Connect with us

60 കളിൽ ഫിലിപ്പീൻസ് ജനതയെ ഞെട്ടിച്ച കൊടുക്രൂരതയുടെ കഥ

വർഷം : 1981, വേദി: മെട്രോ മനില ഫിലിം ഫെസ്റ്റിവൽ
മൈക് ഡി ലിയോണിന്റെ പുതിയ സിനിമയുടെ സ്ക്രീനിംഗ് കണ്ട് ഇറങ്ങിയവർ അത്ഭുതത്തോടെ ചുറ്റും നോക്കി

 55 total views,  1 views today

Published

on

ഷിഹാസ് പരുത്തിവിള

വർഷം : 1981, വേദി: മെട്രോ മനില ഫിലിം ഫെസ്റ്റിവൽ
മൈക് ഡി ലിയോണിന്റെ പുതിയ സിനിമയുടെ സ്ക്രീനിംഗ് കണ്ട് ഇറങ്ങിയവർ അത്ഭുതത്തോടെ ചുറ്റും നോക്കി, ചിലർ സ്വയം നുള്ളി നോക്കി, കുറച്ച് നിമിഷങ്ങൾക്ക് മുൻപ് അവർ കണ്ടതെല്ലാം യാഥാർത്ഥ്യമായിരുന്നു എന്ന് ഉറപ്പുവരുത്തി. ഫിലിപ്പിനോ ഫിലിം ഇൻഡസ്ട്രി അന്നുവരെ നിഷിദ്ധമായി കണക്കാക്കിയിരുന്ന, അന്നുവരെ സ്പർശിക്കാൻ ധൈര്യപ്പെടാതിരുന്ന ഒരു സംഗതി ഇതാ ഒരാൾ മുഴുനീളെ സിനിമയാക്കിയിരിക്കുന്നു!

THE RESTORED VERSION OF MIKE DE LEON'S CLASSIC 'KISAPMATA' IS PREMIERING  THIS MONTH - The POSTഫലമോ?! മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച തിരക്കഥ തുടങ്ങി 10 അവാർഡുകളാണ് പ്രസ്തുത ചിത്രം വാരിക്കൂട്ടിയത്.‘60 കളിൽ ഫിലിപ്പീൻസ് ജനതയെ ഞെട്ടിച്ച കൊടുക്രൂരതയുടെ കഥയെപ്പറ്റി ദേശീയ സാഹിത്യകാരനായ നിക്ക് ജൊവാക്ക്വിൻ എഴുതിയ ഒരു പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ സിനിമയ്ക്ക് ജീവൻ വെക്കുന്നത്.

ഒരു മകളെ “വല്ലാതെ“ സ്നേഹിക്കുന്ന ഒരു അച്ഛന്റെ കഥയാണിത്. ആ മകൾക്ക് തന്റെ സഹപ്രവർത്തകനോട് പ്രണയം തോന്നുന്നു, ആ പ്രണയം വിവാഹത്തിലേക്ക് നടന്നടുക്കുന്നു. എന്നാൽ അവർക്കിടയിൽ ഒരു വൻ‌മതിലായി ദദോംഗ് എന്ന അച്ഛൻ നിലകൊള്ളുന്നു. ശേഷം സംഭവബഹുലമായ സംഘട്ടനത്തിലൂടെ തന്റെ പ്രണയിനിയെ സ്വന്തമാക്കുന്ന കാമുകൻ.

Mike De Leon's "kisapmata" Is Set To Stream On Vimeo!സിനിമ ആരംഭിച്ച് കുറച്ച് നേരമായപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ച വഴികളാണ് മുകളിൽ വിവരിച്ചത്. എന്നാൽ എന്റെ സകല ചിന്തകളെയും അസ്ഥാനത്താക്കിക്കൊണ്ട് സിനിമയിൽ സംഭവിച്ച കാര്യങ്ങൾ ശരിക്കും എന്നിൽ ഞെട്ടലുളവാക്കി. ഇതുപോലൊരു അച്ഛനെ മുൻപെങ്ങും ഒരു സിനിമയിലും ഞാൻ കണ്ടിട്ടില്ല. ഇതുപോലൊരു മനുഷ്യനെ മുൻപെങ്ങും ഞാൻ കണ്ടിട്ടില്ല. ഇതുപോലൊരു ചെകുത്താനെ ഒരിടത്തും ഞാൻ കണ്ടിട്ടില്ല. കാലത്തെ അതിജീവിച്ച സിനിമയാണ് ഇത്, ഇതിലെ മില എന്ന മകളെ ഒരുപക്ഷേ നമുക്കിടയിലും കാണാനായേക്കും. തന്റെ ഒരേയൊരു മകളെ പട്ടാളച്ചിട്ടയിൽ വളർത്തുന്ന ആ അച്ഛനെ അവൾക്ക് മാത്രമല്ല ഭയം, മറിച്ച് അവളിലൂടെ ആ ഭയം പ്രേക്ഷകരുടെ ഞരമ്പുകളിലും അരിച്ചുകയറുന്നതാണ്. നിസ്സഹായതയുടെ പരകോടിയിലായിരുന്നു അവളും അവളുടെ പ്രതിശ്രുതവരനും. അവളുടെ മാതാവും, അവിടുത്തെ വേലക്കാരിയും. അതോ ആ നാട്ടുകാരൊക്കെയുമോ? അറിയില്ല. സിനിമ അവസാനിക്കുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു, ഈ സിനിമ ഫിലിപ്പീൻസ് രാജ്യത്ത് എന്തെങ്കിലും ഭൂകമ്പം സൃഷ്ടിച്ച് കാണുമോ!

In 2020, we were all the raped daughter in 'Kisapmata' | Inquirer Lifestyleഎന്റെ സംശയങ്ങളെ ശരിവച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ എനിക്ക് ഗൂഗിൾ സമ്മാനിച്ചു. ഒന്നിൽ അവിടുത്തെ പ്രസിഡന്റിനെ വരെ ഈ ദദോംഗ് എന്ന അച്ഛനുമായി ഉപമിച്ചിരിക്കുന്നു! സ്വേച്ഛാധിപതിയായ ഫെർഡിനന്റ് മാർക്കോസ് എന്ന പത്താമത് ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഭരണത്തിൻ കീഴിൽ ഫിലിപ്പീൻസ് ജനത അനുഭവിച്ചതിന്റെ നേർചിത്രമാണ് ഇതൊന്നും അവർ അഭിപ്രായപ്പെടുന്നു. ഫാഷിസത്തിന്റെ ബൂട്ടുകളിൽ ഞെരിഞ്ഞമർന്ന ഫിലിപ്പീൻസ് ജനതയുടെ കഥയാണ് ഇത്. മില എന്ന മകൾ സ്വരാജ്യത്തെയും അവളുടെ പിതാവിൽ നിന്നും അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരത ഭരണാധികാരികളുടെ അഴിഞ്ഞാട്ടത്തെയും പ്രതിനിധാനം ചെയ്യുന്നു.

ഈ സിനിമയെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ഒന്നാണ് അവരുടെ വീട്ടിലെ ഗേറ്റ്! ആ ഗേറ്റിന് മുകളിൽ കമ്പിവേലികൾ കൊണ്ട് “അലങ്കരിച്ചിട്ടുണ്ട്“. ആ ഗേറ്റനിമുണ്ട് പറയാൻ കഥകളേറെ. അത് സിനിമ കാണുമ്പോൾ നിങ്ങൾക്കും മനസ്സിലാകും…ഇതിനോടൊപ്പം സിനിമാസ്നേഹികളുടെ സന്തോഷത്തിനായി ഒരു കാര്യം കൂടി ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

ഇക്കഴിഞ്ഞ ഡിസംബർ മാസം ക്രിസ്മസിന് ഒരാഴ്ച മുൻപ് ഇതിന്റെ റീസ്റ്റോർഡ് വേർഷൻ സംവിധായകൻ പുറത്തിറക്കുകയുണ്ടായി, നെഗറ്റീവുകൾ പലതും കേടുവന്നു നശിക്കുകയും ലഭ്യമായിരുന്ന ഒരു പോസിറ്റീവ് പ്രിന്റും മറ്റും ശ്രമകരമായി ഉപയോഗിച്ചാണ് പ്രസ്തുത റീസ്റ്റോറഷേൻ സാധ്യമായത്. പ്രായം തളർത്താത്ത ഡി ലിയോണിന് ഇപ്പോഴും നാക്കിലെ ശൗര്യം കെട്ടടങ്ങിയിട്ടില്ലെന്ന് വേണം കരുതാൻ കാരണം റീസ്റ്റോർഡ് വേർഷൻ പുറത്തിറക്കുന്ന വേളയിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു “ ഈ പ്രിന്റിലൂടെ 4K യിലുള്ള ദദോംഗിനും നമ്മുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡ്യൂറ്റെററ്റിനും ഒരു ഛായയാണ്.“

സിനിമ : Kisapmata (1981)
ഭാഷ : ഫിലിപ്പിനോ
സംവിധായകൻ : Mike De Leon
Genre : Suspense, Thriller (Based on Real Events)

 56 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement