നാസ ‘സഞ്ചരിക്കുന്ന സൂപ്പർ കംപ്യൂട്ടർ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

അറിവ് തേടുന്ന പാവം പ്രവാസി

ബഹിരാകാശ ഗവേഷണരംഗത്ത്‌ അത്യന്താധുനിക സാങ്കേതികവിദ്യകൾ വരുന്നതിനുമുമ്പ്‌
കിറുകൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയ കാതറിൻ ജോൺസൺ ആണ് നാസ ‘സഞ്ചരിക്കുന്ന സൂപ്പർ കംപ്യൂട്ടർ’ എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ സഞ്ചാരപഥം നിർണയിച്ചത്‌ കാതറിന്റെ കണക്കുകൂട്ടലുകളായിരുന്നു.

ഗണിതശാസ്‌ത്രലോകത്തെ വിസ്‌മയമായ അവർ തന്റെ 101-ാം വയസ്സിൽ വിടവാങ്ങി. ആഫ്രിക്കൻ–അമേരിക്കൻ വംശജയായ കാതറിൻ വർഷങ്ങളോളം നാസയിൽ പ്രവർത്തിച്ചു.ബഹിരാകാശയാത്രകൾക്കു പിന്നിലെ കണക്കുകളും, സമവാക്യങ്ങളും കാതറിന്റെ ബുദ്ധിയിൽ പിറന്നതാണ്‌.നാസയുടെ ബഹിരാകാശ പധതികളുടെ തുടക്കകാലത്ത്‌ പേടകങ്ങളുടെ സഞ്ചാര പാതയും, ഭ്രമണപഥവും അതിവേഗത്തിൽ കണക്കുകൂട്ടി അവർ. പേടകങ്ങൾ കൃത്യമായി ഇറങ്ങുന്നതിനും ,സുരക്ഷിതമായി മടക്കി ക്കൊണ്ടുവരുന്നതിനും കാതറിന്റെ സംഭാവന വലുതാണ്‌. ബഹിരാകാശ ഗവേഷണരംഗത്തെ വെല്ലുവിളികളെ സ്വതഃസിദ്ധമായ ശൈലിയിൽ ഗണിതശാസ്‌ത്രതത്വങ്ങളിലൂടെ നേരിടാനും , പരിഹരിക്കാനും അവർക്ക്‌ കഴിഞ്ഞു.

കറുത്ത വർഗക്കാരിയെന്ന വംശീയ വേർതിരിവ്‌ നേരിട്ടിട്ടും അതിനെയെല്ലാം ധീരമായി ചെറുത്ത് തോൽപ്പിച്ചു. ഗണിതശാസ്‌ത്രത്തിൽ കാതറിൻ നേടിയ നേട്ടങ്ങൾ ചെറുതല്ല. നാസയിൽ ജോലി ചെയ്തിരുന്ന കറുത്ത വർഗക്കാരായ മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന ഓസ്‌കർ നാമ നിർദേശം ലഭിച്ച “ഹിഡൻ ഫിഗേഴ്സ്’ എന്ന സിനിമയിലൂടെയാണ്‌ കാതറിന്റെ ജീവിതം പിന്നിട് ലോകമറിഞ്ഞത്‌.2015 ൽ അമേരിക്ക യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അവർ ക്ക്‌ ലഭിച്ചു.

You May Also Like

ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ?

കുറച്ചു ദിവസമായി കേൾക്കുന്ന കാര്യം ആണല്ലോ ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മൂംബൈയിൽ നിന്നു എത്തിച്ച

കുങ്കിയാനകൾ – അനുനയവും റൗഡിത്തരവും ഒരുപോലെ ഒത്തു ചേർന്നവർ

എന്താണ് കുങ്കിയാനകൾ  അറിവ് തേടുന്ന പാവം പ്രവാസി നാടാകെ ഭീതിപരത്തുന്ന കാട്ടാനകളെ തളയ്ക്കാൻ വരുന്ന ആനകളെ…

ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്?

ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????എക്കാലത്തും ഫാഷന്റെ…

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കൈപ്പത്തിക്കുള്ളിൽ…