ദുരന്തമുഖത്ത് കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ അതിദുരന്തമാണ്

ദുരന്തമുഖത്ത് കേരളത്തിലെ ദൃശ്യ മാദ്ധ്യമങ്ങൾ അതി ദുരന്തമാണ്…

Gopakumar Mukundan എഴുതുന്നു:

ദുരന്തമുഖത്ത് കേരളത്തിലെ ദൃശ്യ മാദ്ധ്യമങ്ങൾ അതി ദുരന്തമാണ് എന്നത് അടിവരയിട്ട റിപ്പോർട്ടിംഗ് രീതിയാണ് ഇന്നലെയും ഉണ്ടായത്. അത്യാഹിത വിഭാഗത്തിൽ ഇത്തരമൊരു സന്ദർഭത്തിലുണ്ടാകുന്ന സ്ഥിതി സാധാരണ മനുഷ്യർക്ക് ഊഹിക്കാം. അതിനു മദ്ധ്യത്തിൽ കാമറയുമായി , ഏതോ മാമ്മനോ മാപ്പിളയോ മൗദൂദിയോ ആരോ പൈതൃകമായി ഏൽപ്പിച്ച എന്തരോ പ്രിവിലേജുമായി , വെര കുന്നവർക്ക് ദുരന്ത റിപ്പോർട്ടിംഗ് നന്നായി തിരിയും എന്നു പറയണോ ? നാട്ടുകാർക്ക് ഈ വെരകൽ കാണണമെന്ന് ഇയാളോടെല്ലാം ആരാ പറഞ്ഞത് ?

തേക്കടി ദുരന്തം ഓർമ്മയുണ്ടാകുമല്ലോ? ഇന്നത്തെ ഒരു മാദ്ധ്യമ നക്ഷത്രം ബഹുമാന്യ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരത്തിയിട്ട ശവശരീരങ്ങൾക്കിടയിലൂടെ കേബിൾ വലിച്ചിഴച്ച് Live ചെയ്യുന്നതിന് ദൃക്സാക്ഷിയായ കമ്മി ന്യായീകരണ തൊഴിലാളിയാണ് ഞാൻ . ഡാം പൊട്ടി എന്നത് നാവു പിഴവാകാം. നാവിനെ നയിക്കുന്നത് തലച്ചോറാണ്.നാട്ടുകാർ ജീവൻ പണയപ്പെടുത്തി പിളർന്ന വിമാനത്തിൽ നിന്ന് പെറുക്കിയെടുത്ത് ആശുപത്രിയിലാക്കുമ്പോൾ വില്ലേജാഫീസറുടെ ഫാമിലി സർട്ടിഫിക്കേറ്റ് നോക്കിയല്ലേ കൊണ്ടുപോകുന്നത്. അത് ആരോഗ്യമന്ത്രിയോട് ചോദിച്ച ഔചിത്യക്കുറവിനോട് കെറുവിച്ചാൽ ഫയങ്കര അമാന്യത . മീഡിയാവൺ എന്നൊക്കെ പറഞ്ഞാൽ , എത്ര കൂട്ടിക്കിഴിച്ചാലും ഒരു വർഗീയ ഔട്ട്ഫിറ്റ് മാത്രം. അതിൽ അഹങ്കരിക്കുന്നെങ്കിൽ ആകട്ടെ . RSS നേക്കാൾ ഭേദമാണ് ജമാ അത്തെ ഇസ്ലാമി എന്നത് നിങ്ങൾ വിശ്വസിച്ചോ. ഞങ്ങൾക്ക് സൗകര്യമില്ല.
ആവർത്തിച്ചു പറയും. ദുരന്ത റിപ്പോർട്ടിംഗ് കേരള ദൃശ്യമാദ്ധ്യമ മേഖലയിൽ ദുരന്തമാണ്. അത് പറയുമ്പോൾ കെറുവിച്ചിട്ടു കാര്യമില്ല.

(Spirit of the moment)
Image courtesy: TheSixthAxis