കോമരങ്ങൾ എന്ന കോമാളികൾ

220

കോമരങ്ങൾ എന്ന കോമാളികൾ

ഒരു കുടുംബം തകർത്തവനെ വെറുതെ വിടരുത്. എന്തുകൊണ്ടായിരിക്കും ഇവന്റെ രാഷ്ട്രീയം ഒരു മാധ്യമങ്ങളും ചർച്ച ചെയ്യാത്തത്. അന്തിചർച്ച നടത്താൻ ആർക്കും സമയമില്ലാത്തത് ? തൃശൂര്‍ മണലൂരില്‍ ക്ഷേത്രത്തില്‍ ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു കോമരമായ ശ്രീകാന്തിന്‍റെ ആരോപണം.യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തില്‍ മാപ്പ് പറയണമെന്നും ആയിരുന്നു ഇയാള്‍ പറഞ്ഞത്.ഇരുനൂറോളം ആളുകള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു കോമരത്തിന്റെ കല്‍പ്പന. ഇതുണ്ടാക്കിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സുഹൃത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു കോമരമായ ശേഷം ശ്രീകാന്ത് യുവതിക്കെതിരെ ആരോപണം ഉന്നയിച്ചത്. മരിച്ച യുവതിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോമരങ്ങളും തട്ടിപ്പ് ആൾ ദൈവങ്ങളാണ്.

Image result for കോമരംഎല്ലാമതങ്ങളിലും ഇത്തരം കോമാളികൾ ഉണ്ട്. ഉറഞ്ഞുതുള്ളി (കൂടുതലും മദ്യലഹരിയിലോ മറ്റോ ആയിരിക്കും ) ഭക്തരുടെ ഭൂതവും ഭാവിയും പ്രവചിക്കുന്ന ഇത്തരം ഊളകൾക്ക് നാട്ടിൻപുറങ്ങളിൽ വിശ്വാസികൾ കൂടുതലാണ്. ദൈവം ദേഹത്ത് സന്നിവേശിച്ചാണ് ഈ കാണുന്ന പരാക്രമം മൊത്തം കാണിച്ചുകൂട്ടുന്നതെന്നാണ് ഭക്തരുടെ വിശ്വാസം. വ്യക്തി വൈരാഗ്യം തീർക്കാനും ഇത്തരം ഉറഞ്ഞുതുള്ളലുകൾ ഉപയോഗിക്കും എന്നതിന്റെ തെളിവാണ് ഇപ്പോൾ നടന്ന ഈ സംഭവം. ഒരാളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അവൻ ഇല്ലാതാക്കിയത്.

സ്തീകൾക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കാനും ലൈംഗികാധിക്ഷേപങ്ങൾ നടത്താനും ഞരമ്പ് രോഗികളും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവരും വിദ്യാസമ്പന്നരുള്ള സോഷ്യൽമീഡിയയിൽ വരെ കോമങ്ങൾ ഉറഞ്ഞുതുള്ളുകയാണ്. അപ്പോൾ പിന്നെ നാട്ടിൻ പുറങ്ങളിലെ കാര്യം പറയുകയും വേണ്ട. സാധാരണ വടക്കൻ കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും കണ്ടുവരുന്ന ഒരു കോമാളിത്തരമാണ് കോമരം(വെളിച്ചപ്പാട്). കാൽച്ചിലമ്പും അരമണിയും കയ്യിൽ പള്ളിവാളും കോമരങ്ങളുടെ പൊതു വേഷമാണ്‌.

മേല്പറഞ്ഞ സംഭവത്തിലെ കോമര വാനരൻ വെറും ഇരുപത്തിയഞ്ചു വയസുമാത്രമുള്ള യുവാവാണ്. നല്ല വിദ്യാഭാസം നേടി മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കേണ്ടതിനു പകരം ഇത്തരം അന്ധവിശ്വാസങ്ങളിൽ ഏർപ്പെടുന്നു എങ്കിൽ അത് അവൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പൊതുസ്വഭാവം തന്നെയാണ് കരുതാം. ഇപ്പോൾ പ്രസ്തുത രാഷ്ട്രീയ പാർട്ടി ഇവന് വണ്ടി രംഗത്തുവന്നതും ആ മത രാഷ്ട്രീയം കൊണ്ടുതന്നെയാണ്. സ്വാർത്ഥ ലാഭത്തിനുവേണ്ടി അപവാദം പറഞ്ഞു ഒരു കുടുംബത്തെ തകർത്തതല്ല അവർക്കു വിഷയം, കോമരം എന്ന ആചാരത്തെ നിന്ദിച്ചു എന്നതിനാലാണ്. ഈ ഊള രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അതിന്റെയൊക്കെ ദോഷങ്ങൾ രാജ്യവ്യാപകമായി നമ്മൾ കാണുന്നുമുണ്ട്.