യാചകരെ ആട്ടിപ്പായിക്കുന്ന ഹോട്ടലുകാരിൽ നിന്നും തിരുവനന്തപുരത്തെ ഈ ഹോട്ടൽ തികച്ചും വ്യത്യസ്തമാണ്

58

നമ്മുടെ നാട്ടിലെ ഹോട്ടൽ മുതലാളിമാർ ഈ ചിത്രം ഒന്ന് കാണണം.ഇത് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം-ആക്കുളം റൂട്ടിൽ പണി നടക്കുന്ന ലുലു മാളിന് നേരെ മുൻവശത്തായി സ്ഥിതി ചെയ്യുന്ന കേരളാ ഹോട്ടലിൽ (KH)നിന്നുള്ള കാഴ്ച്ചയാണ്. ഉണ്ണാനും ഉടുക്കാനും ഒന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പാവങ്ങൾക്ക് രാത്രി എന്നോ പകൽ എന്നോ വ്യത്യാസമില്ലാതെ ഏത് നേരത്തും കയറി ചെല്ലാൻ പറ്റിയ ഒരു സ്ഥലമാണ് ഇവിടം. വിശപ്പുമായി എത്തിയ ആരും അവിടെനിന്ന് വിശപ്പോടെ തിരികെ പോയിട്ടില്ല. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് മനോജ് എന്ന എല്ലാവരുടെയും മനോജേട്ടൻ ആണ്. അദ്ദേഹത്തിന്റെ മനസ്സിലെ നന്മ ഒന്നുകൊണ്ടു മാത്രമാണ് ആരുമില്ലാത്ത ഒരുപാട് പട്ടിണി പാവങ്ങളുടെ വയർ ഇന്ന് നിറയുന്നത്.മറ്റ് പല ഹോട്ടലുകളിലും കണ്ടിട്ടുണ്ട് ഭക്ഷണം ചോദിച്ചു വരുന്ന യാചകരെ ആട്ടിയോടിക്കുന്ന മുതലാളിമാരെ.എന്നാൽ മനോജേട്ടൻ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സ്വന്തം ലാഭം നോക്കി അദ്ദേഹം ബിസിനസ് ചെയ്യുന്നതായി തോന്നിയിട്ടില്ല.