കൊച്ചി കോര്‍പ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണ്…?

165

Joli Joli

കൊച്ചി കോര്‍പ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണ്..? ചെളി നീക്കാന്‍ എത്ര കോടി രൂപ ചെലവാക്കുന്നുണ്ട്..? നഗരത്തെ സിംഗപ്പൂര്‍ ആക്കണമെന്നല്ല; ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം എന്നാണ് പറയുന്നത്; ഇങ്ങനെ ഒരു കോര്‍പ്പറേഷന്‍ എന്തിനാണ്?
കൊച്ചിയിലെ വെള്ളക്കെട്ട് മൂലം ഇന്ന് കോര്‍പ്പറേഷനെ ഹൈക്കോടതി വിമര്‍ശിച്ചതാണ് മേൽ വിവരിച്ചത്.

മോഹൻജദാരോയിലും ഹാരപ്പയിലും ഖനനം നടത്തിയ പുരാവസ്തു ഗവേഷകൻ ഞെട്ടിയത് അവരുടെ, അതായത് അന്നത്തെ കാലത്തെ ജനങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ട്രെയിനേജ് സിസ്റ്റം കണ്ടിട്ടാണ്…
ഇന്ന് ജനങ്ങൾ ഞെട്ടുന്നത് നാല് ദിവസത്തെ ചാറ്റൽ മഴ മതി കൊച്ചി നഗരം മുങ്ങിപോകാൻ എന്നറിയുമ്പോഴാണ്.മഴവെള്ളവും ഒഴുകി പോകാൻ ഓടകളും കാനകളും നന്നാക്കുകയും പുതിയവ നിർമ്മിക്കുകയും ഓടകളിലെ തടസങ്ങൾ നീക്കുകയും ചെയ്യുക എന്നതാണ് എന്ന ലളിത കാര്യം പോലും അറിയാത്തവരല്ല ഭരണകർത്താക്കൾ.സംഭവം ഇത് വേറെയാണ്.കാലങ്ങളായി മഴവെള്ളം ഒഴുകി പോയിക്കൊണ്ടിരുന്ന ചാലുകളും ഓടകളും കാനകളും അടക്കപ്പെട്ടു.അതെല്ലാം കയ്യേറി കെട്ടിടങ്ങൾ കെട്ടപ്പെട്ടു…

കയ്യേറ്റങ്ങൾ പൊളിച്ച് കളഞ്ഞ് ഓടകളും ചാലുകളും കാനകളും പുന:സ്ഥാപിക്കാനും തടസങ്ങൾ നീക്കാനും പണമുള്ളവർക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന ഭരണ വർഗം തയ്യാറായില്ല.ജനങ്ങൾ മുങ്ങി ചത്താലും മുതലാളി മാരുടെ കയ്യേറ്റങ്ങൾ പൊളിക്കപ്പെടരുത്.അത്രേയൊള്ളൂ.കേന്ദ്രത്തിലേക്കായാലും സംസ്ഥാന നിയമസഭകളിലേക്കായാലും കോർപ്പറേഷനുകളിലേക്കായാലും മുനിസിപ്പാലിറ്റികളിലേക്കായാലും തിരഞ്ഞെടുത്ത് വിജയിപ്പിച്ച് വിടുക എന്നാൽ കുറച്ച് പേർക്ക് ജീവിതമാർഗം ഉണ്ടാക്കികൊടുക്കുക എന്ന അർത്ഥം മാത്രമേ ഒള്ളൂ. നീന്തി ചെന്ന് വോട്ട് ചെയ്ത കഴുതകളല്ലേ നമ്മൾ. ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി.