“കൂമൻ” സിനിമയിൽ സൂചിപ്പിക്കുന്ന സംഭവമാണ് ഈ സീരീസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
276 VIEWS

“കൂമൻ” സിനിമയിൽ സൂചിപ്പിക്കുന്ന സംഭവമാണ് ഈ സീരീസ്.

ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്(2021)
IMDb⭐️ 7.5/10
ഭാഷ : ഹിന്ദി
സംവിധാനം : ലീന യാദവ്, അനുഭവ് ചോപ്ര
ജോണർ : ഡോക്യുമെന്ററി, ക്രൈം, ഹിസ്റ്ററി
മലയാളം സബ്ബ്ടൈറ്റിൽ ✅

2018 ജൂലൈ മാസത്തിൽ ഡൽഹിയിലെ ബുരാരിയിൽ നടന്ന, രാജ്യത്തെ നടുക്കിയ കൂട്ട മരണത്തെ ആസ്‌പദമാക്കി ലീന യാദവ് ഒരുക്കി, നെറ്റ്ഫ്ലിക്‌സിലൂടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി സീരീസാണ് ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്.2018 ജൂലൈ മാസം നാടിനെ ഒട്ടാകെ നടുക്കിക്കൊണ്ട് ഒരു വീട്ടിലെ 11 പേർ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു.കുട്ടികൾ മുതൽ വൃദ്ധവയോധിക ഉൾപ്പടെ 11 പേർ.അയൽവാസികൾ പോലീസിനെ വിളിക്കുന്നത്തോടു കൂടി ഒരു ത്രില്ലർ സിനിമയിലേത് പോലേ അന്വേഷണം ആരംഭിക്കുന്നു.കൊലപാതകമാണോ അതോ ആത്മഹത്യയാണോ?

77 വയസുള്ള നാരായണ്‍ ദേവി, അവരുടെ രണ്ട് ആണ്‍മക്കള്‍ അവരുടെ ഭാര്യമാര്‍, മകള്‍, അഞ്ച് പേരക്കുട്ടികള്‍. സന്തോഷം നിറഞ്ഞ കൂട്ടുകുടുംബം. അയല്‍ക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നവര്‍. പെട്ടെന്നൊരു ദിവസം ആ പതിനൊന്നുപേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ല, കൊലപാതകം നടന്നതിന്റെ ലക്ഷണങ്ങളുമില്ല.

കൊലപാതകത്തിന്റെതായ ഒരു വിവരവും അന്വേഷണ സംഘത്തിന് കണ്ടെത്താനാവുന്നില്ല.ആ നിഗൂഢ ചോദ്യങ്ങളാണിപ്പോൾ അവരെ വലയ്ക്കുന്നത് “11പേർ? കുട്ടികളടക്കം? ഒരേ സമയം? എങ്ങനെ? എന്തിന്?” ഓരോ നിമിഷവും സംഭവത്തിന്റെ യഥാർത്ഥ ഭീകരതയുടെ എക്‌സ്ട്രീം ഫീൽ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് മികച്ച ഇന്ത്യൻ ഡോക്യുമെന്ററി സീരിസുകളിൽ ഒന്നായി മാറിയ ഹൗസ് ഓഫ് സീക്രട്ടിന്റെ പ്രധാന ആകർഷണങ്ങൾ അച്ചടക്കത്തോടെയുള്ള അവതരണരീതിയും, ഏ.ആർ റഹ്മാന്റെ ചടുലമായ പശ്ചാത്തല സംഗീതവുമാണ്.

2018 ജൂലൈ ഒന്നാം തീയതി, ഡൽഹിയിലെ ബുരാരിയിൽ നടന്ന ഈ സംഭവം ലോകത്തിനുതന്നെ ഞെട്ടലായിരുന്നു. “എന്തുകൊണ്ട്?” എന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പത്രക്കാരും, അയൽക്കാരും, എന്തിനേറെ, അവരെ അറിയാത്തവർ പോലും ചോദിച്ച ദിവസം

രാജ്യത്തെ ഞെട്ടിച്ച മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിക്കാന്‍ ശ്രമിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യു-സീരീസ് ‘ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്’. മൂന്ന് പാര്‍ട്ടുകളായി പുറത്തിറങ്ങിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ്. ഭാട്ട്യ കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണ് എന്നതിനപ്പുറം, അന്ധവിശ്വാസങ്ങള്‍ എത്രത്തോളം മനുഷ്യനെ കീഴടക്കുന്നു എന്നും, വേണ്ടത്ര പ്രാധാന്യം നല്‍കാതെ, തിരിച്ചറിയപ്പെടുക പോലും ചെയ്യാതെ പോകുന്ന മാനസിക വൈകല്യങ്ങളെ കുറിച്ചും, അവ എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നതിനെ കുറിച്ചും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ