കേരളത്തിൽ മൾട്ടി ലെവൽ മാർക്കറ്റിങ് എന്ന പേരിൽ പിടിമുറുക്കുന്ന മണിചെയിൻ മാഫിയ

346

കേരളത്തിൽ മൾട്ടി ലെവൽ മാർക്കറ്റിങ് എന്ന പേരിൽ പിടിമുറുക്കുന്ന മണിചെയിൻ മാഫിയ

മണിചെയ്ൻ എന്താണെന്ന് പറഞ്ഞു കൂടുതൽ മടുപ്പിക്കുന്നില്ല.എല്ലാവർക്കു smartway നന്നായി അറിയുമായിരിക്കും..കഴിഞ്ഞ വർഷമാണ് smart way ,qnet തുടങ്ങിയ മണി ചെയ്ൻ മാഫിയകൾ കേരളത്തിൽ സജീവമായതും ലക്ഷകണക്കിന് ആളുകൾ ഇതിന്റെ തട്ടിപ്പിനിരയായതുമായ വാർത്ത നമ്മൾ മാധ്യമങ്ങളിലൂടെഅറിയുന്നത്..അതിനെകാൾ രസമായി തോന്നിയത് റൊണാൾഡോ യുടെ വീരസാഹിത്യത്തെ കുറിച്ചു ഘോരഘോരം പ്രസങ്ങിക്കുന്ന ഒരു പ്രമുഖനും ഈ മണി ചെയ്‌നിൽ ഉൾപ്പെട്ടിരുന്നു എന്നതാണ്.. ഇപ്പോഴും ഈ മാഫിയകൾ ഒക്കെ രഹസ്യമായും പരസ്യമായും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം
മണി ചെയ്ൻ ഇന്ത്യ ഉൾപ്പടെ ലോകരാജ്യങ്ങൾ ബാൻ ചെയ്ത ഒന്നാണ് .ഇതിന് കാരണം താഴെതട്ടിലെ ലക്ഷക്കണക്കിന് ആളുകളുടെ പണം കൊണ്ടാണ് മുകളിലെ ആളുകൾ വളരുന്നത് എന്നത് കൊണ്ടാണ്.ഒരു പരിധിക്കപ്പുറം വളരുന്നതോടെ താഴെ ഉള്ളവർക്ക് മറ്റുള്ളവരെ ചേർക്കാൻ സാധിക്കാതെ വരികയും.. മണി ചെയ്ൻ സ്വാഭാവികമായി നിലച്ചു പോവുകയും ചെയ്യുന്നു… മാത്രമല്ല..താഴെ തട്ടിൽ ഉള്ളവർ മുടക്കിയ പണം നഷ്ടമാവുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്യുന്നു.ഈ അവസരം മുതലാക്കിയാണ് ഇത്തരം മൾട്ടി ലെവൽ മാർക്കറ്റിങ് മാഫിയകൾ ഡയറക്ട് സെല്ലിങ് sൽമാർക്കറ്റ് എന്ന വ്യാജേന കേരളത്തിൽ സജീവമാകുന്നത്.
.
എന്താണ് ഡയറക്ട് സെലില്ലിങ്..? ഒരു പ്രോഡക്ട്ഉപഭോക്താക്കൾ വഴി
കമ്പനി നേരിട്ട് ജനങ്ങളിലേക്ക് Wholesail ,Retail ഡീലർ എന്നിവർ ഇല്ലാതെ എത്തിക്കുന്ന സംബ്രദായം ആണ്..ആണ് Direct selling അല്ലെങ്കിൽ Network marketing..എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്..അതായത് കമ്പനിക്കും ഉപഭോക്താവിനും ഇടയിലുള്ള പണം Direct selling ലൂടെ ഉപഭോക്താവിന് തന്നെ പ്രോഡക്ട് വിൽക്കുന്നതിലൂടെ തിരികെ ലഭിക്കുന്നു..
.
ഇത്തരം വ്യാപാരങ്ങൾ ഇന്ത്യയിൽ ലീഗൽ ആണ് എന്ന യാഥാർഥ്യം മനസിലാക്കിയാണ് qnet ,smartway തുടങ്ങിയ കമ്പനികൾ മൾറ്റിലെവെൽ മാർക്കറ്റിങ് എന്ന പുതിയ തട്ടിപ്പുമായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്..Direct selling ,മണിചെയ്ൻ എന്നിവ സംയോജിപ്പിച്ചുള്ള ഒരു വ്യാപാര രീതിയാണത്.. അതായത് Direct selling ന്റെ മറവിൽ മണിചെയ്ൻ ആണ് ഇവർ നടത്തുക.. കമ്പോളത്തിലെ ഒരു ഉല്പന്നം കുറഞ്ഞ വിലയിൽ ഇവർ ഉത്പാദിപ്പിക്കുന്നു.. ശേഷം ഇരട്ടി വിലയിൽ വിൽക്കുന്നു.. ഉൽപ്പാദന ശേഷി ഇല്ലാത്തവർ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലക്ക് ഏജന്റ് ആയ ഉത്പാദക കമ്പനിയിൽ നിന്നും ഉൽപ്പന്നം വാങ്ങി ഇരട്ടി വിലക്ക് വിൽക്കുന്നു. ഇരട്ടിയിലേറെ അല്ലെങ്കിൽ ഒരു വലിയ ലാഭത്തിൽ ആണ് ഈ പ്രോഡക്ട്കൾ വിൽക്കുന്നത് എന്ന് മനസിലാക്കുണ്ണിടത്താണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് ന്റെ ആദ്യ ചതി നമ്മൾക്ക് മനസിലാകുന്നത്

അതായത് പ്രോഡക്ട് വാങ്ങുന്നതിനൊപ്പം ഒരു വലിയ തുക മണിചെയ്ൻ ന്റെ ഭാഗമായി ഉപഭോക്താവിന്റെ കയ്യിൽ നിന്ന് മുകളിലേക്ക് പോകുന്നു.. പിന്നീട് നടക്കുന്നതെല്ലാം പഴയത് പോലെ തന്നെ.. വൻ തുകയായിരിക്കും താഴെ തട്ടിലുള്ളവരെ പറ്റിച്ചു മുകളിലുള്ളവർ വാങ്ങിച്ചു കൂട്ടുന്നത്… ഇങ്ങനെ Smart way , Qnet തുടങ്ങിയവ വഴി ഉൽപ്പന്നങ്ങൾ വാങ്ങിച്ചു ഒടുവിൽ പണം നഷ്ടപെട്ടവരായിരിക്കും നമ്മളിൽ പലരും.. പെട്ടെന്ന് പണക്കാരൻ അകണമെന്നുള്ള ചിന്തയാണ് യുവതലമുറയെ ഇതിലേക്ക് വലിച്ചെടുപ്പിക്കുന്നത്.. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് മൾട്ടി ലെവെൽ മാർക്കറ്റ്ന് എതിരെ ഒരു വീഡിയോ ചെയ്തപ്പോൾ ഇപ്പോൾ കേരളത്തിൽ ജനകീയമായി ഓടുന്ന ഒരു multilevel marketing കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞു ഒരു അപരിചിതൻ വിളിക്കുകയും Money chain ൽ തങ്ങളുടെ കമ്പനി ഇല്ലെന്നും തങ്ങളുടെ കമ്പനി Direct selling മാത്രമാണ് നടത്തുന്നത് എന്ന് അവകാശപ്പെടുകയും ഭീക്ഷണി പെടുത്തുകയും ചെയ്തു… അതേ നമ്മുടെ അറിവ് കേട് തന്നെയാണ് ഇവരുടെ ആയുധം.. നേരത്തെ പിടിക്കപ്പെട്ട Qnet ഉം കേരളത്തിൽ പ്രവർത്തിക്കുന്നത് Direct Sellers എന്ന പേരിൽ ആയിരുന്നു..
Direct Selling Scheme കൾക്ക് സർക്കാർ നിയമമുള്ളത് കൊണ്ടാണ് ഇവർ website കൾ ഉപയോഗിക്കുന്നത്.. Qnet ന്റെ website ഇപ്പോഴും പ്രവർത്തിക്കുന്നു…അതായത് ഇപ്പോഴും അത് പരസ്യമായും രഹസ്യമായും ജനങ്ങൾക്കിടയിൽ ഉണ്ട് എന്നതാണ്… ഇനി പറയാൻ പോകുന്നത് നേരത്തെ പറഞ്ഞ പ്രമുഖ കമ്പനിയെ കുറിച്ചു തന്നെയാണ്…
കമ്പനിയുടെ പേര് പറയാൻ മടിയായത് കൊണ്ട് ‘Frauds bay’ എന്ന പേര് വെക്കുന്നു..
Qnet ,smartway എന്നിവ അപേക്ഷിച്ചു നോക്കിയാൽ
ഏകദേശം വെറും 3200 രൂപയാണ് ഇവരുടെ basic plan . ഇതിൽ ചേർന്നാൽ മാത്രമേ ഒരു വ്യക്തിക്ക് ഇതിൽ അംഗമാകാൻ പറ്റുകയുള്ളു..ഈ plan ൽ ചേരുമ്പോൾ അവർ തരുന്ന കുറച്ചു പ്രോഡക്ട് കൾ നമ്മൾ വാങ്ങിക്കണം.

അവിടെ ഏതൊക്കെ പ്രോഡക്ട് വാങ്ങണം എന്ന് തീരുമാനിക്കാൻ നമ്മുക്ക് അവകാശമില്ല..
പാക്ക് കൾ ആയി മാത്രമേ സാധനങ്ങൾ കിട്ടു.. ഇനി നമ്മുടെ താഴെ ഇത് പോലെ 3200 രൂപക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറായ 2പേരെ ചേർത്താൽ 500 രൂപ നമ്മുക്ക് കമ്മീഷൻ കിട്ടും..അവരുടെ താഴെ താഴെ കണ്ണി ചേരുന്ന ആളുകളെയും കൂട്ടി 12 പേര് താഴെ വന്നാൽ. 6×500= 3000 രൂപ നമ്മുക്ക് കമ്മീഷൻ കിട്ടും.. ഈ കമ്പനിയുടെ Direct selling ഇവിടെ അവസാനിക്കുന്നു..
ഇനിയാണ് ഇതിലെ pyramid scheme(മണി ചെയ്ൻ) നെ കുറിച്ചു പറയാൻ പോകുന്നത്.. അതായത്..12 പേരെ ചേർത്ത് കഴിഞ്ഞാൽ പിന്നീട് കമ്പനിയുടെ അൻപതിനായിരം രൂപ ഇൻസെന്റീവ് നേടാൻ ഉള്ള അവസരം ആണ്.. അതായത് കമ്പനി തരുന്ന ഏതെങ്കിലും ഒരു പ്രോഡക്ട് താഴെ ഉള്ള 12 പേരിൽ 6 പേരെ കൊണ്ട് വാങ്ങിപ്പിക്കണം ..ഏകദേശം 5000 രൂപയായിരിക്കും ഇതിന്റെ വില..ഇങ്ങനെ ചെയ്‌താൽ കമ്പനി അൻപതിനായിരം രൂപയുടെ incentive ആണ് നിങ്ങൾക്ക് തരുന്നത്.. ആളുകളുടെ എണ്ണം ഇരട്ടിയാകുന്നതിന് അനുസരിച്ചു ഈ 50000 നായിരം 75000 മായും 1.50000 ആയും പെട്ടെന്ന് വളരും..


ഇപ്പോൾ നിങ്ങൾക്ക് യാതൊരു തട്ടിപ്പും ഇതിൽ തോന്നുന്നില്ലലെ… എങ്കിൽ തോന്നാൻ പോകുന്നതെയുള്ളൂ.. 12 പേരെ നിങ്ങളുടെ താഴെ കമ്പനിക്ക് വേണ്ടി ചങ്ങല കമ്പികൾ ഇട്ട് നിർമ്മിക്കുമ്പോൾ പ്രോഡക്ട് കൾ വിറ്റവക കമ്പനിക്ക് നിങ്ങൾ കൊടുക്കുന്നത് 3200×12+5000×7+3200= 76600 രൂപയാണ്.. കമ്പനി നിങ്ങൾക്ക് തിരികെ നൽകുന്നതോ 3200+ 50000= 53200 . അപ്പോൾ കമ്പനിയുടെ ലാഭം എത്രയാ = 23400 അതായത്
കമ്പനിക്ക് ലഭിക്കുന്ന ആകെത്തുകയുടെ മൂന്നിലൊന്ന് മാത്രമാണ് കമ്പനിയുടെ വരുമാനം..അതിൽ product ന്റെ വിലയും ഉൾപ്പെടുന്നു.. അതായത് വാങ്ങിച്ച പ്രോഡക്ട് കൾക്ക് എങ്ങനെയൊക്കെ നോക്കിയാലും കൊടുത്തതിന്റെ മൂന്നിലൊന്ന് മാത്രമാണ് വില.. അതായത് ബാക്കി നിങ്ങൾ ചെയ്ൻ ആയി നിങ്ങളെ ചേർത്ത അയാൾക്ക് ആൾക്കോ തൊട്ടു മുകളിൽ ഉള്ളവർക്കോ കൊടുത്ത പണമാണ്..
അതായത് Direct selling ന്റെ മറവിൽ ഇവർ നടത്തുന്നത് പക്കാ മണി ചെയ്ൻ..ആണ്.. ആരും product വാങ്ങാൻ അല്ല ഇതിൽ അംഗമാകുന്നത്..മറ്റുള്ളവർ കാറും ബൈക്കും വാങ്ങുന്നത് കണ്ടും
കോടീശ്വരൻ ആകുന്നത് കണ്ടുമാണ്.. 50000 രൂപ കമ്പനിക്ക് ഒരിക്കലും ഒരു consumer കൂടിയായ agent ന് കമ്പനിക്ക് നൽകാൻ ഒരിക്കലും സാധിക്കില്ല..കാരണം കമ്പനിക്ക് കിട്ടുന്ന ലാഭത്തെക്കാൾ മൂന്നിരട്ടി പണം വായുവിൽ നിന്ന് ഉണ്ടാകില്ല.. ആകെയുള്ള മാർഗം മണി ചെയ്ൻ വഴി ഉണ്ടാക്കുന്ന പണം താഴെ നിന്ന് മുകളിലേക്ക് കൊടുക്കുക എന്നതാണ്.. അതും ഒറ്റയടിക്ക് ഇവർക്ക് നൽകുന്നില്ല എന്നതാണ് സത്യം.. മാസങ്ങൾ ആയി തവണകൾ ആയി ആണ് ഈ പണം ഇവരുടെ അക്കൗണ്ടിലേക്ക് എത്തുന്നത്.. ചിലപ്പോൾ ഈ പണം മുഴുവനായും അക്കൗണ്ടിൽ എത്താൻ 1 വർഷം മുതൽ 3 വർഷം വരെ എടുത്തേക്കാം..
ഇതേ രീതിയിൽ low investment ൽ ഘട്ടങ്ങളായി പണം തരുന്ന ഒരു പാട് മണി ചെയ്ൻ മാഫിയകൾ കൊറോണ കാലത്ത് കേരളത്തിലുൾപ്പടെ സജീവമായിരുന്നു.. ഇങ്ങനെ വളരെ സജീവമായി ആളുകളെ പറ്റിച്ചു പൂട്ടിപോയ ചിലവ ചുവടെ ചേർക്കുന്നു..
എത്ര കമ്പനി പൂട്ടിയാലും വീണ്ടും നമ്മൾ ആ കമ്പനി യുടെ background അന്വേഷിക്കാതെ join ചെയ്യും നമ്മൾ
ഈ lockdown സമയം മുതൽ ഇതുവരെ പൂട്ടിപോയ കമ്പനി കളുടെ ലിസ്റ്റ്
1-GLOBAL
2-VCONNECT
3-CROWD600
4-Dollar Hub
5-Rocket Hub
6-Rank 500
7-Zangox
8- Utrade
9- Growup
10- Real crowd
11-LYFESTYLEPRO
12-TRON PROFITS
13-TRX ROCKETS
14-TRON EXPRESS
15-GLOBAL 600
16-TRNLUX
17 Estrella global
18-TRONDOUBLER
19-TRONKING
20-TRONDROPS
21-Royal Life
22-winindia
23-mahacash
24-digideal
25-V V traders
26- DMG
27- UTS
28- VIJANSH
29-ABHIPRIYA
30-pay32 days
31-Humanity life
32-Divin international
33-razoo
34-success marketing
35-smartpay
36-growealth
37- We share
38- bitbazzar
എന്നിവയാണവ .അപ്പോൾ നേരത്തെ പറഞ്ഞ frauds bay എന്ന പ്രമുഖ കമ്പനിയിലുള്ളവർ കാറും ബൈക്കും ഒക്കെ വാങ്ങിക്കുന്നത് ലോൺ എടുത്തിട്ടാണെന്നും ഈ കമ്പനി മാസം തോറും പണം അക്കൗണ്ട് ൽ തരാം എന്നു പറഞ്ഞ ഉറപ്പിൽ മേൽ ആണെന്നും അന്വേഷിച്ചപ്പോൾ മനസിലായി.. ഈ പ്രമുഖ കമ്പനിക്ക് ഒരിക്കലും ഈ ഇല്ലാത്ത പണം 6 members നെ ചേർത്ത എല്ലാവർക്കും കൊടുക്കാൻ സാധിക്കില്ല.അങ്ങനെ കൊടുക്കാൻ സാധിക്കണം എങ്കിൽ ഇവർ പ്രോഡക്ട് വില്പനയിലൂടെ താഴെ തട്ടിൽ ഉള്ളവന്റെ പോക്കറ്റിൽ കയ്യിട്ട പണം വെച്ചു കൊണ്ടാകണം.അങ്ങനെയെങ്കിൽ ഇത് ഉടനെ തന്നെ മറ്റുള്ളവ പോലെ തന്നെ ഉടൻ പൂട്ടാനും ലക്ഷക്കണക്കിന് ആളുകളുടെ പണം പോകും എന്നതും ഉറപ്പാണ്.പ്രോഡക്ട് വാങ്ങാൻ അല്ല ഇതിൽ ആളുകൾ ചേരുന്നത് എന്നതും കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിരട്ടി ആണ് വിൽക്കുന്നവന് ഓഫർ ചെയ്യുന്നതെന്നും ഈ തട്ടിപ്പിന്റെ ആക്കം കൂട്ടുന്നു.
ഈ കമ്പനിയുടെ കൂടുതൽ വിവരങ്ങളും തട്ടിപ്പിന്റെ വി ശദാശങ്ങളും ചേർത്ത് ഇതിന് ഒരു രണ്ടാം ഭാഗം ചെയ്യുന്നതായിരിക്കും..😊