ഇന്ന് വിഖ്യാത സംവിധായകൻ കിം കി ഡുക്കിന്റെ ഓർമദിനം

Muhammed Sageer Pandarathil

1960 ഡിസംബർ 20 ആം തിയതി ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്.1995 ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.1996 ല്‍ ‘ക്രോക്കഡൈല്‍’ ആണ് ഇദ്ദേഹത്തിന്‍റെ ആദ്യചിത്രം. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ വര്‍ഷങ്ങളില്‍ എത്തി.

2004 ൽ ഇദ്ദേഹം മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി.സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവ പുരസ്കാരവും ലഭിച്ചു. സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിങ്, സമരിറ്റൻ ഗേൾ, ത്രീ അയേൺ, വൈൽഡ് ആനിമൽസ്, ബ്രിഡ്കേജ് ഇൻ, റിയൽ ഫിക്ഷൻ, The Isle, അഡ്രസ് അൺനോൺ, ബാഡ് ഗയ്, ദി കോസ്റ്റ് ഗാർഡ്, ദി ബോ, ബ്രീത്ത്, ഡ്രീം, പിയാത്ത, മോബിയസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അന്തര്‍ദേശീയ സംവിധായകരില്‍ ഒരാളായ ഇദ്ദേഹം കോവിഡ് ബാധിച്ച് വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വെച്ച് 2020 ഡിസംബർ 11 ആം തിയതി തന്റെ 59 ആം വയസ്സിൽ അന്തരിച്ചു.

Leave a Reply
You May Also Like

കിഷോർ ദാ – ഉന്മാദത്തെ പ്രണയിച്ച ഗാന സാമ്രാട്ട്

കിഷോർ ദാ – ഉന്മാദത്തെ പ്രണയിച്ച ഗാന സാമ്രാട്ട് സിദ്ദീഖ് പടപ്പിൽ കിഷോർ കുമാർ എന്ന…

തെന്നിന്ത്യൻ ചിത്രങ്ങളെ കൊണ്ട് ബോളിവുഡ് നശിക്കുന്നു, അനുരാഗ് കശ്യപിനെ എതിർത്ത് കാശ്മീർ ഫയൽസ് സംവിധായകൻ

ഒരു സ്വകാര്യ യൂട്യൂബ് ചാനൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റൗണ്ട് ടേബിൾ എന്ന പേരിൽ ഒരു…

നിർമ്മിത ബുദ്ധിയുടെ കാലത്ത്, അധികം വിദൂരമല്ലാത്ത ഭാവിയിൽ സംഭവിച്ചേക്കാവുന്ന സമാനമായ പ്രമേയമുള്ള രണ്ടു സിനിമകൾ

AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കാലത്തെ പ്രണയം Sanoj Raghavan ഭാര്യ നഷ്ടപ്പെട്ടതിനാൽ ദു:ഖിതനും ഏകാകിയുമായി…

നെക്ക്‌ലൈൻ ഗൗണിൽ ചൂടു കൂട്ടി സണ്ണി ലിയോൺ

നെക്ക്‌ലൈൻ ഗൗണിൽ ചൂടു കൂട്ടി സണ്ണി ലിയോൺ, ഫോട്ടോകൾ കാണുക നടിയും മോഡലുമായ സണ്ണി ലിയോൺ…