കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്‌

0
196

Joli Joli

സംസ്ഥാനത്ത്‌ 20 ലക്ഷം വീടുകളില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്‌. കെഎസ്‌ഇബിയുടെ ഹൈടെന്‍ഷന്‍ പ്രസരണ ലൈനുകള്‍വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലി നവംബര്‍ ആദ്യം തുടങ്ങും. പദ്ധതിയുടെ കണ്‍ട്രോള്‍ റൂം ഡിസംബറോടെ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും.1028.2 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക്‌ കിഫ്ബി 823 കോടി രൂപ അനുവദിച്ചിരുന്നു.കെഎസ്‌ഇബി ലൈനിലൂടെ കേബിള്‍ വലിക്കുന്നതിനാല്‍ ഭൂമി കുഴിക്കുന്നത്‌ ഒഴിവാക്കാം.സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. സാബത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ്‌ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുക.മറ്റുള്ളവര്‍ക്ക്‌ കുറഞ്ഞ നിരക്കിലും.വീടുകളില്‍ ഫോണിനും ഇന്റര്‍നെറ്റിനുമൊപ്പം ആവശ്യമെങ്കില്‍ കേബിള്‍ ടിവിയും ലഭ്യമാകും.കേബിള്‍ കടന്നുപോകുന്ന 2800 കിലോമീറ്റര്‍ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സര്‍വേ പൂര്‍ത്തിയായി.52,746 കിലോമീറ്റര്‍ കേബിള്‍ കെഎസ്‌ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും.സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്‌ സ്പോട്ടുകള്‍ സ്ഥാപിക്കും.വൈഫൈ ഹോട്ട്‌ സ്പോട്ട്‌ സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടര്‍മാര്‍ തയ്യാറാക്കി. ലൈബ്രറികളും പാര്‍ക്കുകളും ബസ് സ്റ്റാന്‍ഡുകളും സര്‍ക്കാര്‍ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയന്‍ കമ്പനി യാണ്‌ നല്‍കുന്നത്‌. ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡാ(ബിഇഎല്‍)ണ്‌ പദ്ധതിനിര്‍വഹണ ഏജന്‍സി..

കടപ്പാട്. KSEB.