ഉമ്മവെക്കാമോ രാജവെമ്പാലയെ ?

126
ഉമ്മവെക്കാമോ രാജവെമ്പാലയേ?
ഏറ്റവും കൂടിയ വിഷപാമ്പുകളിൽ മുൻ നിരയിൽ ഉള്ളത് രാജവെമ്പാല .
ഒരാളെ കടിച്ചാൽ എന്നെ കടിച്ചു എന്നു പറയാനുള്ള നേരം ഒരു പക്ഷേ കിട്ടിയേക്കില്ല, !
കാരണം??
“The dose makes the poison “
ഇത് ടോക്സിക്കോളജിയുടെ അടിസ്ഥാന തത്വം,
എല്ലാം വിഷമാണ്, വിഷമില്ലാതൊന്നുമില്ല. എന്നാൽ മാത്രയാണ് (അളവ് ) വിഷത്തെ ഉണ്ടാക്കുന്നത്!
ഒരു പദാർത്ഥം ഒരു ജീവിക്ക് വിഷമാകണമെങ്കിൽ അതിൻ്റെ ശരീര വലിപ്പത്തിന് അനുസരിച്ചുള്ള അളവാണ് വഷമയമാക്കുന്നത്. ഉദാ:വെള്ളം എല്ലാവർക്കും കുടിയ്ക്കാം. പക്ഷേ ഒരേ ഇരുപ്പിൽ 6 മുതൽ 8 ലിറ്റർ വെള്ളം ഒരാൾ കുടിച്ചാൽ അത് ബോധക്ഷയമോ മരണകാരണം വരെ അയേക്കാം!
പാമ്പു വിഷം ഒരു പ്രോട്ടീനാണ്. രക്തത്തിൽ കലരാതെ അത് വായിലൂടെ ഉള്ളിൽ ചെന്നാൽ മറ്റ് പ്രോട്ടീനുകളെ നമ്മുടെ ദഹന വ്യവസ്ഥ വിഘടിപ്പിയ്ക്കുന്നതു പോലെ ഇതിനേയും വിഘടിപ്പിച്ച് ദഹിപ്പുകളയും.
‘ഇതേ പ്രോട്ടീൻ രക്തത്തിൽ കലർന്നാൽ തക്കതായ ചികിത്സ ലഭിയ്ക്കാത്ത പക്ഷം മരണം സംഭവിയ്ക്കും! പാമ്പു വിഷത്തിന് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന ANTI VENOM(antivenom immunoglobulin എന്നു പറയപ്പെടുന്നു) നിർമ്മിയ്ക്കുന്നത് പാമ്പിൻ്റെ വിഷം ചെറിയ അളവിൽ കുതിര പോലെയുള്ള വലിയ മൃഗങ്ങളിൽ കുത്തിവച്ച് അവയുടെ ശരീരം ആ വിഷത്തിനെ പ്രതിരോധിയ്ക്കുവാനായി അവയുടെ ശരീരം ഉൽപ്പാധിപ്പിയ്ക്കുന്ന ആൻ്റീബോഡിയിൽ നിന്നു തയ്യാറാക്കുന്നതാണ്. രാജവെമ്പാലയുടെ വിഷത്തെക്കുറിച്ച് ഡോ.സോമശേഖർ ശേഷഗിരി
(Department of Molecular Biology, Genentech Inc., South San Francisco)
കുശാൽ സൂര്യമോഹൻ, സജേഷ് പി. കൃഷ്ണൻകുട്ടി എന്നിവർ അടങ്ങിയ സംഘം നടത്തിയ പഠനം2020 ജനുവരി 6-ന് Nature പ്രസിദ്ധീകരിച്ചു. https://www.nature.com/articles/s41588-019-0559-8
33 തരം വിഷങ്ങൾ അടങ്ങിയതാണ് രാജവെമ്പാലയുടെ വിഷഗ്രന്ഥി !!
33 വിഷ ജീൻ കുടുംബങ്ങളിൽ നിന്നു139 ടോക്സിൻ ജീനുകൾ തിരിച്ചറിയുന്നതിനുള്ള മാനുവൽ ക്യൂറേഷൻ എന്നിവ സംയോജിപ്പിച്ചാണ് അവർ ഇതു മനസിലാക്കിയതത്രെ. ഷഡ്പദങ്ങൾ, ചലതരം ഉരഗങ്ങൾ പോലുളവയാൽ കാണുന്ന വിഷം രാജവെമ്പാലയുടെ വിഷ ഗ്രന്ഥിയിൽ ഉണ്ട്.
അതിൽ 19 തരം വിഷക്കളെ (19 three-finger toxins) അവർ പഠിച്ചു.
അതിൽ നാഡീവ്യവസ്തയേയും തലച്ചോറിന്നേയും ബാധിയ്ക്കുന്ന, രക്തത്തെ ബാധിക്കുന്ന, പേശികളെ ബാധിയ്ക്കുന്ന തരം വിഷങ്ങൾ ഇവയുടെ വിഷത്തിൽ അടങ്ങിയിരിക്കുന്നു.
ഇങ്ങനെ ഉള്ള ഒരു സാധനത്തിനെയാണ് വാവ ചുമ്പനം കൊണ്ടു മൂടുന്നത്!
ഭൂരിപക്ഷത്തിന് ഭയമുള്ള കാര്യം ഒരാൾ ചെയ്യുമ്പോൾ സ്വാഭാവികമായും അയാൾക്ക് ഒരു അമാനുഷിക പരിവേഷം സമൂഹം നൽകും. അതിൽ ചിലർ അവേശം കൊള്ളും.
പശ്ചാത്യ രാജ്യങ്ങളിൽ പാമ്പുപിടുത്തത്തിന് പ്രത്യേക പരിശീലനം ലഭിച്ചവർ വേണ്ട മുൻകരുതലുകൾ എടുത്തുകൊണ്ടാണ് ആ പ്രവർത്തിയിൽ ഏർപ്പെടുന്നത്.ഇവിടെ വാവ രാജവെമ്പാലെയെ വരി പുണരുകയാണ്! എന്തിന് ?അയാൾ ഈ ” ഷോ ഓഫ് ” കാണിയ്ക്കുന്ന സമയം അതിൻ്റെ കടി വാങ്ങിയാൽ, ശേഷം ആ പാമ്പ് രക്ഷപ്പെട്ട് ഒരു ജനവാസം കൂടിയ സ്ഥലത്തു പ്രവേശിച്ചാൽ?
മനുഷ്യൻ്റെ ജീവനും സ്വത്തിനുമെല്ലാം സംരക്ഷണം നൽകേണ്ട ഭരണ സംവിധാനം ഇവിടുള്ളപ്പോൾ ഇത്തരം ആളുകളെ വേണ്ട പരിശീലനം നൽകാതെ കയറൂരി വിടുന്നത് നീയമത്തിന് തുളയിടുന്ന ഏർപ്പാടല്ലേ?
വനം വകുപ്പിൻ്റെ കീഴിൽ ഇത്തരം കാര്യങ്ങൾക്ക് ശരീയായ പരിശീലനം നൽകേണ്ടതുണ്ടതല്ലേ?
പാമ്പിനോടുള്ള പേടി മനുഷ്യന് മാറാന്നാണ് താൻ പലതും ചെയ്യുന്നത് എന്നാണ് വാവ സുരേഷിൻ്റെ വാദം.അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടിൽ അത് ശരിയായിരിയ്ക്കാം.പക്ഷേ സ്വന്തം ജീവൻ!
അണലിയുടെ കടിയേ പറ്റിയും, അതിൻ്റെ വിഷത്തെ പറ്റിയും ഇദ്ദേഹം പറയാറുണ്ടല്ലോ?
എന്നീട്ടും!ഇത് എന്ത് പ്രഹസനമാണു സജി? എന്നു ചോദിച്ചു പോകുന്നു.
sciENCE GLOBAL UAE സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിൽ ഡോ. അഗസ്റ്റസ് മോറിസ്
അവതരിപ്പിച്ച “സഹ്യാദ്രിയിലെ ഏകാകി” എന്ന പ്രസൻ്റേഷൻ കാണുമ്പോൾ പാമ്പ് എന്ന ജീവിയെ കൂടുതൽ അറിയുകയും, പാമ്പി നോട് മനസ്സിൽ അടിഞ്ഞുകിടന്ന വെറുപ്പും, ഭയവും പതിയെ മായുകയും, സഹജീവി എന്ന പരിഗണന അവയോട് തോന്നുകയും ചെയ്യും.

.

Advertisements