വെള്ളംകുടിക്കാൻ പോലും താഴെ ഇറങ്ങാതെ ജീവിതത്തിന്റെ 98 ശതമാനവും മരങ്ങളിൽ ജീവിച്ച് ദിവസവും 20 മണിക്കൂറിലധികം ഉറങ്ങി അവസാനം ദാഹിച്ച് മരിക്കുന്ന ജീവി ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

യൂക്കാലിപ്റ്റ്സ് മരങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന കോവാളകളുടെ വെള്ളംകുടിശീലം ഇത്രകാലവും ശാസ്ത്രജ്ഞർക്ക് പിടികിട്ടാത്ത ദുരൂഹതയായിരുന്നു. മരത്തിൽനിന്ന് താഴെയിറങ്ങാനിഷ്ടപ്പെടാത്ത കോവാളകൾ വെള്ളം കുടിക്കുന്നത് ഇതുവരെ അധികമാരും കണ്ടിട്ടില്ലാത്തതിനാൽ കോവാളകൾ കാര്യമായി വെള്ളംകുടിക്കാറേയില്ലെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്.

എന്നാൽ, എത്തോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഈ ദുരൂഹതയവസാനിപ്പിച്ചിരിക്കയാണ്. സിഡ്നി സർവകലാശാലയിലെ ഗവേഷകരുടെ പഠനമനുസരിച്ച് കോവാളകൾ വെള്ളംകുടിക്കുന്നത് മരത്തടിയിൽ നക്കിയാണ്. മഴപെയ്യുമ്പോൾ മരത്തടിയിലൂടെയൊഴുകുന്ന വെള്ളമാണ് ഈ സഞ്ചിമൃഗങ്ങൾ കുടിക്കാറ്. ലോക കോവാളദിനമായ മേയ് മൂന്നിനാണ് പഠനം പ്രസിദ്ധീകരിച്ചത്.എന്നാൽ, അടുത്ത കാലഘട്ടത്തിൽ കോവാളകളുടെ നാടായ ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീ കോവാളകളുടെ ഈ സ്വഭാവത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഗവേഷകർ നിരീക്ഷിച്ചു.

മഴ ലഭ്യത കുറഞ്ഞതും, ചൂട് കൂടിയതും കൃത്രിമമായി വെള്ളം കുടിക്കാൻ കോവാളകളെ നിർബന്ധിതരാക്കിയിട്ടുണ്ട്. പ്രധാനമായും യൂക്കാലിപ്റ്റ്സ് ഇലകളാണ് ഇവയുടെ ഭക്ഷണം. ഒരു ദിവസം ഇവ 500 മുതൽ 800 ഗ്രാം വരെ യൂക്കാലിപ്റ്റ്സ് ഇലകൾ ഇവ ഭക്ഷണമാക്കുന്നുണ്ട്. ഊർജം നിലനിർത്താൻ ഇവ ദിവസം 20 മണിക്കൂറെങ്കിലും ഉറങ്ങും. ഭക്ഷണത്തെ ആഗിരണം ചെയ്യാൻ ധാരാളം ഊർജം ആവശ്യമായി വരുന്നു.

രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. കോവാളകൾ അവയുടെ ജീവിതത്തിന്റെ 98 ശതമാനവും മരങ്ങളിലാണ് ചെലവഴിക്കുന്നത്.യൂക്കാലിപ്റ്റ്സ് ഇലകളിലടങ്ങിയ ജലാംശമുപയോഗിച്ച് ഏറെക്കാലം ശരീരത്തിലെ ജലാംശം നിലനിർത്തുമെങ്കിലും മരംവിട്ടു താഴെയിറങ്ങാത്ത കോവാളകൾ ക്രമേണ ദാഹിച്ചുമരിക്കാറാണ് പതിവ്.

You May Also Like

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ‘ദരിദ്രനായ രാഷ്ട്രപതി’

ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും, അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ ?

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ????വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ…

സിംഹ സഖ്യം ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ സിംഹ സഖ്യമാണ് മാപ്പോഗോ സഹോദരന്മാർ

അവരുടെ കഥ അക്രമം, ആധിപത്യം, ഒടുവിൽ പതനം എന്നിവയാൽ അടയാളപ്പെടുത്തുന്നു. മാപോഗോ സിംഹങ്ങളുടെ മുഴുവൻ ജീവിത ചക്രം ഒന്ന് നോക്കാം

ആ ഉൽക്ക ഒരു 30 സെക്കൻഡ് കഴിഞ്ഞാണ് ഇടിച്ചതെങ്കിൽ ദിനോസറുകൾ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിയുന്നു

Anoop Nair   ജിബിൻ: മാഷേ, ഇന്നലെ പത്രത്തിൽ ഞാൻ ഈ ആസ്റ്ററോയ്ഡുകളെ കുറിച്ചു വായിച്ചു. പക്ഷെ…