മോഡലും ബംഗാളി നടിയുമാണ് കഥ നന്ദി. സോഷ്യല്‍ മീഡയയില്‍ സജീവമായ താരം വെറും മൂന്ന് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും നിരവധി ആരാധകരുണ്ട് താരത്തിന്. വളരെ ചെറുപ്പത്തിൽ തന്നെ കലാ സാഹിതീയ അഭിനയ മേഖലകളോട് അഭിനിവേശം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ മോഡലിംഗ് രംഗത്തിലൂടെ അഭിനയത്തിലേക്ക് കയറി വരാനും മുൻനിര നായക നടിമാരുടെ കൂട്ടത്തിൽ എണ്ണപ്പെടാനും താരത്തിന് ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ സാധിച്ചിരിക്കുകയാണ്. തലൈകൂത്തൽ , മലൈക്കോട്ടൈ വാലിബൻ, പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ എന്നിവയിലൂടെ താരം ഏറെ പ്രശസ്തയാണ്. മികച്ച അഭിനയ വൈഭവം തുടക്കം മുതൽ തന്നെ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചു എന്ന് തന്നെയാണ് വലിയ സിനിമയിലേക്ക് താരത്തെ കാസ്റ്റ് കാരണമായിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്.

ടിവിയിൽ “പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ” എന്ന ഷോർട്ട് ഫിലിമിലൂടെ ഇപ്പോഴും അറിയപ്പെടുന്നു. ജാദവ്പൂർ സർവ്വകലാശാലയിൽ എംഎ ബംഗാളി ഭാഷയും സാഹിത്യവും താരം പഠിച്ചിട്ടുണ്ട് . അഭിനയമേഖലയിലെ താരത്തിന്റെ വൈഭവത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തെ അംഗീകാരങ്ങൾ താരത്തിന് പ്രശസ്തി ഏറ്റുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഇതിനോടകം താരം അപ്ലോഡ് ചെയ്ത പല ഫോട്ടോകളും വീഡിയോകളും വൈറലാവുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ മാലിക്കോട്ടെ മാലിൻ എന്ന പുതിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും നല്ല അഭിപ്രായങ്ങളോടെയും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിലെ തന്റെ അനുഭവം ഒരു സ്വകാര്യ മാധ്യമത്തിനോട് കഴിഞ്ഞ ദിവസം കത നന്ദി പങ്കുവച്ചിരുന്നു.

 സ്വപ്ന സാക്ഷാത്കാരമായ അനുഭവമാണ് വാലിബനെന്നാണ് കത നന്ദി പറയുന്നത്. ഒരുപാട് ട്വിസ്റ്റുകളുള്ള ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണ് ചിത്രമെന്നും താരം പറയുന്നു. മലൈകോട്ടൈ വാലിബൻ ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തോന്നുന്നത്. അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകിയാണ് ഞാൻ. ഒരുപാട് ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും സിനിമയിലുണ്ട്. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് എനിക്കുള്ളത്. കഥ പറയുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും പെരുമാറ്റരീതികളും താൻ പഠിച്ചെടുത്തുവെന്നും താരം പറയുന്നു.

മോഹൻലാലി നെ ആദ്യമായി കണ്ടതിനേക്കുറിച്ചും താരം പങ്കുവച്ചിരുന്നു. അദ്ദേഹത്തെ ആദ്യമായി കണ്ടത് മറക്കാനാവാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരെയും പെട്ടെന്ന് കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആദ്യം എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാൽ സെറ്റിലെ മുഴുവൻ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാൻ മോഹൻലാൽ സഹായിച്ചുവെന്നും കത കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹൻലാൽ രാജസ്ഥാനിലെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജയ്സൽമീറിലായിരുന്നു മുൻപ് വാലിബന്റെ ചിത്രീകരണം നടന്നിരുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പൊഖ്‌റാനിലാണ് ഷൂട്ടിങ് നടക്കുന്നത്. ​ഗുസ്തിക്കാരനായാണ് ചിത്രത്തിൽ മോഹൻലാലെത്തുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വൻ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിന് ആരാധകർക്ക് പ്രതീക്ഷയുമേറെയാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ.

 

You May Also Like

ജോണിയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് (ഒരു യഥാർത്ഥ കുറ്റാന്വേഷണ കഥ)

ജോണിയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് Muhammed Sageer Pandarathil ചാവക്കാട് കമ്പോളത്തിലെ പച്ചക്കറി മൊത്ത…

പ്രിയദർശൻ സിനിമാറ്റിക് യൂണിവേഴ്‌സ് – PCU

പ്രിയദർശൻ സിനിമാറ്റിക് യൂണിവേഴ്‌സ് – PCU Maathan Varkey മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധയകന്മാരിൽ ഒരാൾ…

നാടകവേദിയിൽ നിന്നും ചലച്ചിത്ര രംഗത്തെത്തിയ ഈ നടൻ ഒരിക്കലും പ്രതിഛായയുടെ തടവറയിൽ ഒതുങ്ങിയിരുന്നില്ല

Roy VT : ശ്രീകാന്ത് ((19 March 1940 – 12 October 2021)) 60…

നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻജെൻഡർ. അതെങ്ങിനെ മനസ്സിലാകും ?

നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻജെൻഡർ. അതെങ്ങിനെ മനസ്സിലാകും ? ഫാസിൽ ഷാജഹാൻ എഴുതിയത് പ്രസവിക്കുന്ന സമയത്ത്…