ചിക്കൻ ബിരിയാണി ചോദിച്ചാൽ പല്ലി ഫ്രൈ ഫ്രീയായി കിട്ടും

0
61

ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഭക്ഷണ സുരക്ഷിതത്വവും വൃത്തിയും. തൃശൂർ KSRTC ബസ്സ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന TEE KAY CEE ഹോട്ടലിൽ നിന്നും ഇന്ന് രാവിലെ 11.42 മണിക് ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി… അവർ എക്സ്ട്രാ “പല്ലി” കൂടെ തന്നു… നല്ല സർവീസ്… പൊന്നു മക്കളേ… ആരും പോയി വാങ്ങി കഴിച്ചേക്കല്ലേ…!!! ഓണർ എൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി, ഡിലീറ്റ് ചെയ്യാൻ ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഉടനെ ഫോൺ ലോക്ക് ആക്കി.

പരാതികൊടുത്താലും ഉദ്യോഗസ്ഥരെ ഇവർ പണം കൊടുത്തു ഒതുക്കും. ഇനി മേലാൽ ആവർത്തിക്കരുതെന്നു മയത്തിനൊരു താക്കീതും കൊടുത്തു ഉദ്യോഗസ്ഥർ കാശും വാങ്ങി സ്ഥലംവിടും. ഇത്തരം സംഭവങ്ങൾ ഉണ്ടായാലല്ലേ അവർക്കു കൈക്കൂലി കിട്ടുകയുള്ളൂ. ജനങ്ങൾ പല്ലിയോ പാറ്റയോ പഴുതാരയോ പാമ്പോ തിന്നാലും അവർക്കൊന്നുമില്ല.