കോവിഡിനെ ഭയക്കാതെയുള്ള അനന്തുവിന്റെ ധീരത രണ്ടുവയസ്സുകാരിക്ക് തുണയേ

0
51

കോവിഡിനെ ഭയക്കാതെയുള്ള അനന്തുവിന്റെ ധീരത രണ്ടുവയസ്സുകാരിക്ക് തുണയേകി. കല്ലറ പഞ്ചായത്ത് നാലാംവാർഡിലെ പടിത്തിരപ്പള്ളിൽ അനിൽകുമാർ-പ്രിയ ദമ്പതിമാരുടെ മകളായ വിസ്മയയെ (രണ്ട്) ആശുപത്രിയിലെത്തിക്കാൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാർഥിയായ അനന്തു(24)വിന്റെ ധീരതയാണ് സഹായിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
അനിൽകുമാറിന്റെ വീടിനുസമീപത്തുള്ള പാടത്ത് മത്സ്യം വാങ്ങാനെത്തിയതാണ് അനന്തു.

ഈസമയത്താണ് പ്രിയയുടെയും വല്യമ്മയുടെയും നിർത്താതെയുള്ള കരച്ചിൽ കേൾക്കുന്നത്. ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയ അനന്തു കാണുന്നത് പനി കൂടി ശരീരം വിറയ്ക്കുകയും ശ്വാസംമുട്ടൽ അനുഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെയാണ്. വീട്ടുകാരുടെ കരച്ചിൽകേട്ട് പരിസരവാസികളും ഓടിക്കൂടിയെങ്കിലും രോഗം ഭയന്ന് ആരും കുട്ടിയെ എടുക്കാൻ തയ്യാറായില്ല.പ്രിയ കുഞ്ഞിനെ വാരിയെടുത്തെങ്കിലും എന്തുചെയ്യണമെന്നറിയാതെ അലമുറയിടുകയായിരുന്നു. ഇതോടെ കുഞ്ഞിനെയും എടുത്തുക്കൊണ്ട് അനന്തു കല്ലറ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ഓടുകയായിരുന്നു. ഏതാനും സമയത്തിനകം കുഞ്ഞിനെ ആരോഗ്യകേന്ദ്രത്തിലെത്തിക്കാനായി.ഉടൻ ഇവിടത്തെ ഡോ. ജയന്തി സജീവ് കുഞ്ഞിന് പ്രാഥമികശുശ്രൂഷ നൽകി 108 ആംബുലൻസ് വിളിച്ച് വിദഗ്ദ്ധചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.