നമ്മുടെ ജയിലുകൾ

50

നമ്മുടെ ജയിലുകൾ

നമ്മുടെ ജയിലുകളുടെ ചരിത്രം പറഞ്ഞു വരുമ്പോൾ ആദ്യം ലോക ജയിലിന്റെ ഒരു ചരിത്രം ഒറ്റ വരിയിൽ നോക്കാം പുരാതന ഏഥൻസിലെ ജയിൽ ഡെസ്മോറ്റീരിയൻ അതായത് ‘ചങ്ങലകളുടെ സ്ഥലം ‘എന്നറിയപ്പെട്ടു. തടവറയിൽ തടവിലാക്കുന്നതിനുപകരം ജയിലുകൾ ശിക്ഷയുടെ ആദ്യരീതിയിൽ ഉപയോഗിച്ചവരാണ് റോമാക്കാർ. … റോമൻ ജയിലുകളിൽ ഏറ്റവും ശ്രദ്ധേയമായത് 640 ബി.സി. അങ്കസ് മാർസിയസ് ആണ്. ഇനി നമ്മുടെ ആധുനിക ജയിലുകളുടെ ചരിത്രം നോക്കിയാൽഇന്ത്യയിലെ ആധുനിക ജയിൽ 1835-ൽ ടി.ബി മക്കാളെ മിനിറ്റിൽ നിന്നാണ് ഉത്ഭവിച്ചത്. 1838-ൽ റിപ്പോർട്ട് സമർപ്പിച്ച ജയിൽ അച്ചടക്ക സമിതി എന്ന സമിതിയെ നിയോഗിച്ചു. 1846 മുതൽ ആണ് സെൻട്രൽ ജയിലുകൾ നിർമ്മിച്ചത്. 1869ൽ സ്ഥാപിച്ച കണ്ണൂർ സെൻട്രൽ ജയിൽ ആണ് കേരളത്തിലെ ആദ്യ ജയിൽ വിചാരണ ഘട്ടത്തേയും, ശിക്ഷാകാലാവധിയേയും ആസ്പദമാക്കി ജയിലുകളെ തരം തരിച്ചിരിക്കുന്നു.

1)സെഡ്ൻട്രൽ ജയിൽ:

ആറു മാസത്തിലേറെ ശിക്ഷിക്കപ്പെട്ടവരും, സൈനിക വിചാരണ (court martial) പ്രകാരം ശിക്ഷിക്കപ്പെട്ടവരും , സിവിൽ തടവുകാരുമാണ് കേന്ദ്ര തടവറയിൽ അടയ്ക്കപ്പെടുന്നത്. സബ് ജയിലുകളിൽ തിരിക്കേറുമ്പോൾ വിചാരണ തടുവുകാരേയും ഇവിടേക്ക് അയക്കാറുണ്ട്. കേരളത്തിൽ തിരുവന്തപുരം ,വിയ്യൂർ, കണ്ണൂർ എന്നിവടങ്ങളിലാണ് സെൻട്രൽ ജയിൽ ഉള്ളത്.

2)സബ് ജയിൽ:

ഒരു മാസമോ, അതിൽ കുറഞ്ഞ കാലാവിധിയോ ശിക്ഷ
വിധിക്കപ്പെട്ടവരെയാണ് സബ് ജയിലുകളിൽ പാർപ്പിക്കുന്നത്.
ഇവരെ കൂടാതെ വിചാരണ തടവുകാരെയും, സബ് ജയിലിൽ പാർപ്പിക്കുന്നു.കേരളത്തിൽ 29 സബ് ജയിലുകളാണുള്ളത്. ഹോസ്ദുർഗ്ഗ്, കാസർഗോഡ്, കണ്ണൂർ, മാനന്തവാടി, വൈത്തിരി, വടകര, കൊയിലാണ്ടി, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, ചിറ്റൂർ, ഒറ്റപ്പാലം, ആലത്തൂർ, വിയ്യൂർ, ചാവക്കാട്, ഇരിഞ്ഞാലക്കുട, ആലുവ, എറണാകുളം, മട്ടാഞ്ചേരി, മൂവാറ്റുപുഴ, പീരുമേട്, ദേവീകുളം, മീനച്ചിൽ, പൊൻകുന്നം, മാവേലിക്കര, പത്തനംതിട്ട, കൊട്ടാരക്കര, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് കേരളത്തിലെ സബ്ബ് ജയിലുകൾ പ്രവർത്തിക്കുന്നത്.

3)സ്പെഷ്യൽ സബ് ജയിൽ:

മൂന്നു മാസം വരെ തടവു ശിക്ഷ ലഭിച്ചവരാണ് ഈ ജയിലുകളിലെ തടവുകാർ.കൂടാതെ വിചാരണ തടവുകാരെയും ഇവിടെ പാർപ്പിക്കാറുണ്ട്. കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, വിയ്യൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലായി കേരളത്തിൽ 8 സ്പെഷൽ സബ്ബ് ജയിലുകളുണ്ട്.

4)ദുർഗുണ പരിഹാര പാഠശാല:

18നും 21നും മധ്യേ പ്രായമുള്ള കൗമാര കുറ്റവാളികളേയാണ് ഇവിടെ പാർപ്പിക്കുന്നത്.ജയിൽ എന്ന പേർ മനഃപൂർവം ഒഴിവാക്കിയിരിക്കുന്നു. 2002 ജൂലായ് 5നു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല.എറണാകുളത്തിനടുത്തുള്ള തൃക്കാക്കരയിലാണ് കേരളത്തലെ ഏക ബോർസ്റ്റൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

5)വനിതാ ജയിൽ:

ശിക്ഷാകലാവധി ഭേദമന്യേ എല്ലാ സ്ത്രീകളേയും വനിതാ ജയിലുകളിൽ മാത്രമേ പാർപ്പിക്കൂ
. വിചാരണ നേരിടുന്ന വനിതകളേയും, വനിതാ ജയിലുലളിൽ മാത്രമേ പാർപ്പിക്കൂ. തിരുവനന്തപുരത്തും, തൃശൂരിലും, കണ്ണൂരിലുമാണ് കേരളത്തിലെ വനിതാ ജയിലുകൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ പൂജപ്പുര സെൻട്രൽ ജയിലിനു സമീപം വനിതകൾക്കായുള്ള തുറന്ന ജയിൽ പ്രവർത്തിക്കുന്നു.

6)ജില്ലാ ജയിൽ:

ആറു മാസം വരെ തടവു ലഭിച്ചവരും , വിചാരണ തടവുകാരുമാണ് ജില്ലാ ജയിലുകളിൽ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം , കോഴിക്കോട് എന്നിവയാണ് കേരളത്തിലെ ജില്ലാ ജയിലുകൾ സ്ഥിതി ചെയ്യുന്നത്.

7)തുറന്ന ജയിൽ:

മറ്റു തടവുകാർക്കും , സമൂഹത്തിനും ഭീഷണിയല്ല എന്നുറപ്പാക്കപ്പെട്ട തിരഞ്ഞെടുത്ത തടവുകാരെയാണ് തുറന്ന ജയിലുകളിൽ പാർപ്പിക്കുക . മതിൽകെട്ടുകളോ, മറ്റു കനത്ത സരക്ഷാ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് തുറന്ന ജയിലുകളുടെ പ്രത്യേകത. തിരുവനന്തപുരത്തിനടുത്തുള്ള നെട്ടുകൽത്തേരി,കാസർഗോഡിനടുത്തുള്ള ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകളുള്ളത്