കോവിഡ് മരണനിരക്ക് പൂഴ്ത്തിവയ്ക്കുന്നു എന്ന് പറയുന്നവരോടാണ്, 0.3 ആയാലും 0.6 ആയാലും കേരളം കുറഞ്ഞ മരണ നിരക്കിൽ ഇന്ത്യയിൽ മുൻനിരയിൽ തന്നെയുണ്ട്

61

Karthik Hariharan

സർക്കാർ കോവിഡ് മരണങ്ങൾ പൂഴ്ത്തുന്നു. കണക്കുകൾ പരിശോധിക്കാം.ആദ്യമേ ഒരു സർക്കാർ മരണങ്ങൾ എന്തിനാണ് മറയ്ക്കാൻ ശ്രമിക്കുന്നത്? സാമാന്യ ബുദ്ധിക്ക് തോന്നിയ ഉത്തരം കണക്കുകളിൽ കുറവ് കാണിക്കാൻ എന്നത് തന്നെ. എന്നിട്ട് അതുവച്ചിട്ട് ഷൈൻ ചെയ്യാനും അല്ലെങ്കിൽ ‘ബഡായി’ പറയുവാനുമാകും എന്നതാണ് എനിക്ക് മനസിലായത്. ഇനി കേരളത്തിലെ കോവിഡ് മരണ നിരക്ക് പരിശോധിക്കാം. കോവിഡ് മൂലമുണ്ടായ മരണങ്ങളെ മുഴുവൻ കോവിഡ് കേസുകളും കൊണ്ട് ഹരിക്കുമ്പോ കിട്ടുന്നതാണ് കോവിഡ് മരണനിരക്ക്. ഇപ്രകാരം കേരളത്തിലെ ഇന്നലെ വരെയുള്ള നിലയിൽ ഉള്ള മരണ നിരക്ക് ഇപ്രകാരമാണ്. 126/38144 = 0.33%. ഇനി ഇവർ ‘മറച്ചു പിടിച്ചുവെന്ന്’ പറയപ്പെടുന്ന ഒരു 102 കൂടി എടുത്താൽ, 228/38144 = 0.59% .ഈ 0.59 ശതമാനം 0.33 ശതമാനം ആക്കിയത് കൊണ്ട് സർക്കാരിന് എന്ത് നേട്ടം ഉണ്ടായി എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ വളരെ ഉപകാരം. 0.3 ആയാലും 0.6 ആയാലും കേരളം കുറഞ്ഞ മരണ നിരക്കിൽ ഇന്ത്യയിൽ മുൻനിരയിൽ തന്നെയുണ്ട്. അങ്ങനെയിരിക്കെ ഒരു ശതമാനത്തിന്റെ പോലും വ്യത്യാസമില്ലാത്ത ഒരു കണക്കിൽ കൃത്രിമത്വം കാണിച്ചിട്ട് എന്ത് പ്രയോജനം???

അപ്പോൾ ഈ എഴുത്തുകളും പൊടിപ്പും തൊങ്ങലും വച്ചു പൊലിപ്പിച്ചെടുക്കുന്ന കഥകളും ആർക്കു വേണ്ടി? ഇനി മുകളിൽ പറഞ്ഞ ‘ബഡായി’ കാണിക്കാം എന്നതിന് വേണ്ടിയല്ലാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടോ മരണങ്ങൾ പൂഴ്ത്താൻ? അങ്ങനെയാണെങ്കിൽ ആ കാരണം എന്ത്? ഈ പത്ര വാർത്തയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പോയിന്റ് ഉണ്ട്. കോവിഡ് ബാധിച്ചു മൂന്നും നാളും ആഴ്ച കഴിഞ്ഞാണ് മരണമെങ്കിൽ പരിശോധനയിൽ നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കോവിഡ് ഇതര മരണം ആയി കൂട്ടുമെന്ന്. പിന്നെ കോവിഡ് നെഗറ്റീവ് ആയ ആൾക്ക് പോസിറ്റീവ് എന്ന് കൂട്ടണോ?? മറ്റൊന്ന് കോവിഡ് ഇതര കാരണങ്ങളാൽ ആണ് മരണം എങ്കിൽ (കോർമോബിഡിറ്റി) കോവിഡ് ബാധയുണ്ടെങ്കിലും കോവിഡ് മരണമായി കൂട്ടുന്നില്ലത്രേ. അത് അങ്ങനെയാണ് ചെയ്യുന്നത് എന്ന് ഇവിടെയുള്ള ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുള്ളതാണ്. പിന്നെ??

ഒരിക്കൽ കൂടി, മരണങ്ങൾ പൂഴ്ത്തുന്നു എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ മുകളിൽ ചോദിച്ച ചോദ്യത്തിന് ദയവായി ഉത്തരം തരണം. എന്തിന് പൂഴ്ത്തണം? കുറച്ചു കാണിച്ച ബഡായ് കാണിക്കാൻ ആണെങ്കിൽ 0.3ശതമാനവും 0.6ശതമാനവും തമ്മിൽ എത്ര വ്യത്യാസമുണ്ട്? 0.6ശതമാനം മരണ നിരക്ക് വച്ചു തന്നെ ഇന്ത്യയിൽ മുൻപന്തിയിൽ നില്കുന്ന കേരളം പിന്നേം എന്തിന് ഒരു വിവാദമുണ്ടാക്കാനായിട്ട് 0.3ശതമാനം ആക്കണം?

എഡിറ്റ് – രണ്ടാമത്തെ ചിത്രം പത്തു ലക്ഷത്തിൽ എത്ര മരണം ഇന്ത്യൻ സംസ്ഥാനങ്ങളിൽ രേഖപെടുത്തുന്നു എന്നതിന്റെ ലിസ്റ്റ് ആണ്. കേരളത്തിൽ (ഒഫീഷ്യൽ) കണക്കുപ്രകാരം ഇത് 3 ആണ്. ഈ മൂന്ന് നേരത്തെ പറഞ്ഞ പ്രകാരം 6 ആയാലും ആദ്യത്തെ 20ൽ പെടില്ല. പിന്നെ എന്തിന് മരണം കുറച്ചു കാണിക്കണം???

ഇന്ന് മനോരമ വേറൊരു പടക്കം പൊട്ടിച്ചിട്ടുണ്ട്. സർക്കാർ കോവിഡ് മരണകണക്കു തിരുത്തുന്നുവെന്നതാണ്. മഹേഷ്‌ ഗുപ്തൻ എന്ന പ്രവർത്തകന്റേതാണ് വിവരം അദ്ദേഹം മനോരമയുടെ ശാസ്ത്ര – പരിസ്ഥിതിരംഗത്തെ ബുദ്ധിജീവിയും കണക്കുമാഷും ആണെന്നാണ് വിവരം. വ്യാജവിവരമാണെങ്കിൽ ക്ഷമിക്കുക.
വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് എഴുത്ത്. . എന്നാണ് വിദഗ്ധസമിതി ഈ നിർദേശങ്ങൾ നൽകിയതെന്ന് പറയുന്നില്ല. ജൂലൈ 20ന് സർക്കാർ മരണങ്ങൾ തീരുമാനിക്കുന്ന മാനദണ്ഡങ്ങൾ മാറ്റിയെന്ന് പറയുന്നു. അതിനു മുമ്പുള്ള മാനദണ്ഡങ്ങൾ എന്തായിരുന്നെന്നോ എന്ത് മാറ്റമാണ് വരുത്തിയതെന്നോ പറയുന്നില്ല വിദഗ്ദ്ധസമിതിയുടെ ശുപാർശകൾ ഈയുള്ളവന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്നതാണ്. അതിൽ കോവിഡ് ആദ്യത്തെയോ രണ്ടാമത്തെയോ കാരണമാണെങ്കിൽ കോവിഡ് മരണമായി കണക്കാക്കണമെന്നു പറയുന്നു. അതിലും സംശയമില്ല. കോവിഡ് ബാധിതർക്കുണ്ടായിരുന്ന മറ്റു രോഗങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു എന്നാണ് ഓർമ്മ.
പിന്നെ പറയുന്നത് കോവിഡ് മരണത്തിനു ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞു വരുന്ന റിപോർട്ടുകൾ നെഗറ്റീവ് ആകാൻ സാദ്ധ്യതയുണ്ട് എന്നതാണ്. കോവിഡ് രോഗികളുടെ റിപ്പോർട്ട്‌ നെഗറ്റീവ് ആകുക എന്നാൽ അസുഖം ഭേദപ്പെട്ടു എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്. കോവിഡ് ബാധിക്കുകയോ നിരീക്ഷണത്തിലാകുകയോ ചെയ്താൽ പിന്നീട് അയാൾ മരിച്ചാൽ അതെല്ലാം കോവിഡ് കാരണമാണെന്ന് പറയണോ? മരിച്ചതിനു ശേഷവും നിരീക്ഷണങ്ങൾ തുടരും എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടാണല്ലോ പ്രോട്ടോകോൾ അനുസരിച്ചു അടക്കം ചെയ്യുന്നത്
.
ജില്ലകളിൽ നിന്നു കിട്ടിയ മരിച്ചവരുടെ എണ്ണം 228 ആണെന്നും പറയുന്നു. അതിൽ 126 മാത്രമാണ് സർക്കാർ കണക്കുകളിൽ വരുന്നത്. 102 പേരുടെ കണക്കു മറച്ചു വയ്ക്കുന്നു എന്നാണ് വാദം. 228 ന്റെ കണക്കു സര്കാരിന് കിട്ടിയതാണോ മനോരമയുടേതാണോ എന്ന് വ്യക്തമല്ല.
ചുരുക്കത്തിൽ മരണവ്യാപാരികളുടെ കണക്കാണിത്. മാധ്യമപ്രവർത്തകരുടെ എഴുത്തിൽ ഈയിടെയായി സ്ഥിരമായി കാണുന്ന അവ്യക്തതകൾ ഇതിലുമുണ്ട്. സ്വര്ണക്കടത്തില്ലെങ്കിൽ കള്ളക്കണക്ക്. ചെന്നിത്തലക്ക് ഇന്നത്തെ പത്രസമ്മേളനത്തിനുള്ള വകയും. വിദഗ്ധസമിതിയിലെ സുഹൃത്തുക്കൾ കൃത്യമായ വിശദീകരണവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

**