ഓ.ടി.ടി പ്ലാറ്റ് ഫോമുകൾ ചുവടുറപ്പിക്കുന്ന കാലമാണിത്. ആസ്വാദകരെ ആകർഷിക്കാനായി വിവിധ പാക്കേജുകളും ആകർഷകമായ ഉള്ളടക്കങ്ങളും കൊണ്ട് മത്സരിക്കുകയാണ് വിവിധ ഓ.ടി.ടി പ്ലാറ്റ് ഫോമുകൾ. കോവിഡ് കാലത്തിൽ മാറിയ ആസ്വാദനം ഈ മേഖലയ്ക്ക് വലിയ സാദ്ധ്യതകൾ ആണ് തുറന്നിടുന്നത്. കുറച്ചുകാലം മുൻപ് വരെ അധികം പച്ചപിടിക്കാതിരിരുന്ന ഈ രംഗം തിയേറ്റർ മേഖലയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്. സിനിമകാണാൻ തിയേറ്റർ തന്നെ വേണമെന്ന ധാരണകളെ പൊളിച്ചടുക്കുന്ന ഒടിടി രംഗം പുഷ്ടിപ്രാപിക്കുമ്പോൾ ബോളീവുഡിന്റെ സ്വന്തം കിംഗ് ഖാനും സ്വന്തം ഓ.ടി.ടിയുമായി ഈ മേഖലയിലേക്ക് രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. എസ് ആർ കെ പ്ലസ് എന്നാണ് ഷാരൂഖിന്റെ പ്ലാറ്റ് ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ഇത് ലോകത്തെ അറിയിച്ചത്. ഓ.ടി.ടിയുടെ ലോകത്ത് ഇനി ചിലതൊക്കെ നടക്കും എന്നാണു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. തന്റെ ഒടിടിയുടെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചു .

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്
നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ