12കോടി ബംബർ അടിച്ചാൽ ടിക്കറ്റ് ഉടമക്ക് കിട്ടുന്നത് ആറരക്കോടി മാത്രം

305

കേരള സർക്കാർ ലോട്ടറി കച്ചവടത്തിലെ തട്ടിപ്പുകൾ .
12കോടി ബംബർ അടിച്ചാൽ ടിക്കറ്റ് ഉടമക്ക് കിട്ടുന്നത് ആറരക്കോടി മാത്രം
44 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് ഇറക്കിയത്.

സമ്മാനത്തുക – 12,00,00,000.
10 ശതമാനം ഏജന്‍സി കമ്മിഷന്‍ (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി. ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് – 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ – 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ – 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ – 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം), നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും. ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.