കവളപ്പാറയിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത് ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്

0
605

കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത് ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്. മരിച്ചവർ വലിയ വേദനയറിയാതെ പെട്ടെന്നാണ് മരിച്ചതെന്ന സന്തോഷം!

വലിയ ഭാരമുള്ളതെന്തോ വന്നിടിച്ച് തത്ക്ഷണം ബോധം പോയിട്ട് ഏതാണ്ട് പതിനഞ്ചു സെക്കന്റുകൾക്കുള്ളിലെ മരണമെന്ന്!

ആ നിലയ്ക്ക് നോക്കുമ്പോൾ ഏതാണ്ട് പത്തുമുപ്പത് സെക്കന്റുകൾക്കുമുമ്പ് കളിച്ചുചിരിച്ചിരുന്നവർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മണ്ണിലമർന്നു!

അപകടത്തിന് മുമ്പ് വീട്ടിൽ നിന്ന് പുറത്തു പോയവർ ജീവനോടെ ശേഷിച്ചു. ഇണയോട്, കൂടപ്പിറപ്പിനോട്, മക്കളോട്, മാതാപിതാക്കളോട് ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി ഇറങ്ങിപ്പോയവരാണ് അവരെങ്കിൽ…?

ഒന്നുകെട്ടിപ്പിടിച്ച്, കവിളിലൊരുമ്മ കൊടുത്ത് ഇണങ്ങാനായി ഒരവസരമിനി ഉണ്ടോ അവർക്ക്?

അതുകൊണ്ട്, നിസ്സാരകാര്യത്തിന് പ്രിയപ്പെട്ടവരോട് പിണങ്ങി മുഖം വീർപ്പിച്ചിരിക്കുന്നവർ ഒന്നോർക്കണം. രണ്ടു ശ്വാസങ്ങൾക്കിടയിലെ ഒരു അനിശ്ചിതത്വം മാത്രമാണ് ജീവിതം. പിണക്കങ്ങളുണ്ടാവും. പക്ഷെ, എത്ര വേഗത്തിൽ പിണക്കം മായുന്നു എന്നതാണ് പ്രധാനം.

പ്രിയപ്പെട്ടവരുടെ കുറവുകൾ കണ്ടുപിടിക്കാൻ വെമ്പൽ കൊള്ളുമ്പോൾ, അവരുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യതയെക്കുറിച്ച് വെറുതെ ആലോചിക്കുക.

(കടപ്പാട് )