തലച്ചോറിൽ എത്തേണ്ട ഓക്സിജനെ തടയുകയാണ് നാം ശീർഷാസനം വഴി ചെയ്യുന്നത്

48

ഡോ. സൗമ്യ സരിൻ

“ശീർഷാസനം നല്ലതല്ലേ ഡോക്ടറെ?” എന്ന് കുറേപേർ ചോദിച്ചു. എന്റെ സുഹൃത് ന്യൂറോസർജെൻ ഡോക്ടർ അനീസിന്റെ വാക്കുകൾ ഇവിടെ കുറിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം അല്ലാത്ത എന്തിനെയും എതിർക്കുക എന്നതല്ല എന്റെ രീതി. അശാസ്ത്രീയതയെ ശാസ്ത്രീയത കൊണ്ട് നേരിടുക എന്നതാണ്. എന്ത് ചെയ്യുന്നതിലും ശാസ്ത്രീയത ഉണ്ടോ എന്ന ചോദ്യം ചോദിക്കുക എന്നതാണ്. ഈ ന്യൂറോസർജന്റെ വാക്കുകൾ ഒന്ന് വായിച്ചു നിങ്ങൾ തന്നെ വിലയിരുത്തുക!

“ആസനങ്ങൾ പലവിധമുണ്ടെങ്കിലും ഗർഭിണിയായ അനുഷ്‌ക്കാ ശർമ്മ തലേംകുത്തി നിൽക്കുകയും വിരാട് കോഹ്ലി കാലു പിടിക്കുകയും ചെയ്തത്തോടെ ശീർഷാസനം രാജ ആസനം ആയി മാറിയിരിക്കുകയാണ്.പടം പത്രത്തിൽ കണ്ടതിനെതുടർന്ന് ഈയുള്ളവൻ ശീർഷാസനത്തിന്റെ ഗുണവശങ്ങളെക്കുറിച്ചുള്ള ചില കുറിപ്പുകൾ വായിച്ചു. ശീർഷാസനത്തിൽ നിൽക്കുമ്പോൾ തലച്ചോറിലേക്കും കണ്ണുകളിലേക്കും ഉള്ള രക്തയോട്ടം വർദ്ധിക്കുമത്രേ. ഞാൻ വായിച്ചു മനസ്സിലാക്കിയ “ഗുണഫലങ്ങൾ” പങ്കുവക്കുന്നു.രക്തയോട്ടം പ്രധാനമായും രണ്ടു രീതിയിൽ ഉണ്ട്. ഹൃദയത്തിൽ നിന്ന് Artery കൾ വഴി Brain ഉൾപ്പടെയുള്ള വിവിധ അവയവങ്ങളിലേക്ക് Oxygen നിറച്ച Blood.
അവയവങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക്‌ Veins വഴി Oxygen കുറവുള്ള (Deoxygenated)
Blood തിരിച്ചു ഹൃദയത്തിലേക്കും.

കാലുകളിൽ ഉള്ള Veins ൽ valve കൾ ഉള്ളതിനാൽ രക്തം ഹൃദയത്തിന്റെ വശത്തേക്ക് മാത്രമേ ഒഴുകാൻ അനുവദിക്കൂ… കൂടാതെ നടക്കുകയും മറ്റും ചെയ്യുമ്പോൾ ഉണ്ടാകുന്ന Muscle Contractions Deoxygenated blood നെ ഹൃദയത്തിന്റെ വശത്തേക്ക് തള്ളാൻ സഹായിക്കും. തലയിൽ ഇത്തരത്തിൽ Valve ഉം muscle Contractions ഉം ഇല്ലെങ്കിലും നേരെ നിൽക്കുമ്പോൾ Deoxygenated രക്തം ഹൃദയത്തിന്റെ direction ലേക്ക് ഒഴുകും.

തല കുത്തി നിൽക്കുമ്പോൾ Deoxygenated blood ഒഴുകിപ്പോകാൻ തടസ്സം വരും. തലയോടിക്കുള്ളിലെ pressure (Intra Cranial Pressure) വർധിക്കുകയും തലച്ചോറിലേക്കുള്ള ശുദ്ധരക്തയോട്ടത്തിനു തടസ്സം വരികയും ചെയ്യും. Deoxygenated blood ഒഴുകിപ്പോകാത്തതിനാൽ രക്തചംക്രമണം (Cerebral Perfusion) കുറയും . ശീർഷാസനത്തിൽ നിൽക്കുമ്പോൾ “ആസനത്തിൽ” നിന്നുള്ള Deoxygenated blood ഒഴുകിപ്പോയി ശുദ്ധരാക്തായാട്ടം വർധിക്കും. “ആസനത്തി”ന്റെ ആരോഗ്യം വർധിക്കും

“ആസനം” തലച്ചോറിനേക്കാൾ പ്രാധാനം ആയ ആളുകൾക്ക് തീർച്ചയായും ഈ തലേയും കുത്തി ആസനം ഗുണം ചെയ്യും.”അപ്പോൾ ഉത്തരം കിട്ടി എന്ന് കരുതുന്നു. ചുരുക്കിപ്പറഞ്ഞാൽ ഓരോ അവയവത്തിലേക്കും ശുദ്ധരക്തയോട്ടം കൂടുന്നതാണല്ലോ നമ്മൾ പറയുന്ന ഈ ആരോഗ്യം! പക്ഷെ ഇവിടെകൂടുന്നത് അശുദ്ധരക്തമാണ്. തലച്ചോറിൽ എത്തേണ്ട ഓക്സിജനെ തടയുകയാണ് നാം ശീർഷാസനം വഴി ചെയ്യുന്നത്. അപ്പോൾ ഇത് നല്ലതോ ചീത്തയോ? നിങ്ങൾ തന്നെ ചിന്തിക്കൂ. പ്രകൃതിക്ക് ഒരു നിയമമുണ്ട്. മനുഷ്യൻ നിവർന്നു നടക്കുന്നതിനും ഒരു കാരണമുണ്ട്. ശാസ്ത്രമുണ്ട്. അല്ലെങ്കിൽ മനുഷ്യൻ തലകുത്തി നടക്കുമായിരുന്നല്ലോ! അപ്പോൾ ഞങ്ങളും പറയുന്നത് പ്രകൃതിയെ ബഹുമാനിക്കാൻ തന്നെയാണ്.