വീടുപണിയുവാനായി 10 ലക്ഷം രൂപയുടെ ധനസഹായം, ഇനി ലൈഫ് മിഷൻ ഭവന പദ്ധതി വേണ്ട

0
65

കയറിക്കിടക്കാൻ ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അതിനാൽ തന്നെ ലോണെടുത്തും സ്വർണം പണയം വെച്ചും മറ്റും ആളുകൾ പൈസ ഉണ്ടാക്കി വീടു പണിയുവാനായി ശ്രമിക്കുന്നു. നമ്മുടെ സർക്കാരും ലൈഫ് മിഷൻ പദ്ധതി പോലെയുള്ള പദ്ധതികൾ ഇങ്ങനെയുള്ളവരെ സഹായിക്കാൻ ആരംഭിച്ചീട്ടുണ്ട്. അതിൽ കിട്ടാത്തവർക്ക് വേണ്ടി ഉപയോഗപ്രദമായ മറ്റൊരു പദ്ധതിയാണ് എൻറെ വീട് ഭവന പദ്ധതി. ഇത് കേരള സർക്കാരിൻറെ വേറൊരു പദ്ധതിയാണ് ഇതിൻപ്രകാരം വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ള ജനറൽ അല്ലാത്ത ഒബിസി മുതലുള്ള കാറ്റഗറികാർക്ക് ഈ ഒരു പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. 10 ലക്ഷം വായ്പയാണ് കിട്ടുക. ഇതിനുള്ള അപേക്ഷ എവിടെ നിന്ന് കിട്ടുമെന്നും എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത് എന്നും എത്ര കൊല്ലം കൊണ്ട് അടച്ചു തീർക്കണമെന്നും പലിശ എന്തെല്ലാം വരും എന്നുള്ള വിശദമായ കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ പറഞ്ഞു തരുന്നുണ്ട്. സ്വന്തമായി ഭൂമി കയ്യിൽ ഉള്ള ആളുകൾ ആയിരിക്കണം ഇതിന് അപേക്ഷിക്കേണ്ടത്. പുതിയ വീട് വയ്ക്കുന്നതിനായിട്ടാണ് ഈ ഒരു വായ്പ ലഭിക്കുന്നത്. വീടുപണിക്ക് പുതുക്കിപ്പണിയുന്നതിന് ഇത് കൊടുക്കില്ല. ഇത്രയും പ്രയോജനകരമായ ഒരു പദ്ധതി ഏവർക്കും തന്നെ ഉപകാരപ്രദമായിരിക്കും. കുറെ പേർക്കെങ്കിലും ഈ പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് തന്നെ പറയാം. ആയതിനാൽ ഈ അറിവ് എല്ലാവരിലേക്കും പങ്കുവെക്കുക. കൂടുതലായി അറിയാം.