃഷ്ടി സ്‌കൂൾ ഓഫ് ആർട്‌സിൽ ബാച്ചിലർ ഓഫ് ക്രിയേറ്റീവ് ആർട്‌സിന് പഠിക്കുകയാണിപ്പോൾ. അവസാന വർഷമാണിത്. മുംബൈയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദത്തിനു ചേർന്നിരുന്നെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോഴാണ് ബാംഗ്ലൂരിലെ സൃഷ്ടിയിൽ അഡ്മിഷൻ ലഭിച്ചത്. തുടർന്ന് പഠനം ബാംഗ്ലൂരിലേയ്ക്ക് മാറ്റുകയായിരുന്നു.അച്ഛനും മകനുമൊപ്പം വേഷമിട്ടെങ്കിലും രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്ന് കാർത്തിക പറയുന്നു. ദുൽഖറിന്റെ കട്ടഫാനാണ് എന്നു പറയാനും കാർത്തിക മടിക്കുന്നില്ല. ഇനിയും മികച്ച അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയം തുടരാനാണ് തീരുമാനം. മലയാള ചിത്രങ്ങളോടായിരുന്നു കൂടുതൽ താൽപര്യം. അതുകൊണ്ടാണ് രണ്ടു ചിത്രങ്ങളിൽ വേഷമിട്ടത്. ഭാവിയിൽ ഹിന്ദി ചിത്രങ്ങളിൽ വേഷമിടില്ല എന്നു പറയാനാവില്ലെന്നും കാർത്തിക പറയുന്നു.

Advertisement

കാർത്തികയുടെ സഹോദരൻ ആകാശും അഭിനയരംഗത്തുണ്ട്. റോഷൻ ആൻഡ്രൂസിന്റെ സ്‌കൂൾ ബസ് എന്ന ചിത്രത്തിൽ ബാലതാരമായെത്തിയിരുന്നു ആകാശ്.അങ്കിൾ എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന സദാചാര പ്രശ്‌നത്തെക്കുറിച്ചും കാർത്തിക മനസ്സു തുറക്കുന്നു. മുംബൈയിൽ സ്ത്രീപുരുഷഭേദമെന്യേ പകലും രാത്രിയിലും ജോലി ചെയ്യുന്നവരാണ്. പാതിരാത്രിയിൽ രണ്ടു മണികഴിഞ്ഞാലും റോഡിലിറങ്ങി നടക്കാം. യാത്ര ചെയ്യാം. എന്നാൽ കേരളത്തിൽ സ്ഥിതി മറിച്ചാണ്. പത്തുമണി കഴിഞ്ഞ് സ്ത്രീകൾ റോഡിലിറങ്ങിയാൽ എല്ലാവരും തുറിച്ചുനോക്കും. കുറ്റവാളികളോടെന്നപോലെയാണ് നോക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ധൈര്യമായി രാത്രിയിൽ യാത്ര ചെയ്യാനാവില്ല. കാർത്തിക പറഞ്ഞുനിർത്തുന്നു.

 278 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence27 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment4 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment16 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »