കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും

1354

കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും.

ഓർത്തഡോക്സ് – യാക്കോബായക്കാരേ നോക്കൂ… സഹോദരങ്ങളാണ്. പക്ഷെ രണ്ട് കൂട്ടരും നേരിൽ കണ്ടാൽ, പിന്നത്തെ പുകില് പറയണ്ടാ. അടി എപ്പോൾ തുടങ്ങിയെന്ന് പ്രവചിക്കാൻ പറ്റില്ലാ. പക്ഷെ മക്കളെ ഇരുസഭകളിലേക്കും കെട്ടിച്ച് വിടുന്നതിന് ഒരു കുഴപ്പോം ഇല്ലാ. അത്രയ്ക്ക് സ്നേഹമാണ്.

ഒരു കൂട്ടർ പരുമലയ്ക്ക്
വെയിലും കൊണ്ട് നടക്കുമ്പോൾ മറ്റേക്കൂട്ടർ മഞ്ഞിണിക്കരയിലേക്ക്
വച്ച്പിടിക്കും.
പള്ളിക്കാര്യത്തിൽ തർക്കിക്കും.. രണ്ടു വിഭാഗത്തിലുള്ളവരായാലും…പക്ഷേ, കിടക്കപ്പായിയിൽ തർക്കമില്ല.

എന്നാലോ, ഇവർ രണ്ടു കൂട്ടരും കൂടി മലയാറ്റൂരിലേക്ക്
ഒരുപോക്ക് പോകും.
പക്ഷേ,
സുറിയാനി കത്തോലിക്കരെ കണ്ടാൽ
അവരോട് മിണ്ടൂല്ല.

ഇവരെല്ലാം കൂടി ഒരുമിച്ച്
ലത്തീൻ പള്ളിയായ വേളാങ്കണ്ണിയിൽ പോകും.
പക്ഷേ, തങ്ങൾപൗരസ്ത്യർ എന്ന് അഭിമാനിച്ച് ലത്തീൻകാരെ കണ്ടാൽ പുച്ഛിക്കും.

എന്നാൽ, ഈ ലത്തീൻകാർ ഉൾപ്പെടെ ഉള്ളവർ പെന്തക്കോസ്തുകാരെ കണ്ടാൽ അവരെ മടല് വെട്ടിയടിക്കാൻ പുറപ്പെടും. കാരണം എന്താണെന്നറിയാമോ, പെന്തക്കോസ്തുകാർക്ക് ഒരു മണിക്കൂർ പ്രാർഥനായോഗം ഉണ്ടെങ്കിൽ അതിൽ
മുക്കാൽ മണിക്കൂറും മേൽപ്പറഞ്ഞ
സകല കക്ഷികളേയും
ട്രോളി വശംകെടുത്തിക്കളയും.
അതാണ് അവരുടെ പണി. എന്നാൽ ഈ കൂട്ടരോ അൽപ്പം ആത്മീയ ക്ഷീണമോ ദാരിദ്ര്യമോ.. രോഗമോ ഉള്ളവരുടെ ഇടയിലേക്ക് ക്ഷണിക്കാതെ.. ഇടിച്ചു കയറി അധികാരം സ്ഥാപിക്കും….

ദേ, ഇനി ക്നാനായക്കാരായാലോ, അവർ ഇസ്രായേൽ രക്തശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞ് അവരുടെ ഗ്രൂപ്പിലെ അല്ലാത്ത ഏതൊരു കൊല കൊമ്പനായാലും,
അവരുമായി വിവാഹബന്ധം പോലും വിലക്കിയിരിക്കുന്നു .. അവരെ വക വെക്കില്ല..

കത്തോലിക്ക സഭയിലെ കാര്യം എഴുതണമെങ്കിൽ, കൊല്ലം ഒന്നെങ്കിലും വേണ്ടിവരും.. കൂട്ടത്തിൽ കേമനാകാൻ ചുറ്റിലും ഉള്ള കഥകൾ കേൾക്കാത്ത ഭാവത്തിൽ ഓടുന്നു ഈ കൂട്ടരും

എന്നിട്ടോ,
ഈ പറയുന്ന
സകല “മാന്യന്മാരും”
( മേൽപറയാത്തവർ ഉൾപ്പെടെ) നെഞ്ചത്തടിച്ച് പ്രാർഥിക്കുന്നതോ,
“കർത്താവേ, ചിതറിക്കിടക്കുന്ന നിന്റെ സഭയെ ഒന്നിപ്പിക്കണെ. ഒരു ഇടയനും ഒരു തൊഴുത്തും ആക്കണേ” എന്ന്…

ഇവർ ആരാധിക്കുന്നതോ സ്നേഹം, ത്യാഗം ,സേവനം, സഹനം എന്നിവ പ്രഘോഷിച്ച,
അവ ജീവിതത്തിൽ
പ്രായോഗികമാക്കി കാണിച്ച ക്രിസ്തുവിനെ ….

ഇതാണ് ഒരു ക്രിസ്ത്യൻ അപാരത. ഭൂമിയിലെ ഏറ്റവും വലിയ കോമഡി…

കടപ്പാട് : വാട്സ് ആപ്