കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായിട്ടും ഇതുവരെ ആർക്കും കോവിഡ് വരാത്തൊരു നാട് കേരളത്തിലുണ്ട്

0
128

കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായിട്ടും കോവിഡ് മുക്തമായ ഒരു നാട് കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്ന ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാള്‍ മുതല്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇടമലക്കുടിയിലെ ജനങ്ങള്‍. അവശ്യ സാധനങ്ങള്‍ വാങ്ങാൻ മൂന്നാറിലേക്ക് പോകുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. ഗ്രാമത്തിലെ എല്ലാവര്‍ക്കും വേണ്ട സാധനങ്ങള്‍ അവര്‍ വീട്ടിലെത്തിച്ചു നല്‍കുകയാണ് രീതി. 26 കുടികളിലായി 2000 പേരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്.

Janayugom Online

**