തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ കൊച്ചാൾ ഒടിടിയിൽ തരംഗമാകുന്നു
പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കറിനെ നായകനാക്കി നവാഗതനായ ശ്യാം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാള്‍. പുതുമുഖം ചൈതന്യ ആണ് നായികയായി എത്തുന്നത്. മിഥുന് പി മദനനും, പ്രജിത് കെ പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മുരളി ഗോപി, വിജയരാഘവന്, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന് തോമസ് ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്ണന് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സൈറ ടാക്കീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ആസ്വാദനക്കുറിപ്പ് വായിക്കാം
Bejoy R
നവാഗതരാണ് തിരക്കഥാകൃത്തുക്കൾ , മിഥുനും പ്രജിത്തും.ശ്യാം മോഹനെന്ന സംവിധായകനും പുതുമുഖമാണ് ,ദീപ് നഗ്ഡയെന്ന നിർമ്മാവിനെ കുറിച്ചും ഇതിന് മുൻപ് കേട്ടിട്ടില്ല.നവാഗതരുടെസിനിമയായ കൊച്ചാളിന് കാര്യമായ തിയറ്റർ റെസ്പോൺസ് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല ,പേരുൾപ്പടെ ,
കാണാൻ പ്രേരിപ്പിക്കും വിധമായൊന്നും കൊച്ചാളിലുള്ളതായി പ്രേക്ഷകന് തോന്നിക്കാണില്ല.ഒറ്റയിരുപ്പിന് , ഇങ്ങനെ എടുത്ത് പറയാനുള്ള കാരണം ,അടുത്തിടെ പല സിനിമകളും ഓടിടിയിൽ കാണുമ്പോ , കണ്ട് തുടങ്ങിയിട്ട് പൂർത്തിയാക്കാൻ തോന്നാറില്ല ,ചിലത് വിട്ട് കളയും , ചിലത് ബ്രേക്കെടുത്ത് കാണും ,പക്ഷെ കൊച്ചാൾ ഒറ്റ സ്ട്രെച്ചിലാണ് തീർത്തത് .
താരനിരാപകിട്ടോന്നുമില്ലാത്ത,അവരുടെയൊരു പരസ്യവാചകം തന്നെ ഉപയോഗിച്ച് പറയുവാണെങ്കിൽ ഒരു പക്കാ നാടൻ ത്രില്ലർ.ഞെട്ടിത്തരിപ്പിക്കുന്ന ട്വിസ്റ്റുകളോ അതി ഭയങ്കര സസ്പെൻസോ ഒന്നുമല്ലെങ്കിലും നല്ല വൃത്തിയായിട്ടെഴുതിയൊരു തിരക്കഥ ,വൃത്തിക്ക് സംവിധാനവും ചെയ്തിട്ടുണ്ട് .ടൈറ്റിൽ നായകനായി കൃഷ്ണശങ്കർ , പൊക്കമില്ലാത്തത് കൊണ്ട് പോലീസ് സെലക്ഷൻ കിട്ടാത്ത കഥാപാത്രം എന്നതൊരു ടെയ്ലർ മേഡ് റോളു കൂടിയാണ് .മുരളി ഗോപിയുടെ അരഗന്റ് സീനിയർ അന്വേഷദ്യോഗസ്ഥൻ സൈമൺ തോമസ് ഇരുമ്പൻ ,ടിങ്കർ ബാബുവായി സംസാരിച്ചാ തിരിയുന്ന ഷൈൻ ടോം ചാക്കോ ,വിജയരാഘവൻ , ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ,രഞ്ജി പണിക്കർ,നായിക ചൈതന്യ പ്രതാപ്, ശ്രീലക്ഷ്മി, സീനത്ത് ,പുതുമുഖം അക്രം (അനിഷ് ) , ഗോകുലൻ, ശബരീഷ്, നിഷാന്ത് സാഗർ തുടങ്ങി ഒരു പറ്റം ആർട്ടിസ്റ്റുകളുണ്ട് കൊച്ചാളിൽ . Zee 5 ലാണ് . കൊച്ചാൾ, ഇഷ്ടമാകും.
One Response
Kochal name is not apt for thriller movie star cast also fail