കിഴക്കമ്പലം; വറചട്ടിയിൽ നിന്നു് എരിതീയിലേക്ക്

  254

  20-20 യാഥാർഥ്യങ്ങൾ 

  നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെ പള്ള് പറയുന്ന പൊതുബോധ അരാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ട്വൊന്റി20യുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. അതേ അരാഷ്ട്രീയ പ്രത്യയശാസ്ത്രം കൊണ്ടു തന്നെയാണ് ട്വൊന്റി20 എന്ന കോർപ്പറേറ്റ് രാഷ്ട്രീയ സംഘടന ജനാധിപത്യ രാഷ്ട്രീയത്തിൽ ഇടപെട്ട് മത്സരിച്ച് ഒരു പഞ്ചായത്തിൽ വിജയിച്ച് രാഷ്ട്രീയ അധികാരം പിടിച്ച്, ആ പഞ്ചായത്തിലെ കോർപ്പറേറ്റ് സംവിധാനത്തെ കൊണ്ട് അടക്കി ഭരിക്കുന്നത്.

  How a company may change India's politics - Rediff.com India Newsകീറ്റെക്സ് കമ്പനിയുടെ കിഴക്കമ്പലത്തെ ടെക്സ്റ്റൈൽ മില്ലിലെ മാലിന്യ ജല പ്രശ്നത്തിനെതിരെ വലിയ പ്രതിക്ഷേധമുയരുന്നതു് 2012 ൽ ആണ്, അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നതു് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്. മാലിന്യപ്രശ്നത്തിനെതിരെ ജന വികാരം ശക്തമായി സമരപരിപാടികൾ ആരംഭിച്ചതോടെ പഞ്ചായത്തു് കമ്പനി മലിനീകരണ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയ്ക്ക് കത്തുനൽകി, എന്നാൽ കമ്പനി കത്ത് തള്ളി, അതോടെ, കീറ്റെക്സ് കമ്പനി അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികാരികൾ കമ്പനിയ്ക്ക് സെപ്റ്റബർ മാസത്തിൽ സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്തു ഭരണ സമിതിയും കീറ്റെക്സ് കമ്പനിയുമായുള്ള കുടിപ്പകയുടെ സൃഷ്ടിയാണ് ട്വൊന്റി20 എന്ന സംഘടനയും, കിഴക്കമ്പലം പഞ്ചായത്തിലെ രാഷ്ട്രീയവും.

  Case against Kizhakkambalam panchayat president for attacking journalists| Kerala News | English Manoramaകിഴക്കമ്പലം പിന്നെ കണ്ടത് വലിയ രീതിയിലുള്ള ജനകീയ സമരങ്ങൾ ആയിരുന്നു.. റോഡിനു വേണ്ടിയുള്ള സമരം, കുടിവെള്ളത്തിന് വേണ്ടിയുള്ള സമരം, യാത്രാ സൗകര്യത്തിനും, ബാറും, ഷാപ്പുകളും അടച്ചുപൂട്ടാനുള്ള സമരം.. എല്ലാ സമരങ്ങളിലും വൻ ജനപങ്കാളിത്തം. സമരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും പോക്കറ്റ് മണി.. സമരങ്ങൾ ഉദ്ഘാടനം ചെയ്യുന്നത് സിനിമാ താരങ്ങളും മതമേലദ്ധ്യക്ഷൻമാരും ആയ താരമൂല്യം ഉള്ള ആളുകൾ.. എന്നാൽ ഈ “ജനകീയ സമരങ്ങൾ ” എല്ലാം ആസൂത്രണം ചെയ്തതും പണം മുടക്കിയതും കമ്പനികൾ.

  kamal haasan: Haasan hands over keys of 37 houses in God's Villa | Kochi News - Times of Indiaട്വൊന്റി20 എന്നത് ഒരു ചാരിറ്റി സംഘടന എന്ന നിലയിൽ തുടങ്ങി.. എതാണ്ട് ഇരുപത്തൊന്ന് കോർപ്പറേറ്റ് കമ്പനികളുടെ CSR ഫണ്ട് (Corporate Social Responsibility) വിനിയോഗിച്ചാണ് ആദ്യം ചാരിറ്റി നടത്തി തുടങ്ങിയത്. വാർഡ് തലത്തിൽ കമ്മറ്റികൾ, ഉപദേശക സമിതികൾ, ചെറുകിട പ്രോജക്ടുകൾ, പശു, ആട്, കോഴി എന്നിവയുടെ വിതരണം, ചികിൽസാ സഹായം, ന്യായവില ഷോപ്പുകൾ, മെഡിക്കൽ ഷോപ്പുകൾ അങ്ങനെ, ഇത്രയും കമ്പനികളുടെ CSR ഫണ്ടിന്റെ വലിയൊരു ഭാഗം ഈ പഞ്ചായത്തിലെ മാത്രം പത്തൊൻപത് വാർഡുകളിൽ ചിലവഴിക്കപ്പെട്ടു. കമ്പനി നൽകുന്ന ട്വൊന്റി20 കാർഡ് ഉള്ളവർക്ക് മാത്രമായിരുന്നു ആനുകൂല്യം. അത് ലഭിക്കാൻ സംഘടനയിൽ അംഗമാകണം.. പ്രവർത്തകനാവണം.

  2020 Kizhakkambalam (@kizhakkambalam) | Twitterപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ [ 2015] ഈ ചാരിറ്റി സംഘടന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. പത്തൊൻപത് വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുന്നു.. മറ്റു രാഷ്ട്രീയ പാർട്ടികളിലെ അസംതൃപ്തരെ സ്വാധീനിച്ച് പ്രവർത്തനത്തിൽ അണിനിരത്തുന്നു.രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ പൊതുബോധം ഇളക്കിവിടുന്നു.. കൊണ്ടു പിടിച്ച പണം ഇറക്കിയുള്ള പ്രചരണ കോലാഹലങ്ങൾ.. പ്രവർത്തകർക്കും, സ്ഥാനാർഥികൾക്കും വോട്ടർമ്മാർക്കും ഇഷ്ടം പോലെ പണം.. വോട്ടു പിടിക്കാൻ വെള്ളിത്തിരയിലെ സെലിബ്രിറ്റികൾ, മത നേതാക്കൾ..

  How a corporate charity won panchayat polls in a Kerala villageഅങ്ങെനെ, 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രബലരായ മൂന്ന് മുന്നണികളേയും തറപറ്റിച്ചു കൊണ്ട്, കേരള ചരിത്രത്തിൽ ആദ്യമായി നേരിട്ട് ഒരു കോർപ്പറേറ്റ് കൂട്ടായ്മ അധികാരം പിടിക്കുന്നു.. അതാണ് കിഴക്കമ്പലത്തെ ട്വൊന്റി20 കേരളത്തിലെ 941 പഞ്ചാത്തുകളിൽ നിന്ന് വ്യത്യസ്ഥമായി കിഴക്കമ്പലം പഞ്ചായത്തിന്റെ രാഷ്ട്രീയത്തിന് എന്താണു് പ്രത്യേകത.? എല്ലാ പഞ്ചായത്തുകളിലും ഗ്രേഡിന്റെയും നികുതി വരുമാനത്തിന്റേയും,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതത്തിന്റേയും അടിസ്ഥാനത്തിൽ നടക്കുന്നതിനേക്കാൾ എന്തു് കാര്യമാണ് കിഴക്കമ്പലത്ത് നടക്കുന്നതു്.? അതെങ്ങനെ സാധിക്കുന്നു.?

  Twenty20 Bhashya Suraksha Market, Kizhakkambalam - Spice Retailers in Ernakulam - Justdialഎറണാകുളത്തെ വ്യവസായ മേഖലയായ കിഴക്കമ്പലം പഞ്ചായത്തിലെ വ്യവസായ പ്രമുഖരുടെ CSR ഫണ്ട്, (Corporate Social Responsibility) വിനിയോഗിക്കാൻ ഉണ്ടാക്കിയ വ്യവസായികളുടെ കൂട്ടായ്മയാണു് ട്വൊന്റി 20. വ്യവസായികൾ സാമൂഹികക്ഷേമത്തിന് കൂട്ടായ്മ ഉണ്ടാക്കുന്നതു് എന്തുകൊണ്ടും നല്ല കാര്യം തന്നെ. പക്ഷേ, കിഴക്കമ്പലത്ത് അതിന്റെ ഗൗരവം വേറെ രീതിയിലാണ്. അതറിയണമെങ്കിൽ എന്താണു് CSR ഫണ്ട് എന്ന് അറിയണം.

  കമ്പനി നിയമപ്രകാരം നടപ്പു വർഷത്തിൽ 500 കോടി ആസ്തിയോ 1000 കോടി വരുമാനമോ, 5 കോടി ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം CSRന്റെ ഭാഗമായി നിയമത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾക്കായി നിർബന്ധമായും ചെലവാക്കണം. കമ്പനി നിയമം ഷെഡ്യൂൾ7(സെക്ഷൻ 135) പ്രകാരം CSR ന്റെ ഭാഗമായി പണം ചിലവാക്കാവുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്

  1. വിശപ്പും ദാരിദ്ര്യവും നിർമാർജനം ചെയ്യാൻ
  2.വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ
  3.സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും
  4. ബാല മരണ നിരക്ക് കുറക്കാനും മാതൃക്ഷേമം വർദ്ധിപ്പിക്കാനും
  5.എയിഡ്‌സ്, മലേറിയ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ
  6. പരിസ്ഥിതി സംരക്ഷണം
  7. തൊഴിലധിഷ്ഠിത വൈദഗ്ദ്ധ്യം വികസിപ്പിക്കാൻ
  8.സമൂഹ നന്മക്കായുള്ള ബിസിനസ് പ്രൊജെക്ടുകൾക്കായി
  9. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സാമൂഹ്യ വികസത്തിനായോ ദുരിതാശ്വാസത്തിനായോ രൂപീകരിച്ച മറ്റേതെങ്കിലും ഫണ്ട്, SC, ST, മറ്റു പിന്നോക്ക ജാതികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടുകൾ എന്നിവയിലേക്കു സംഭാവനയായി.
  10.കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന മറ്റു കാര്യങ്ങൾക്കായി.

  നിയമപരമായി ഇന്ത്യയിലെ എല്ലാ മൾട്ടിനാഷണൽ കമ്പനികളും ഇത് സംഭാവന ചെയ്യണം. ടാറ്റ നിയമം വരുന്നതിനും മുൻപ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മാരുതിയും, റിലയൻസും ഒക്കെ പല ടൗൺഷിപ്പുകളും, ആതുര പ്രവർത്തനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായി ചെയ്യുന്നുണ്ട്.. ഈ ഫണ്ട് വിനിയോഗിക്കാത്ത പക്ഷം സർക്കാരിൽ നിന്ന് പിഴയും നടപടിയും ഉണ്ടാവും.. അത്തരത്തിൽ തന്നെയാണു കിഴക്കമ്പലത്തെ കമ്പനികളും കമ്പനി പരിസരത്ത് CSR ഫണ്ട് ചില വഴിക്കേണ്ടത്. അത് ആ നാടിന് നിയമപരമായി അവകാശപ്പെട്ടതാണു് ഔതാര്യം അല്ല.

  Kizhakkambalam village becomes the first corporate panchayat in India and the pictures will stun you | DH Latest News, DH NEWS, Kerala, Latest News, NEWS , corporates, Panchayat, Cochin (Kochi)എത് സ്ഥാപനമാണോ, ആ സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാകണം ഈ പണം ചെലവഴിക്കേണ്ടതെന്നും നിയമം വ്യവസ്ഥചെയ്യുന്നുണ്ടു്. 2014 ൽ കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.. ചട്ടമനുസരിച്ച് CSR കമ്പനിക്ക് വേണമെങ്കില്‍ നേരിട്ടുതന്നെ പണം ചെലവഴിക്കാം. എന്നാല്‍, കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമോ കമ്പനിജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതികളോ ആകാന്‍ പാടില്ല. അല്ലെങ്കില്‍ കമ്പനികള്‍ക്ക് ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പണം ചെലവഴിക്കാം. കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ നിര്‍വഹണത്തിനായി രൂപംനല്‍കിയ സംവിധാനമാണ് ട്വന്റി 20 എന്ന് കമ്പനിയുടെ മാനേജ്മെന്റുതന്നെ പറയുന്നുണ്ട്.. അതിന്റെ തലപ്പത്തും കീറ്റക്സ് കമ്പനി അധികാരി തന്നെയാണിപ്പോഴും.

  Twenty20 Kizhakkambalam' has completed 300 houses for poor: Kitex Garments chairman Sabu M Jacob- The New Indian Expressഈ സാമൂഹിക ഉത്തരവാദിത്തം രാഷ്ട്രീയ ലക്ഷ്യത്തോടെ ആവരുതെന്നു്, നിയമത്തിന്റെ ചട്ടംചട്ടം 4(7) ൽ വിശദമാക്കുന്നു.. രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ പോലും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാവില്ല.. എന്നാൽ ജനങ്ങളുടെ ദാരിദ്രവും ബുദ്ദിമുട്ടും,ദുരിതവും, ഒരിക്കലും തീരാത്ത ആഗ്രഹങ്ങളും ഒക്കെ കമ്പനികളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്നതിനുള്ള ഉപാധിയായി ഇവര്‍ കണ്ടു.. വ്യവസായങ്ങൾക്ക് വെല്ലുവിളിയാവാതെ, പഞ്ചായത്ത് നിയമത്തെ പഞ്ചായത്ത് തന്നെ പിടിച്ചടക്കി വരുതിയിലാക്കി.

  നിലവിലുണ്ടായിരുന്ന ഭരണ സമിതിയിൽ നിന്നും കമ്പനിയ്ക്ക് ബുദ്ദിമുട്ടുകളും, ചോദ്യങ്ങളും നിയമപ്രശ്നങ്ങളും ഉയർന്നപ്പോൾ CSR (Corporate Social Responsibility) ഫണ്ടു് ഒഴുക്കിയാണ് അരാഷ്ട്രീയ പൊതുബോധ പ്രത്യേയശാസ്ത്രം ഉയർത്തി ട്വൊന്റി20 അധികാരം പിടിച്ചത്.. നിലവിൽ ഉണ്ടായിരുന്ന പത്തൊൻപത് വാർഡുകളിൽ കമ്പനികൾ നിലനിൽക്കുന്ന രണ്ടു് വാർഡുകളിൽ ഒഴിച്ച് പുതിയ “അരാഷ്ട്രീയ ” രാഷ്ട്രീയ സംവിധാനം ഭരണം പിടിച്ചതു്.

  LS POLLS: All about the Twenty20 group that backs DGP Jacob Thomas in Chalakkudy Lok Sabha polls | EZHAVA INTERNATIONALഭരണത്തിലേറിയ ശേഷം, ട്വൊന്റി20 എന്ന പ്രസ്ഥാനം തിരഞ്ഞെടുപ്പിൽ നടത്തിയ വാഗ്ദാനം പാലിച്ചാണോ മുന്നോട്ട് പോയത് എന്നു നോക്കിയാൽ അല്ല എന്നു തന്നെയാണു്, ഭരണസമിതിയുടെ അവസാന കാലഘട്ടത്തിൽ പറയാൻ കഴിയുക.. ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റിത്തീർക്കും എന്ന് വാഗ്ദാനം നൽകിയ ഭരണസമിതിയ്ക്ക്, ഒരു സർക്കാർ തദ്ദ്ദേശ ഭരണത്തിന് നൽകാനുള്ള പകുതി തുക പോലും ചിലവഴിക്കാൻ ഒരു സാമ്പത്തിക വർഷവും കഴിഞ്ഞിട്ടില്ല എന്നതാണു് വസ്തുത.

  കിഴക്കമ്പലത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്താകാൻ പോയിട്ട് എറണാകുളം ജില്ലയിലെ പോലും ആദ്യസ്ഥാനങ്ങളുടെ അരികത്ത് മത്സരിക്കാൻ പോലും പഞ്ചായത്തു് ഭരണകൂടത്തിന് കഴിഞ്ഞില്ല.. എറണാകുളം ജില്ലയിലെ എൺപത്തിയേഴ് പഞ്ചായത്തുകളിൽ ഫണ്ട് വിനിയോഗത്തിന്റെയും പദ്ധതി നടപ്പിലാക്കലിന്റെയും കാര്യത്തിൽ 2019-ലെ കണക്കനുസരിച്ച്, ഗ്രേഡിങ്ങ് അനുസരിച്ച് അൻപത്തി ഒന്നാം സ്ഥാനത്താണ് കിഴക്കമ്പലം പഞ്ചായത്തു്. മുഴുവൻ പദ്ധതി വിഹിതത്തിന്റെ അൻപത്തിരണ്ടു് ശതമാനം മാത്രമാണു് കിഴക്കമ്പലത്ത് ചില വഴിക്കാൻ കഴിഞ്ഞത്.

  രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് വലിയ ഒരു നവോത്ധാനത്തിലേക്ക് കിഴക്കമ്പലത്തെ ജനത ഉയർന്നു എന്നതാണു് ട്വൊന്റി20 തള്ളുകളുടെ പ്രധാന തള്ള്.. എന്നാൽ വറചട്ടിയിൽ നിന്നു് എരിതീയിലേക്കാണ് കിഴക്കമ്പലം വീണതു് എന്നതാണ് യഥാർഥ വസ്തുത.. രാഷ്ട്രീയ അടിമകൾ എന്ന് കരുതിയിരുന്നവർ യഥാർഥത്തിൽ ആ പ്രദേശത്തെ കമ്പനികളുടെ അടിമകളായി യഥാർഥ അടിമത്വം അനുഭവിക്കുന്നു.
  കമ്പനികളുടെ ചൂഷണത്തിനും, മാലിന്യപ്രശ്നങ്ങൾക്കും കിഴക്കമ്പലത്തിലെ രാഷ്ട്രീയത്തോളം തന്നെ പഴക്കമുണ്ട്.

  2015- ൽ ട്വൊന്റി20 അധികാരത്തിൽ വരുന്നതുവരെ ഹൈക്കോടതിയുടെ പ്രത്യേക താൽക്കാലിക അനുമതിയോടെ പ്രവർത്തിച്ചിരുന്ന കമ്പനികൾക്ക് ലൈസൻസ് അനുവദിക്കപ്പെട്ടു.. മാലിന്യപ്രശ്നവുമായും, മറ്റുമുള്ള പ്രശ്നങ്ങൾ ഒഴിവാക്കപ്പെട്ടു.. കമ്പനികളുടെ കപ്പാസിറ്റിയിൽ കൂടുതൽ പ്രവർത്തനാനുമതികൾ ലഭിച്ചു.. തങ്ങൾക്ക് പ്രവർത്തനാനുമതി തരേണ്ട ഭരണഘടനാ സ്ഥാപനം വരുതിയിലായതോടെ കമ്പനിയുടെ അജണ്ടകൾ മാത്രമായി പഞ്ചായത്തിന്റെ അജന്റകൾ ചുരുങ്ങി..

  കിഴക്കമ്പലത്തിന്റെ നേർക്കാഴ്ചകൾ (video)

  ട്വൊന്റി20യുടെ പതിനേഴ് പഞ്ചായത്ത് അംഗങ്ങളും, പഞ്ചായത്തു് പ്രസിഡന്റും ഉൾപ്പെടെ ജനപ്രതിനിധികൾ എന്ന നിലയിൽ അല്ല, മറിച്ച് കമ്പനികളുടെ തൊഴിലാളികൾ എന്ന നിലയിലാണു് പ്രവർത്തിച്ചത്.. ഒരു പഞ്ചായത്തു് അംഗത്തിന് കമ്പനി നൽകുന്നത് പതിനയ്യായിരം രൂപ മാസ ശബളമാണ്.പ്രസിഡന്റിന് നൽകുന്നത് ഇരുപത്തയ്യായിരം രൂപ പ്രതിമാസ ശബളം.. ജനപ്രതിനിധികളുടെ അലവൻസിന് പുറമേ അവർക്ക് ശബളം ലഭിക്കുന്ന ഏക പഞ്ചായത്ത് കിഴക്കമ്പലമാണു്. ജനപ്രതിനിധികൾ മറ്റ് ആനുകൂല്യം വാങ്ങുകയോ, ഭീതിയോ, വിദ്വോഷമോ, വിധേയത്വമോ കൂടാതെ സേവനം ചെയ്യണമെന്ന സത്യപ്രതിജ്ഞയുടെ ലംഘനം തന്നെയാണിത്.

  തങ്ങളുടെ അധീശത്വം പഞ്ചായത്ത് ഭരണത്തിൽ ഉറപ്പിക്കാനുള്ള ശബളക്കാരായണു് ജനപ്രതിനിധികളെ ട്വൊന്റി20 കാണുന്നത് എന്ന് ചുരുക്കം. പഞ്ചായത്തു് പ്രസിഡന്റിന് കോർപ്പറേറ്റ് മുദ്ര പതിച്ച സ്കോർപ്പിയോ വാഹനത്തിൽ സഞ്ചരിക്കാനേ കമ്പനിയുടെ അനുമതിയുള്ളു.
  പഞ്ചായത്തു് തീരുമാനങ്ങൾ,ചട്ടങ്ങൾ എന്നിവ നടപ്പിലാക്കാനുള്ള പഞ്ചായത്ത് ഓഫീസിലെ സർക്കാർ ജീവനക്കാരെയും കമ്പനി വരുതിയിലാക്കി, അവർക്ക് പ്രത്യേകം ആനുകൂല്യങ്ങലും, രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ഉള്ള ഭക്ഷണവും, കമ്പനിയുടെ ന്യായവില ഷോപ്പിൽ നിന്ന് അവശ്യവസ്തുക്കൾ എഴുപത് ശതമാനം (കമ്പനി വിലയ്ക്ക്) വാങ്ങാനുള്ള കാർഡുകളും നൽകി സ്വാധീനിച്ചു.. ഈ അടുത്ത കാലത്താണു്, തങ്ങളുടെ “ഉപ്പും ചോറും തിന്നുന്നവർ” എന്ന് കമ്പനി ഉടമ ജീവനക്കാരെ ആക്ഷേപിച്ചതിനെ തുടർന്നു് പഞ്ചായത്ത് ജീവനക്കാർ അത് ബഹിഷ്ക്കരിച്ചു തുടങ്ങിയത്.

  ജനാധിപത്യത്തിൽ കേട്ടു കേഴ്‌വി ഇല്ലാത്ത അടിമത്വമാണു്, അർഹതപ്പെട്ട പഞ്ചായത്തു് ആനുകൂല്യം ലഭിക്കുന്നതിനും, കമ്പനിയുടെ CSR ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനും ജനങ്ങൾ അനുഭവിച്ചു പോരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ ഒരു അനുഭാവിക്കു മേൽ അടിച്ചേൽപ്പിക്കാത്ത നിയന്ത്രണങ്ങളാണ് കമ്പനി അധികാരി ചുമത്തുന്നത്.. മറ്റു രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയ്ക്ക് പോകരുത്, എന്നാൽ തങ്ങൾ വിളിക്കുന്ന പരിപാടികളിൽ ഉണ്ടാവണം. ഇതര രാഷ്ട്രീയ പാർട്ടികളിലെ ആളുകളുമായി ചങ്ങാത്തം പോലും പാടില്ല, അവരുടെ വിവാഹങ്ങളിൽ പോലും പങ്കെടുത്തു കൂടാ, അവരെ ക്ഷണിച്ചും കൂട.. കേട്ടാൽ പോലും വിശ്വസിക്കാൻ തോന്നാത്ത കാര്യങ്ങളാണു് ട്വൊന്റി20 യുടെ ജനപ്രതിനിധികൾ പോലും പങ്കുവയ്ക്കുന്നത്.. ഒരു ജനപ്രതിനിധിയുടെ മകളുടെ വിവാഹത്തിന് ട്വൊന്റി20 മുതലാളി എത്തുമ്പോൾ ഇതര രാഷ്ട്രീയ പ്രവർത്തകർ പന്തലിൽ ഉണ്ടായിരുന്നതിന്റെ തിരുവുള്ളക്കേട് ആ പഞ്ചായത്ത് അംഗത്തെ ബഹിഷ്ക്കരിക്കാൻ വരെ കാരണമായി. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് മുതലാളിയോട് അനുമതി വാങ്ങേണ്ട ഗതികേട് ഏതെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ ജനപ്രതിനിധിയ്ക്ക് ഉണ്ടാവുമോ.? എന്നാലതും ഉണ്ട്..

  പഞ്ചായത്തു് കമ്മറ്റി കൂടുന്നതു് കമ്പനി ഓഫീസിലാണു്. എവിടെ എന്ത് നടക്കണമെന്ന് ട്വൊന്റി20 മുതലാളി നിശ്ചയിക്കും.ഏത് റോഡ് നിർമ്മിക്കണം.. എവിടെ എന്ത് പണിയണം എന്നൊക്കെ മുതലാളി പറയും. പഞ്ചായത്ത് റോഡൊക്കെ മുതലാളി വാങ്ങിക്കൂട്ടിയ സ്ഥലത്തിനരികെ കൂടെ മുതലാളി നിശ്ചയിക്കുന്ന വീതിയിൽ പണിയണം. വീതിയ്ക്ക് ആവശ്യമായ സ്ഥലം നൽക്കാത്തവരെ ഗുണ്ടകളെ വച്ച് നേരിടും.. കമ്പനിയുടെ കപ്പാസിറ്റി വർദ്ദിപ്പിക്കാൻ വീതിയുള്ള റോഡ് സൗകര്യങ്ങൾ വേണമെന്ന് വ്യവസ്ഥയുണ്ട്. അതനുസരിച്ച് കമ്പനി പടിവരെ നല്ല വീതിയ്ക്ക് നാട്ടുകാരുടെ സ്ഥലത്തു കൂടി റോഡുകൾ പണിയും.. ടെന്റർ വച്ച് നിർമ്മാണ പ്രവർത്തികൾ നടത്തുന്ന കോൺട്രാക്ടറിൽ നിന്ന് വർക്ക് വാങ്ങി കമ്പനി തന്നെ റോഡ്‌പണിയും. കമ്പനി ആവശ്യത്തില്ലാത്ത റോഡുകൾക്ക് മറ്റു വാർഡുകളിൽ ഫണ്ടും ഉണ്ടാവില്ല.. മുഴുവൻ മരാമത്ത്‌ ഫണ്ടും കമ്പനി സൗകര്യത്തിന്.. മറ്റേതെങ്കിലും വ്യവസായിക്ക് വ്യവസായം ആരംഭിക്കണമെങ്കിൽ ട്വൊന്റി20 അധികാരിയെ മുഖം കാണിച്ചു് അനുമതി വാങ്ങണം. എന്ത് നല്ല കിനാശ്ശേരിയല്ലേ.!

  കമ്പനി നൽകുന്ന CSR ആനുകൂല്യങ്ങൾ കിഴക്കമ്പലം നിവാസികളായ കാൽ ലക്ഷം പേർക്കും ലഭിക്കുന്നുണ്ടു് എന്നു് കരുതിയെങ്കിൽ അവിടെയും നിങ്ങൾക്ക് തെറ്റി.. ട്വൊന്റി20യ്ക്ക് രാഷ്ട്രീയ അടിമത്വം സ്വീകരിച്ച ചുരുക്കം ചിലർക്കാണ് ആനുകൂല്യം ഉള്ളതു്.കമ്പനി വിലയ്ക്ക് കിഴക്കമ്പലം നിവാസിക്ക് സാധനം ലഭിക്കണമെങ്കിൽ അയാൾ കുടുംബസമേതം ട്വൊന്റി 20യുടെ പ്രവർത്തകർ ആയിരിക്കണം.. അവർക്ക് 70% ഡിസ്ക്കൗണ്ടിൽ സാധനങ്ങൾ ലഭ്യമാകും. ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രമാണ് പ്രവർത്തകനെങ്കിൽ 50% ഡിസ്ക്കൗണ്ട് ലഭിക്കും.. പ്രവർത്തകൻ ഇല്ലാത്ത അനുഭാവി കുടുംബം ആണങ്കിൽ 30-മുതൽ 40 വരെ സബ്സിഡിയിൽ സാധനം ലഭിക്കും.. ഇതിന് വ്യത്യസ്ഥ നിറത്തിലുള്ള കാർഡുകൾ ഉണ്ടു്. കാർഡ് ഇല്ലാത്തവർക്ക് സാധനവും ലഭിക്കില്ല. സാധനങ്ങൾക്ക് നൽകുന്ന സബ്സിഡികൾ കമ്പനികളുടെ CSR ഫണ്ടിൽ വകയിരുത്തപ്പെടും. കമ്പനി മുതലാളിക്കോ, ട്വൊന്റി20 യ്ക്കോ തിരുവുള്ളക്കേട് ഉണ്ടായാൽ കാർഡ് നഷ്ടമാകും.. എങ്ങനെയുണ്ടു് കമ്പനിയുടെ ബുദ്ദി.!

  ഏറെ കൊട്ടി ഘോഷിക്കുന്ന ഗോഡ് വില്ലാ പ്രോജക്ടിന്റെ സത്യമെന്താണു്.? പതിറ്റാണ്ടുകൾക്ക് കിഴക്കമ്പലത്തെ കോൺഗ്രസ് നേതാവ് കെ എ ആന്റണി, അന്നത്തെ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ലക്ഷം വീട് പദ്ധതിയിലേക്ക് സംഭാവന ചെയ്തതാണു് കിഴക്കമ്പലത്തെ ഇന്നത്തെ ഗോഡ്സ് വില്ല പ്രോജക്ട് നിലവിലുള്ള സ്ഥലം. അന്ന്, രണ്ടു വരി കല്ല് അടിത്തറയിൽ കുമ്മായം കൊണ്ടു് കല്ലു കെട്ടി മുകളിൽ ഓലയോ, ഷീറ്റോ പാകിയതായിരുന്നു വീടുകൾ.. കാലക്രമത്തിൽ പലരും വേറെ വാസസ്ഥലം തേടിപ്പോയി, ചിലർ കിട്ടിയ വിലയ്ക്ക് വിറ്റു.. ലക്ഷം വീട് പദ്ധതി ആയിരുന്നതു കൊണ്ടുതന്നെ കൈമാറ്റ രേഖകൾക്ക് നിയമസാധുത ഉണ്ടായിരുന്നില്ല.. പലർക്കും പട്ടയം പോലും ഇല്ലാതിരുന്ന അവസ്ഥയും ഉണ്ട്..

  അങ്ങെനെയിരിക്കെയാണ് 2013 – 14 വർഷത്തിൽ വി എസ് അച്യുതാനന്ദൻ സർക്കാർ M N ലക്ഷം വീട് പദ്ധതി എന്ന പേരിൽ ലക്ഷം വീട് പുന:രുദ്ധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നത്. അതനുസരിച്ച് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 2013 – 14 സാമ്പത്തിക വർഷത്തിൽ, കിഴക്കമ്പലം പഞ്ചായത്തിലെ ഗോഡ്സ് വില്ല നിൽക്കുന്ന കോളനികളിൽ അടക്കം 92 വീടുകളെ ഈ പദ്ധതിയിൽ പെടുത്തി 2 ലക്ഷം രൂപ വീതം സഹായം അനുവദിച്ചു.. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് വരികയും, 2015 ൽ ട്വൊന്റി20 അധികാരത്തിൽ വരികയും ചെയ്തു.

  അധികാരത്തിൽ വന്ന ട്വൊന്റി20 സർക്കാർ പദ്ധതി തുകയായ രണ്ടു ലക്ഷവും, ഗുണഭോക്ത് വിഹിതം എന്ന പേരിൽ ഓരോ കടുംബങ്ങളിൽ നിന്ന് 2 ലക്ഷവും വീതവും പിരിച്ച് പദ്ധതി ട്വൊന്റി20 യുടേതാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ തുകയ്ക്ക് പുറമേ, നാൽപ്പതോളം കമ്പനികളുടെ CSR ഫണ്ടും ,കമൽ ഹാസൻ, ജയറാം, തുടങ്ങി സിനിമാ താരങ്ങളുടെ സംഭാവനകളും സമാഹരിച്ചു്, കെട്ടിട നിർമ്മാണം കരാർ നൽകി പണി പൂർത്തികരിച്ചു.

  നല്ലവനായ ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തു്, സർക്കാരിന്റേയും, വീട്ട് ഉടമസ്ഥരായ ഗുണഭോക്താക്കളുടേയും, വ്യക്തികളുടേയും, നിയമപരമായി കമ്പനികൾ നൽകേണ്ട CSR ഫണ്ടിന്റേയും സഹായത്തോടെ പണി കഴിച്ച വീടുകളിലാണു് കമ്പനി പാർട്ടിയായ ട്വൊന്റി20 നൽകിയത് എന്ന ഔദാര്യത്തിൽ തങ്ങളുടെ, സാമൂഹിക രാഷ്ട്രീയ നിലപാടുകൾ വരെ അവർക്ക് അടിയറ വച്ച് ഗോഡ്സ് വില്ലയിൽ കിഴക്കമ്പലം നിവാസികൾ താമസിക്കുന്നത് എന്നതാണു് സത്യ കഥ.

  ഒരു പഞ്ചായത്തായാൽ, ഭരണ സമിതിയ്ക്ക് മുന്നിലും, പഞ്ചായത്ത് പ്രസിഡന്റിന് മുന്നിലും നിരവധി പ്രശ്നങ്ങൾ വരും.. അതിർത്തി തർക്കം മുതൽ കുടുംബ പ്രശ്നങ്ങൾ വരെ അതിലുണ്ടാവും. അതിലൊക്കെ ഇടപെടേണ്ടിയും വരും.എന്നാൽ, ട്വൊന്റി20 മുതലാളി അറിയാതെ പ്രശ്നങ്ങളിൽ ഇടപെടാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരമില്ല.. അതാണു് അവസാനം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയിൽ കലാശിച്ചതു്.. മാതൃകാ പഞ്ചായത്ത് പടുത്തുയർത്താൻ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റും,രണ്ടു് ജനപ്രതിനിധികളും ട്വൊന്റി20യിൽ നിന്ന് രാജിവയ്ക്കാനും കാരണമിതാണു്. പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് ഉത്തരവാദികൾ ഭരണ സമിതിയാണന്നും, അതല്ല, കമ്പനിയുടെ അനാവശ്യ ഇടപെടലും ഫാസിസ്റ്റ് ശൈലിയുമാണന്നും പരസ്യമായി ആരോപിച്ചതോടെ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേര തെറിച്ചു.. കമ്പനിയുടെ പുതിയ പ്രസിഡന്റ് ജീവനക്കാരി അധികാരത്തിലും വന്നതാണ് കിഴക്കമ്പലത്തെ സമകാലിക രാഷ്ട്രീയ ചരിത്രം..

  പച്ചയ്ക്ക് പറഞ്ഞാൽ, പടയെ പേടിച്ച് പന്തളത്തെ പടയിൽ അകപ്പെട്ട അവസ്ഥയിലാണ് ഇന്ന് കിഴക്കമ്പലം നിവാസികൾ.. കൈയ്ച്ചിട്ട് ഇറക്കാനും വയ്യ, തുപ്പിയാൽ മുതലാളി കോപം വരുത്തി വച്ച് നാട്ടിൽ ജീവിക്കാനും വയ്യാത്ത അവസ്ഥ.. പുറത്ത് പുകൽ പെറ്റ കിഴക്കമ്പലം തള്ള് ആഞ്ഞ് നടക്കുമ്പോൾ, പറ്റിയ അവസ്ഥയോർത്ത് പരസ്യമായി പരിതപിക്കാൻ പോലും ഭയന്ന് നാളുകൾ തള്ളിനീക്കുകയാണ് കിഴക്കമ്പലംകാർ..

   

  (കടപ്പാട്)