0 M
Readers Last 30 Days

സേതുവിലൂടെ, മോഹൻലാലിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
311 VIEWS

സഫീർ അഹമ്മദ്

”അഭിനയ മികവിന്റെ ‘കിരീടം’ ചൂടിയ മുപ്പത്തിമൂന്ന് വർഷങ്ങൾ”
സേതുമാധവന്റെയും അച്ചുതൻ നായരുടെയും സ്നേഹവും സ്വപ്നവും വാൽസല്യവും ഒക്കെ മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്,അവർ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വർഷങ്ങൾ.അതെ,ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന കിരീടം,മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഏറ്റവും മികച്ച സിനിമകളിലൊന്ന് ഏതെന്നു ചോദിച്ചാൽ മലയാളികൾക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ റിലീസായിട്ട് ജൂലൈ ഏഴിന്,ഇന്നേയ്ക്ക് മുപ്പത്തിരമൂന്ന് വർഷങ്ങൾ ആയി.

ടൈറ്റിൽ കാർഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തിൽ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ സ്പർശിച്ചു എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല..കാരണം അത്രമാത്രം ഹൃദ്യമായിരുന്നു പോലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇൻസ്‌പെക്ടർ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരും,പിന്നെ തൊപ്പി ഊരിയ ശേഷം “സബ് ഇൻസ്‌പെക്ടർ സേതു, അച്ഛന്റെ തെമ്മാടി” എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും.

fwfwfwf2 1

സേതുമാധവൻ എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്ചുതൻ നായർ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങൾ തകർന്നു വീഴുന്നത്‌ നിസ്സഹായതയോടെ നോക്കി നിൽക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്,എഴുതിയതിനേക്കാൾ എത്രയോ മനോഹരമായിട്ടാണ് സിബി മലയിൽ അത് അഭ്രപാളികളിലേക്ക് പകർത്തിയിരിക്കുന്നത്..അച്ഛൻ-മകൻ ബന്ധം കിരീടത്തോളം തീവ്രമായി,ആർദ്രമായി മനോഹരമായി വേറെ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടാകില്ല..ആ അച്ഛനും മകനും ആയി തിരശ്ശീലയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാൻ തിലകനും മോഹൻലാലിനും സാധിച്ചു..അനാവശ്യമായി ഒരു രംഗമൊ ഒരു സംഭാഷണമൊ കിരീടത്തിൽ ഇല്ല എന്ന് തന്നെ പറയാം,അത്രയ്ക്ക് മികച്ച തിരക്കഥയാണ് കിരീടത്തിന്റേത്..മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെത് ആണെന്നാണ് മഹാനടൻ തിലകൻ ഒരിക്കൽ പറഞ്ഞിട്ടുള്ളത്.

കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്ന കുറച്ച് പ്രത്യേകതകൾ ഉണ്ട്..കിരീടം അവസാനിക്കുന്നതും മറ്റു സിനിമകളെ പോലെ തന്നെ വില്ലന് മേൽ നായകൻ വിജയം നേടി തന്നെ ആണ്..കീരീക്കാടൻ ജോസിനെ കുത്തി മലർത്തിയിട്ടു ഉന്മാദ ലഹരിയിൽ ആടിയുലഞ്ഞ് ‘ഇനി ആർക്കാടാ എന്റെ ജീവൻ വേണ്ടത്’ എന്നും പറഞ്ഞ് സേതുമാധവൻ ആക്രോശിക്കുമ്പോൾ, അതിനു ശേഷം തന്റെ ജീവിതം നഷ്ട്ടപ്പെട്ട വേദനയിൽ പരിസരം മറന്ന് സേതുമാധവൻ പൊട്ടിക്കരയുമ്പോൾ,വില്ലന് മേൽ വിജയം നേടിയ നായകനെയല്ല മറിച്ചു തൻ്റെ ജീവിതം കൈവിട്ട് പോയ,സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഒരു തെരുവിൽ ചതച്ചരയ്ക്കപ്പെട്ട, പരാജയപ്പെട്ട നായകനെ ആണ് ലോഹിതദാസും സിബി മലയിലും കൂടി നമുക്ക് കാണിച്ചു തന്നത്,വിങ്ങുന്ന ഒരു നൊമ്പരമാണ് പ്രേക്ഷകന്റെ മനസിലേക്ക് അവർ ആഴ്ന്നിറക്കിയത്..മറ്റ് സിനിമകളിലെ പോലെ തിരക്കഥാകൃത്തിനും സംവിധായകനും വേണമെങ്കിൽ ശുഭപര്യവസാനിപ്പിക്കാമായിരുന്നു കിരീടം..പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കീരിടം ഇത്രയും ചർച്ച ചെയ്യപ്പെടില്ലായിരുന്നു,തീർച്ച..

കിരീടത്തിന് മുമ്പും എണ്ണിയാൽ തീരാത്തത്ര സിനിമകളിൽ സംഘട്ടന രംഗത്തിനു ശേഷം നായകന്റെ വിജയം കാണിച്ചുള്ള ക്ലൈമാക്സ് രംഗങ്ങൾ ഉണ്ടായിട്ടുണ്ട്..പക്ഷെ ഒരു ക്ലൈമാക്സ് സംഘട്ടന രംഗത്തിൽ അല്ലെങ്കിൽ അതിനോട് അനുബന്ധിച്ചുള്ള രംഗങ്ങളിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉണ്ടാകുക,അത് കണ്ടു അതിശയിച്ചിരിക്കുക,വിങ്ങുന്ന മനസോടെ ഒരു തുള്ളി കണ്ണീർ പൊഴിച്ച് പ്രേക്ഷകൻ തിയേറ്ററിൽ നിന്നും ഇറങ്ങുക,അത് കിരീടം സിനിമയുടെ മാത്രം പ്രത്യേകതയാണ്..

കിരീടത്തിലെ ക്ലൈമാക്സ് സീനിലെ മോഹൻലാലിൻ്റെയും തിലകൻ്റെയും അഭിനയ മുഹൂർത്തങ്ങളെ വെല്ലുന്ന വേറെ ഒരു സിനിമ ഉണ്ടൊ??എന്റെ പരിമിതമായ അറിവ് വെച്ച് ഇല്ല എന്ന് തന്നെ പറയും. കീരീടത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് കണ്ണീർപൂവ് എന്ന പാട്ടും അതിലെ രംഗങ്ങളും..താൻ സ്നേഹിച്ച പെൺകുട്ടി മറ്റൊരാളുടെ കൈ പിടിച്ച് പോകുന്നത് ദൂരെ ഒരു മരത്തിന്റെ പിന്നിൽ നിന്ന് നിസ്സഹായതയോടെ സേതു നോക്കി നില്ക്കുന്നതും,വിജനമായ റോഡിലൂടെ സേതു ഒറ്റയ്ക്ക് നടന്ന് പോകുന്നതും ഒക്കെ എത്ര ഹൃദ്യമായിട്ടാണ് സിബി മലയിൽ ചിത്രീകരിച്ചിരിക്കുന്നത്,എത്ര ആഴ്ത്തിലാണ് സേതുവിന്റെ വേദന അദ്ദേഹം പ്രേക്ഷകന്റെ വേദനയാക്കി മാറ്റിയിരിക്കുന്നത്.. സിനിമയുടെ കഥ സന്ദർഭങ്ങളോട് അത്ര മാത്രം ഇഴുകി ചേർന്ന് നില്ക്കുന്നതാണ് കൈതപ്രം-എം.ജി.ശ്രീകുമാർ-ജോൺസൺ കൂട്ടുക്കെട്ടിൽ പിറന്ന മനോഹരമായ ഈ പാട്ട്..

wfwfw222 3കിരീടത്തിന്റെ എല്ലാ വർക്കുകളും കഴിഞ്ഞ് റിലീസ് തയ്യാറായി നില്ക്കുമ്പോഴാണ് സിബിമലയിൽ നിർമ്മാതാക്കളോട് മോഹൻലാലിന്റെ ഒരു ദിവസത്തെ കൂടി ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്..ഇത് കേട്ട ഉടനെ നടക്കുന്ന കാര്യമല്ല എന്ന് നിർമ്മാതാക്കൾ തീർത്ത് പറഞ്ഞു..മോഹൻലാലിനെ വെച്ച് ഒരു സീൻ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാൻ പറ്റു എന്ന് സിബിമലയിലും തറപ്പിച്ച് പറഞ്ഞു..ഇത് എങ്ങനെയൊ മോഹൻലാൽ അറിത്തു,സിബിമലയിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു,ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റു എന്ന് സിബിമലയിൽ പറഞ്ഞു,അങ്ങനെ മോഹൻലാൽ വന്ന് അഭിനയിച്ചു… കണ്ണീർപൂവിന്റെ പാട്ട് രംഗത്തിൽ സേതുമാധവൻ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയിൽ അങ്ങനെ ഷൂട്ട് ചെയ്തത്..കണ്ണീർപൂവ് എന്ന പാട്ട് പ്രേക്ഷകനെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെങ്കിൽ,നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ സേതുമാധവൻ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗത്തിന് നിർണായക പങ്ക് ഉണ്ടെന്ന് നിസംശയം പറയാം.

ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു മുൻവിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ അല്ലെങ്കിൽ പൊട്ടി കരഞ്ഞ് അഭിനയിക്കുന്നവർ,ആർട്ട് സിനിമകളിൽ അഭിനയിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്..പ്രിയദർശന്റെ സിനിമകളിൽ കുസൃതി കാട്ടി തലക്കുത്തി മറിയുന്ന,സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ കോമഡി ചെയ്യുന്ന,പിന്നെ നന്നായി ആക്ഷൻ ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് കിരീടം വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..അന്നും ഇന്നും ഹാസ്യവും സ്വാഭാവിക അഭിനയവും ഒക്കെ മികച്ച നടനത്തിൻ്റെ അളവ് കോലുകൾ അല്ലല്ലൊ പലർക്കും..കിരീടത്തിന് മുമ്പ് അമൃതംഗമയ,ഉണ്ണികളെ ഒരു കഥ പറയാം പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു,കാരണം മേൽപ്പറഞ്ഞ മുൻവിധി തന്നെ..

പക്ഷെ കിരീടത്തിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ ഒക്കെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചു..കിരീടത്തിലെ മോഹൻലാലിൻ്റെ ക്ലൈമാക്സ് പെർഫോമൻസിനെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്ന് തന്നെയെന്ന് പറയാം,അത്രയ്ക്ക് മനോഹരം ആണത്,അതിഗംഭീരവും..

അഭിനയ ജീവിത്തിൻ്റെ ഒമ്പതാം വർഷത്തിൽ,കേവലം ഇരുപ്പത്തിയൊമ്പതാം വയസിലാണ് മോഹൻലാൽ എന്ന നടൻ വിസ്മയിപ്പിക്കുന്ന ആ പ്രകടനം നടത്തിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.. പാദമുദ്രയിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് മോഹൻലാൽ എന്ന നടൻ ഒരു കസേര വലിച്ചിട്ട് ഇരുന്നുവെങ്കിൽ ആ കസേരയിൽ കാലിൻമേൽ കാൽ കയറ്റി വെച്ച് മോഹൻലാൽ ഇരുന്നത് കിരീടത്തിലൂടെയാണ്..ലോഹിതദാസ് കിരീടത്തിന്റെ കഥ കണ്ടെത്തിയത് എങ്ങനെ ആണെന്ന് പണ്ടൊരിക്കൽ ഏതൊ മാഗസിനിൽ പറഞ്ഞത് ചുവടെ ചേർക്കുന്നു..

fwfwf22 5ചാലക്കുടിയിൽ ഒരിക്കൽ ഒരു ആശാരി വന്നു..അയാൾ ദിവസവും ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ ഷാപ്പിൽ പോയി മദ്യപിക്കുമായിരുന്നു..ആ പ്രദേശത്ത് എല്ലാവരും പേടിക്കുന്ന ഒരു ഗുണ്ട ഉണ്ടായിരുന്നു..അയാൾ ഷാപ്പിലേക്കു വരുമ്പോൾ അവിടെ ഉള്ളവരെല്ലാം എഴുന്നേറ്റ് നില്ക്കണം എന്നൊരു അലിഖിത നിയമവും ഉണ്ടായിരുന്നു..പക്ഷെ ആ നാട്ടിൽ പുതിയതായി എത്തിയ ആശാരിക്ക് ഈ കാര്യം അറിയില്ലായിരുന്നു..ഒരു ദിവസം ഗുണ്ട വന്നപ്പോൾ ആശാരി ഒഴികെ ഷാപ്പിലെ എല്ലാവരും എഴുന്നേറ്റു നിന്നു..ഇത് കണ്ട് ദേഷ്യം വന്ന ഗുണ്ട തന്നെ ബഹുമാനിക്കാത്ത ആശാരിയെ മർദ്ദിച്ചു..ഒരു കാരണവും കൂടാതെ തന്നെ മർദ്ദിച്ച ദേഷ്യത്തിൽ ആശാരി തന്റെ പണി സഞ്ചിയിൽ നിന്നും വീതുളി എടുത്തു ഗുണ്ടയെ കുത്തി..നാട്ടിലെ വലിയൊരു ഗുണ്ടയാണ് തന്റെ കുത്തേറ്റ് പിടഞ്ഞു വീണത് എന്ന് ആ പാവം ആശാരി അറിഞ്ഞത് പിന്നീടാണ്..ഇതോടെ ഭയന്ന് വിറച്ച ആശാരി ആ നാട്ടിൽ നിന്നും എവിടേക്കോ ഓടി പോയി..തൻ്റെ നാട്ടിൽ നടന്ന ഈ സംഭവത്തിൽ നിന്നാണ് ലോഹിദാസ് ഇത്രയും മനോഹരമായ ഒരു സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്..

1989 ജൂലൈ ഏഴിന് കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും ഫസ്റ്റ് ഷോ കണ്ടതാണ് ഞാൻ കിരീടം..തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ മാത്രമേ കിരീടം റിലീസ് ഉണ്ടായിരുന്നുള്ളു..ഒരു പക്ഷേ തൃശ്ശൂർ ടൗണിൽ റിലീസ് ഇല്ലാതെ ഇങ്ങനെ റിലീസ് ചെയ്ത ആദ്യ സിനിമ കൂടിയായിരിക്കാം കിരീടം..മോഹൻലാലിൻ്റെയും തിലകൻ്റെയും ഗംഭീര പ്രകടനത്തിലൂടെ സേതുമാധവൻ്റെയും അച്ഛൻ്റെയും സ്വപ്നങ്ങളുടെ പതനം കണ്ട് വല്ലാത്തൊരു മാനസികാവസ്ഥയിലാണ് അന്ന് ഒമ്പതാം ക്ലാസ്ക്കാരനായ ഞാനടക്കം ഉള്ള പ്രേക്ഷകർ തിയേറ്റർ നിന്നും ഇറങ്ങിയത്..1988-89 കാലഘട്ടം വരെ ഭൂരിഭാഗം ബ്ലോക്ബസ്റ്റർ സിനിമകൾക്കും തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്,പാലക്കാട് തുടങ്ങിയ എ ക്ലാസ് കേന്ദ്രങ്ങളിൽ മാത്രമാണ് ആണ് 50 ദിവസം റൺ കിട്ടിയിരുന്നത്..മറ്റു എ ക്ലാസ് കേന്ദ്രങ്ങളിൽ കിട്ടിയിരുന്ന പരാമവധി റൺ 35 ദിവസങ്ങൾ ആയിരുന്നു..എന്നാൽ കിരീടം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ 50 ദിവസങ്ങളാണ് പ്രദർശിപ്പിച്ചത്,അതും റെഗുലർ ഷോയിൽ..വൈശാലിക്കും ചിത്രത്തിനും നാടുവാഴികൾക്കും ശേഷം കൊടുങ്ങല്ലൂരിൽ 50 ദിവസങ്ങൾ പ്രദർശിപ്പിച്ച സിനിമ കിരീടമാണ്..1989ൽ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമകളിൽ ഒന്നാണ് കിരീടം..

1989 ലെ നാഷണൽ അവാർഡ് കമ്മിറ്റി ജൂറി ചെയർമാന്റെ വ്യക്തിതാല്പ്പര്യവും പിടിവാശിയും കാസ്റ്റിങ്ങ് വോട്ടും ഒക്കെ കാരണം മികച്ച നടനുള്ള അവാർഡ് അക്കൊല്ലവും മോഹൻലാലിൽ നിന്നും വഴുതി പോയി..പകരം സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തു കിരീടത്തിലെ പെർഫോമൻസിന്..കൂടാതെ വരവേൽപ്പ്, ദശരഥം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനം ഉൾപ്പെടുത്തിയതുമില്ല അവാർഡ് ജൂറി..1988 ലും 1989 ലും കപ്പിനും ചുണ്ടിനും ഇടയിലാണ് മോഹൻലാലിന് സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും നഷ്ടമായത്..

wfwf22 7മോഹൻലാൽ,തിലകൻ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ടതാണ് കവിയൂർ പൊന്നമ്മ,മോഹൻരാജ്,ജഗതി,ശ്രീനാഥ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരുടെ പ്രകടനങ്ങളും..ഇതിൽ മോഹൻരാജ്, സ്വന്തം പേരിന് പകരം കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന അപൂർവ്വം നടന്മാരിൽ ഒരാളായി മാറി..വളരെ കുറച്ച് രംഗങ്ങളിലെ ഉള്ളുവെങ്കിലും സേതുവിൻ്റെ ആത്മ മിത്രമായ,സേതുവിന് വേണ്ടി എന്തിനും തയ്യാറായ കേശു എന്ന കഥാപാത്രത്തെ ശ്രീനാഥ് മികവോടെ അവതരിപ്പിച്ചു..എസ്.കുമാറിന്റെ ഛായാഗ്രഹണവും ജോൺസൺ മാഷിന്റെ സംഗീതവും, ബാഷയുടെ സംഘട്ടനവും കീരീടം എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു..കണ്ണീർപൂവിൻ്റെ എന്ന പാട്ടിലൂടെ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു..ഓഡിയൊ കാസറ്റിൽ ഉണ്ടായിരുന്ന ‘മേടപ്പൊന്നോടം’ എന്ന പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയതുമില്ല..

കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,ഗാനരചന,സംഗീതം,സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലർത്തിയ സിനിമകൾ അപൂർവമാണ്,അത് തന്നെ ആണ് കിരീടം എന്ന സിനിമയെ ക്ലാസിക് ആക്കുന്നതും,ഇന്നും നമ്മൾ ഈ സിനിമയുടെ മികവിനെ പറ്റി വാചാലരാകുന്നതും..

മുപ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും സേതുമാധവനും അച്ചുതൻനായരും ദേവിയും പിന്നെ സേതുവിന്റെ സ്വപ്നങ്ങൾ തല്ലി തകർത്ത ആ തെരുവും ഒക്കെ പ്രേക്ഷക മനസിന്റെ ഒരു നൊമ്പരമായി നില നില്ക്കുന്നു..മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച അഞ്ച് സിനിമയും പെർഫോമൻസും ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗവും പറയുന്ന പേരുകളിലൊന്ന് കിരീടം ആയിരിക്കും. സേതുവിലൂടെ,മോഹൻലാലിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം..കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയും അഭിനയം ക്യാമറ കണ്ണിലൂടെ ആദ്യം കണ്ട,അവയെല്ലാം ഒപ്പിയെടുത്ത എസ്.കുമാർ ഒക്കെയാണ് ശരിക്കും ഭാഗ്യമുള്ള ക്യാമറമാൻ..

കിരീടം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് യശ:ശരീരനായ ലോഹിതദാസ്,സംവിധായകൻ സിബി മലയിൽ,നിർമ്മാതാക്കളായ ഉണ്ണി,ദിനേശ് പണിക്കർ പിന്നെ സേതുമാധവനും അച്ചുതൻ നായരുമായി നിറഞ്ഞാടിയ മോഹൻലാൽ, യശ:ശരീരനായ തിലകൻ എന്നിവരാട് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട്,വീണ്ടുമൊരു സിബിമലയിൽ-മോഹൻലാൽ സിനിമയ്ക്കായി ആഗ്രഹിച്ച് കൊണ്ട് നിർത്തുന്നു..

Leave a Reply

Your email address will not be published. Required fields are marked *

LATEST

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്