Anu Pama 

തമിഴിൽ ടോപ് നായിക ആയിരുന്നു എങ്കിലും കുശ്ബുവിന് മറ്റു മറുനായികമാരെ പോലെ മലയാളത്തിൽ അത്ര പോപ്പുലർ ആകാൻ കഴിഞ്ഞില്ല.. അവരുടെ പീക് ടൈമിൽ ആണ് 1991 -ൽ ഭദ്രന്റെ അങ്കിൾ ബൺ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആയി വന്നത്.. ചിത്രത്തിലെ മൂന്നു നായികമാരിൽ ഒരാൾ മാത്രം ആയിരുന്നു അവർ.. റിലീസിന് മുന്നേ വലിയ ശ്രദ്ധ ചിത്രം നേടി എങ്കിലും പരാജയം ആയിരുന്നു ആ ചിത്രം. തുടർന്ന് ജോമോന്റെ ജാക്ക്പോട്ടിൽ നായിക ആയി കാസ്റ് ചെയ്തു എങ്കിലും ഡേറ്റ് ക്ലാഷ് മൂലം അവർ പിന്മാറി.. 1993 ഇൽ വീണ്ടും ജോമോൻ യാദവം എന്ന ചിത്രം ഒരുക്കിയപ്പോൾ കുശ്ബുവിനെ ക്ഷണിക്കുകയും അവർ സ്വീകരിക്കുകയും ചെയ്തു ആ ചിത്രം, എന്നാൽ ആ ചിത്രവും പരാജയം ആയിരുന്നു..

1994 -ൽ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ കുശ്ബു എന്ന പേരിൽ തന്നെ ഒരു സിനിമ നടി ആയി സങ്കല്പിക കഥാപാത്രം ആയി അഭിനയിച്ചു. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആ വർഷത്തെ ക്രിസ്മസ് വിജയ ചിത്രം ആയി . അതിനു ശേഷം കുറച്ചു ചെറിയ ചിത്രങ്ങളിൽ അവർ വന്നു എങ്കിലും ഒന്നും ശ്രദ്ദേയം ആയില്ല, മമ്മൂട്ടിയുടെ ഒപ്പം ആയി സ്റ്റാലിൻ ശിവദാസിലും ഇലവങ്കോട് ദേശത്തിലും വന്നു എങ്കിലും അതും പരാജയം ആയിരുന്നു.1997 ലെ ഓണകാലത്ത് അനുഭൂതി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായിക ആയി വന്നു. ഉത്തര എന്നാ കഥാപാത്രം അത് വരെ മലയാളത്തിൽ ചെയ്തതിൽ മികച്ച കഥാപാത്രം ആയിരുന്നു . ഐ വി ശശി ഗാന രംഗങ്ങളിൽ അവരെ വളരെ സെക്സി ആയി ഉപയോഗിക്കുകയും ആ രംഗങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കുകയും ചെയ്തു. ഫാമിലി പ്രേക്ഷകരെ അകറ്റാൻ അത് ഒരു കാരണം ആയി..

സൗഹൃദത്തിന്റെ പേരിൽ ചെയ്ത രഞ്ജിത് ചിത്രങ്ങളിൽ ആണ് അവരെ പിന്നീട് കണ്ടത്. കയ്യൊപ്പിൽ പദ്മ എന്ന ഒരു മികച്ച കഥാപാത്രത്തെ രഞ്ജിത് അവർക്ക് നൽകി. ശോഭന ഒഴിവായപ്പോൾ ആണ് ആ വേഷം കുശ്ബുവിന്റെ കൈകളിൽ വന്നത്. ആ കഥാപാത്രം വിജയിക്കാൻ ഒരു കാരണം വിമ്മി മറിയം ജോർജ് എന്ന ഡബ്ബിങ് ആര്ടിസ്റ് കൂടി വന്നത് കൊണ്ടാണ്.. ജൂറിയുടെ പ്രത്യേക പരാമർശം കുശ്ബുവിനും വിമ്മിക്ക് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനും ഉള്ള സ്റ്റേറ്റ് അവാർഡ് കിട്ടി. ചന്ദ്രോത്സവത്തിൽ ശ്രീഹരിയുടെ സുഹൃത്ത് ആയും, പ്രാഞ്ചിയേട്ടനിൽ പ്രാഞ്ചിയേട്ടന്റെ സുഹൃത്ത് ആയും ചെറിയ റോളിൽ വന്നു. മലയാളത്തിലെ അവരുടെ സിനിമ കരിയർ വെച്ചു നോക്കുബോൾ കൂടുതലും പരാജയങ്ങൾ ആയിരുന്നു..

*

Leave a Reply
You May Also Like

അര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു ഇറാനിയൻ ചിത്രത്തിന്റെ 3,4 സെക്കൻഡുകൾ മാത്രമുള്ള ക്ലൈമാക്സ്, ഞെട്ടിപ്പിക്കുന്നതും, ശ്വാസംമുട്ടിക്കുന്നതുമായ ഒരനുഭവമാണ്

Anoop John There is no evil അര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു ഇറാനിയൻ…

റോക്ക് ആൻഡ് റോളിന്റെ രാജ്ഞി, ടിന ടർണർ അന്തരിച്ചു

റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ടിന ടർണർ (നവംബർ 26, 1939 – മേയ്…

രജനികാന്തിനെപ്പോലെ അഭിനയിക്കാൻ എന്നോട് ആവശ്യപ്പെട്ടു, എനിക്കറിയില്ലെന്നു പറഞ്ഞു : മോഹൻലാൽ

രജനികാന്തിനെപ്പോലെ അഭിനയിക്കാൻ എന്നോട് ആവശ്യപ്പെട്ടു, എനിക്കറിയില്ലെന്നു പറഞ്ഞു : മോഹൻലാൽ ഒരു കഥാപാത്രത്തിന് വേണ്ടി മനഃപൂർവം…

ഡി.എൻ.എയിലെ പുതിയ കഥാപാത്രങ്ങൾ

അനുഗ്രഹീതനായ ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംതേടുകയും ചെയ്ത സലീമ വലിയൊരു ഇടവേളക്കുശേഷം ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്