fbpx
Connect with us

International

നിങ്ങൾക്കറിയാമോ സഹൃദയാനായ കിമ്മിനെ?

ഫിദൽ കാസ്‌ട്രോയെ വധിക്കാനുള്ള 634 വഴികൾ’ എന്ന ഫാബിയൻ എസ്‌കലാന്റെയുടെ പുസ്‌തകം ശ്രദ്ധേയമാണ്‌. അതേ ശീർഷകത്തിൽ ഡൊളാൻ കാനലിന്റെ ഡോക്യുമെന്ററിയുമുണ്ട്‌. 2006 നവംബർ 28ന്‌ അത്‌ ബ്രിട്ടനിൽ

 128 total views

Published

on

ഫിദൽ കാസ്‌ട്രോയെ വധിക്കാനുള്ള 634 വഴികൾ’ എന്ന ഫാബിയൻ എസ്‌കലാന്റെയുടെ പുസ്‌തകം ശ്രദ്ധേയമാണ്‌. അതേ ശീർഷകത്തിൽ ഡൊളാൻ കാനലിന്റെ ഡോക്യുമെന്ററിയുമുണ്ട്‌. 2006 നവംബർ 28ന്‌ അത്‌ ബ്രിട്ടനിൽ പ്രദർശിപ്പിച്ചപ്പോൾ കാണികൾ ശ്വാസമടക്കിയാണ്‌ കണ്ടത്‌. സാമ്രാജ്യത്വ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച സ്വന്തം മരണവാർത്ത എത്രയോ വട്ടം വായിക്കാൻ അവസരമുണ്ടായതായി ഫിദൽ ഫലിതരൂപേണ പറയുമായിരുന്നു. 1961 ഏപ്രിൽ 17ന് അദ്ദേഹത്തെ ലക്ഷ്യമാക്കി ബേ ഓഫ് പിഗ്‌സിലെ പ്ലായാഗിറോണിൽ സിഐഎ പരിശീലിപ്പിച്ച കൂലിപ്പട്ടാളക്കാർ ഇരച്ചെത്തി. മൂന്ന്‌ ദിവസത്തിനുള്ളിൽ 400 അക്രമികളെ വധിച്ചു. ജീവൻ ബാക്കിയായവർ കീഴടങ്ങി. ജോൺ എഫ്‌ കെന്നഡി പ്രസിഡന്റായിരിക്കേ നടന്ന ആ ഗൂഢാലോചന അമേരിക്കയ്‌ക്ക്‌ കനത്ത നാണക്കേടായി. കീഴടങ്ങിയവരെ വിട്ടുകിട്ടാൻ 5.3 കോടി ഡോളറിന്റെ ഭക്ഷ്യവസ്തുക്കളും മരുന്നും മോചനദ്രവ്യമായി ക്യൂബയ്ക്ക്‌ നൽകേണ്ടിവന്നു.
സ്ഥാനമേറ്റ്‌ രണ്ടു കൊല്ലം പൂർത്തിയാകുംമുമ്പ്‌‌ ഫിദലിനെ വധിക്കാൻ രണ്ട് അധോലോകനായകരെ നിയോഗിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരം സിഐഎ രേഖകളിലുണ്ട്‌. വിരമിച്ച എഫ്ബിഐ മേധാവിയെ ഉപയോഗിച്ചായിരുന്നു ആ പദ്ധതി. ഫിദലിന്റെ ഭക്ഷണത്തിൽ കലർത്താനുള്ള വിഷം ആ മാഫിയകളെ ഏൽപ്പിച്ചു. എന്നാൽ, അതടക്കം നൂറുകണക്കിന്‌ വധശ്രമങ്ങൾ വിഫലമാകുകയായിരുന്നു. ആസൂത്രിത വധഗൂഢാലോചനകളെ വെല്ലുവിളിച്ച ധീരപാരമ്പര്യമാണ്‌ ഫിദലിന്റേത്‌.
ഇങ്ങനെ സാമ്രാജ്യത്വം പലവട്ടം നിർദാക്ഷിണ്യം ‘മരണം’വിധിച്ച ഭരണാധികാരിയാണ്‌ ഉത്തര കൊറിയൻ നേതാവ്‌ കിം ജോങ്‌ ഉൻ. ഹൃദയ ശസ്‌ത്രക്രിയയെത്തുടർന്ന്‌ അദ്ദേഹം മരിച്ചുവെന്നായിരുന്നു മലയാള മാധ്യമങ്ങളിലെയടക്കം സമീപനാളുകളിലെ അഭ്യൂഹം. എന്നാൽ, കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്‌ പ്രചാരകരുടെ വായ അടപ്പിച്ചിരിക്കുകയാണ്‌. സൻചോണിലെ വളം ഫാക്‌ടറിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തത്‌ ‘ദ കൊറിയൻ സെൻട്രൻ ന്യൂസ് ഏജൻസി’ റിപ്പോർട്ട്‌ ചെയ്‌തു. നാട മുറിക്കുന്നതടക്കമുള്ള ചടങ്ങുകളുടെ ചിത്രവും പുറത്തുവിട്ടു. സഹോദരി കിം യോ ജാങ് ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടായി. ഫാക്ടറിയിൽ ആധുനിക ഫോസ്‌ഫറ്റിക് വളം നിർമിച്ചെന്ന വാർത്ത കേട്ടാൽ മുത്തച്ഛൻ കിം ഇൽ സുങ്ങും അച്ഛൻ കിം ജോങ് ഇല്ലും ഏറെ സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചു. ഏപ്രിൽ 15ന് രാഷ്ട്രപിതാവ്‌ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നത്‌ എടുത്തിട്ട്‌ തെക്കൻ കൊറിയൻ ഓൺലൈൻ പത്രം ‘ഡെയ്‌ലി എൻകെ’യാണ് സ്ഥിതി അതീവഗുരുതരമാണെന്നും മസ്തിഷ്കമരണം സംഭവിച്ചുവെന്നും ആദ്യം റിപ്പോർട്ട്‌ ചെയ്തത്. സഹോദരി കിം യോ ജാങ്‌ അധികാരമേൽക്കാൻ തയ്യാറായെന്നുവരെ വാർത്തകൾ പരന്നു.
ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ ബഹുസ്വരത തുടങ്ങിയ നന്നായി കോർത്തെടുക്കുന്ന കെട്ടുകഥകളിലും സത്യമെന്ന്‌ തോന്നിക്കുന്ന വമ്പൻ നുണകളിലുമാണ്‌ മുതലാളിത്ത വ്യവഹാരങ്ങൾ കെട്ടിപ്പൊക്കിയിട്ടുള്ളത്‌. അതിലൂടെയുള്ള പൊതുബോധനിർമിതിയും അപാരമാണ്‌. ഉത്തര കൊറിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും വാർപ്പുമാതൃകകളും അതിന്റെ കറകളഞ്ഞ തെളിവും. ജൂച്ചെ ഭരണമാണെന്ന് തുറന്നു വെളിപ്പെടുത്തി ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടും വലിയ സാമൂഹ്യ സാക്ഷരരെന്ന്‌ നടിക്കുന്നവർപോലും ‘കമ്യൂണിസ്റ്റ് ദുർഭൂതത്തി’ന്റെ ശ്‌മശാനമായി ഉത്തര കൊറിയയെ വരവുവയ്‌ക്കുന്നു. അവിടത്തെ ഭരണാധികാരി കിം ജോങ്‌ ഉൻ സ്വേച്ഛാധിപതിയുമാണ്‌. അമേരിക്കൻ നുണനിർമാണ ഫാക്ടറികളായ ന്യൂസ് ഏജൻസികളാണ്‌ ആ വാദങ്ങൾക്കുപിന്നിൽ. മറ്റ്‌ രാജ്യങ്ങളുടെ ഒരുപിടി മണ്ണുപോലും വടക്കൻകൊറിയ ഇതുവരെ കൈവശപ്പെടുത്തിയിട്ടില്ല. അമേരിക്കൻ തീട്ടൂരങ്ങൾക്ക്‌ വഴങ്ങിയില്ല എന്നതല്ലാതെ ഒരുവിധ അധിനിവേശവും ആരോപിക്കാനുമാകില്ല. കൊറോണ മാരകരൂപമാർജിച്ചപ്പോൾ ചൈനയുമായുള്ള അതിർത്തികൾ പഴുതുകളില്ലാതെ അടച്ച്‌ ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു കിം. ‘ജനാധിപത്യത്തിന്റെ കാവൽക്കാരൻ’ എന്ന്‌ ആഘോഷിക്കപ്പെടുന്ന ട്രംപിന്റെ സ്വർഗഭൂമി ശവപ്പറമ്പാണിന്ന്‌.
ലോക പൊലീസ്‌ ചമഞ്ഞ്‌ മറ്റു രാജ്യങ്ങളുടെമേൽ ചാടിവീഴാൻ തക്കംപാർത്തിരിക്കുന്ന അമേരിക്കൻ നീക്കങ്ങൾ തുറന്നുകാട്ടിയതിനാൽ ഒട്ടേറെ പഴി കേൾക്കേണ്ടിവന്ന രാഷ്ട്രത്തലവനാണ്‌ കിം. സിംഹാസനത്തിന്റെ അടിയിളക്കുമെന്ന്‌ ഭയന്ന്‌ അടുത്ത ബന്ധുവിനെ നായക്ക്‌ ഭക്ഷണമായി നൽകി, ഉറക്കം തൂങ്ങിയ മറ്റൊരാളെ വെടിയുണ്ടകൾക്കിരയാക്കി; ഹെയർ സ്‌റ്റൈൽ നോക്കി യുവാക്കളെ പീഡിപ്പിച്ചു എന്നെല്ലാം പഴികേട്ടു. അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങളായ പിരാനകൾക്കിട്ടുകൊടുത്തുവെന്നതാണ്‌ പ്രധാന കള്ളക്കഥ. കിം സ്ഥാനമേറ്റശേഷം 16 ഉന്നതോദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും തട്ടിവിട്ടു.
ഉത്തരകൊറിയയെ ഭീകരരാഷ്ട്രമായി ചിത്രീകരിക്കുന്ന അമേരിക്ക തെക്കൻ കൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്താൻ മുന്നിട്ടിറങ്ങാറുണ്ട്‌. വാഷിങ്‌ടൺ ‐സോൾ സൈനിക സഹകരണത്തിനെതിരായ വിമർശനമുയർത്തിയതാണ്‌ കിം നിതാന്ത ശത്രുവാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌. ആ സംയുക്ത സൈനികനീക്കം ഉപദ്വീപിലെ സമാധാന ശ്രമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല, ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അമേരിക്കയുടെ താൽപ്പര്യമില്ലായ്‌മയാണ്‌ കാണിക്കുന്നതെന്നും കിം വ്യക്തമാക്കുകയുണ്ടായി. രാജ്യസുരക്ഷ ഉറപ്പാക്കാൻ സുവ്യക്തമായ നടപടികൾക്ക്‌ മുതിരാൻ ഒരുഘട്ടത്തിൽ കിം ആഹ്വാനം ചെയ്യുകയുമുണ്ടായി. കൊറിയൻ വർക്കേഴ്‌സ് പാർടി നേതാക്കളോട്‌ സംസാരിക്കവെയായിരുന്നു മുന്നറിയിപ്പ്‌. ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടതും ഉറച്ച ശബ്ദത്തിൽ. വഴങ്ങിയില്ലെങ്കിൽ പുതിയ വഴിതേടുമെന്നും വ്യക്തമാക്കി. ഈ പശ്‌ചാത്തലത്തിലാണ്‌ കിം, ട്രംപിനെ ‘ഡോട്ടർഡ്’ എന്ന ഇംഗ്ലീഷ്‌ പ്രയോഗംകൊണ്ട്‌ വിശേഷിപ്പിച്ചത്‌. പ്രായാധിക്യത്താലുണ്ടാകുന്ന ബുദ്ധിമാന്ദ്യം എന്നർഥം.
സംഗീതത്തോടും സിനിമയോടും കായികമേഖലയോടുമുള്ള കിമ്മിന്റെ താൽപ്പര്യങ്ങളെയും സാമ്രാജ്യത്വ മാധ്യമങ്ങൾ അസഹിഷ്‌ണുതയോടെയാണ്‌ അടയാളപ്പെടുത്തുന്നത്‌. മനോഹരങ്ങളായ 20 പിയാനോകളുടെ ശേഖരമുണ്ടായ അദ്ദേഹത്തെ കാണാൻ ലോക പ്രശസ്‌ത പിയാനോയിസ്‌റ്റ്‌ സെയ്‌മർ ബേൺസ്‌റ്റീൻ തെക്കൻ കൊറിയയിൽനിന്ന്‌ എത്തിയത്‌ വെറുതെയല്ല. അച്ഛൻ കിം ജോങ്‌ ഇല്ലിനെപ്പോലെ കായികമേഖലയോട്‌ പ്രത്യേകിച്ച്‌ ബാസ്‌കറ്റ്‌ബോളിനോടുള്ള പ്രണയവും പ്രശസ്‌തം. ഇതിഹാസതാരം മൈക്കേൽ ജോർദാൻ ഹൃദയത്തിൽ സ്ഥാനംനേടിയതും പ്രധാനം. ബാസ്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്മാനെ കിം പലവട്ടം ഉത്തര കൊറിയയിലേക്ക്‌ അതിഥിയായി ക്ഷണിച്ചു. 2013 ലായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്‌ച. കായികവിനോദം എന്നതുപോലെ ബാസ്‌കറ്റ്‌ബോൾ നയതന്ത്രത്തിലും കിം ഊന്നി. അമേരിക്കയുമായുള്ള ബന്ധം സംഘർഷരഹിതമാക്കാൻ വിശ്രുത കളിക്കാരെ വടക്കൻ കൊറിയയിലേക്ക്‌ അയക്കാൻ യുഎസ്‌ നേതൃത്വത്തോട്‌ അഭ്യർഥിക്കുകയുമുണ്ടായി.

 129 total views,  1 views today

Advertisement
Entertainment3 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy3 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment4 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence6 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala7 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement