കേരളാ കഫെ നമ്മോട് പറയുന്നത് കുറെ കഥകളിലൂടെ കുറേയേറെപ്പേരുടെ ജീവിതങ്ങളാണ്

0
265

ഒരു സിനിമയല്ല …ഒരു കഥയുമല്ല കേരളാ കഫെ …ഒരു സിനിമയും ഒരു കഥയും കുറേപ്പേരുടെ ജീവിതകഥ പറയുമ്പോൾ കേരളാ കഫെ നമ്മോട് പറയുന്നത് കുറെ കഥകളിലൂടെ കുറേയേറെപ്പേരുടെ ജീവിതങ്ങളാണ് ….ലോക്ക്ഡൗൺ കാലത്തെ ഒഴിവുസമയം തീയേറ്ററുകളിൽ കാണാൻകഴിയാതെ പോയ സിനിമകളിലേക്ക് തിരിച്ചുവെച്ചവരാണെങ്കിൽ നിങ്ങൾ കാണാതെ മിസ്സാക്കിയ സിനിമയാണ് കേരളാ കഫെ എങ്കിൽ തീർച്ചയായും കാണണം …!

നൊസ്റ്റാൾജിയയിൽ തുടങ്ങി പുറംകാഴ്ചകളിൽ അവസാനിക്കുന്ന 10 കഥകൾ …അവിരാമവും മകളും ബ്രിഡ്‌ജും സിനിമയുടെ കാഴ്ചയ്ക്കപ്പുറവും നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും …മമ്മൂക്കയുടെ വൺ…ജോജുവിന്റെ നായാട്ട് ഒക്കെയാണ് ലാസ്റ്റ് തിയേറ്റർ എക്സ്‌പീരിയൻസ് …!ജോജി കണ്ടു തുടങ്ങിയ ഓൺലൈൻ സിനിമാ ഭ്രാന്ത് .തീയേറ്റർ അനുഭവം നഷ്‌ടമായ ദുൽക്കർ -സൗബിൻ ടീമിന്റെ
പറവയും വിനീത് ശ്രീനിവാസന്റെ മനോഹരവും നിവിൻ പോളി -നയൻ‌താര ടീമിന്റെ ലവ് ആക്ഷൻ ഡ്രാമയിലും തുടങ്ങി രജനീകാന്തിന്റെ മന്നനും വിക്രമിന്റെ സ്വാമിയും വരെ ആസ്വദിച്ച് അനുഭവിച്ച എനിക്ക് കേരളാ കഫെ തികച്ചും വേറിട്ടൊരനുഭവമായിരുന്നു …!

ബസ് യാത്രയ്ക്കിടയിൽ അക്ഷമനായിരുന്ന അപരിചിതനായ യാത്രക്കാരനോട് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെക്കുറിച്ചു ചോദിക്കുമ്പോൾ എനിക്കറിയില്ല എന്നും റിസർവോയറിലെ വെള്ളമെത്ര അടിയുണ്ടാകും എന്ന ചോദ്യത്തിന് തനിക്കിറങ്ങി നോക്കായിരുന്നില്ലേ എന്ന മറുപടിയും വെറ്റിലപ്പാറയിലേക്ക് ടിക്കറ്റെടുത്ത പേര്പോലുമറിയാത്ത സഹയാത്രികനോട് നമുക്ക് ഈർഷ്യയുണ്ടാക്കും ….

സ്റ്റോപ്പില്ലാത്ത തന്റെ വീടിനുമുമ്പിലെ ആൾക്കൂട്ടത്തിലേക്ക് ബഹളം വെച്ച് അയാളിറങ്ങുമ്പോൾ ഉയരുന്ന കൂട്ടക്കരച്ചിലുകൾക്കിടയിലേക്ക് ബസ് യാത്രികരെപ്പോലെ പ്രേക്ഷകരും ആകാംക്ഷയോടെ എത്തിനോക്കുമ്പോൾ ഒരു കുഞ്ഞുശവപ്പെട്ടിയും വഹിച്ചുകൊണ്ടുവരുന്ന വാഹനത്തിലേക്കാണ് പുറംകാഴ്ചകൾ അവസാനിക്കുന്നത് ….!

ആ ശവപ്പെട്ടിക്കകത്തുറങ്ങുന്നത് അയാളുടെ പ്രിയപ്പെട്ട മകളോ മകനോ ആയിരിക്കുമെന്ന ചിന്തയിലേക്ക് നമ്മളെത്തുമ്പോൾ അത്രയും നേരമയാളോട് സൂക്ഷിച്ച ഈർഷ്യ മാഞ്ഞുപോകുകയും പകരം പറഞ്ഞറിയിക്കാനാവാത്തൊരു നോവ് മനസ്സിൽ പടരുന്നതും അനുഭവിച്ചറിയാം ….!

മരണവിവരമറിഞ്ഞ് തന്റെ വീട്ടിലേക്കെത്താനുള്ള യാത്രയിൽ അയാൾ അസ്വസ്ഥനും അക്ഷമനുമാവാതിരിക്കുന്നതെങ്ങനെ ?? രഞ്ജിത്തിനും സുഹൃത്തുക്കൾക്കും നന്ദി !