ലൈസൻസില്ലാതെ തോക്ക് ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതിയുള്ള ഏക വിഭാഗം

0
250

കൊടവകൾ

തെക്കൻ കർണാടകത്തിലെ കൊടക്(കൂർഗ്) ജില്ലയിൽ കാണുന്ന ഗോത്രവർഗമാണു കൊടവകൾ അഥവാ കുടകർ .അയോധനകല അറിയുന്ന കഠിനാധ്വാനികൾ ആയ കർഷക സമൂഹമാണിത്. ലൈസൻസില്ലാതെ തോക്ക് ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതിയുള്ള ഏക വിഭാഗം കൊടകർ മാത്രമാണ്.

May be an image of 3 people, people standing and outdoorsകൊടവഭാഷയുടേയും സംസ്കാരത്തിന്റേയും പേരായും കൊടഗെന്നുപയോഗിക്കാറുണ്ട്. കുടകിൽ ഉപയോഗത്തിലിരുന്ന ഭാഷ കന്നടയല്ല കൊടവത്തക് ഭാഷ ആണ്. അതിൽ തന്നെ കിഴക്കേ കൊടകിൽ മെൻ്റലേ എന്നും പടിഞ്ഞാറേ കുടകിൽ കിഗ്ഗട്ട് എന്നുമുള്ള രണ്ട് പ്രദേശിക ഭേദമുള്ള കൊടകത്തക് ഭാഷ ഉപയോഗത്തിലുണ്ടായിരുന്നു. കന്നടയും മലയാളവും തുളുവുമൊക്കെ കലർന്ന മലയാളത്തിൽ എഴുതാൻ വഴങ്ങാത്ത ഒരു ഭാഷയായിരുന്നു കൊടകത്തക്.തക് എന്നാൽ ഭാഷ എന്നാണർത്ഥം.
മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി കൊടക് ജില്ല പരന്നിരിക്കുന്നു. എ.ഡി. 1398-ൽ വിജയനഗരസാമ്രാജ്യം ദക്ഷിണേന്ത്യ ഭരിച്ചപ്പോൾ കന്നഡ കവിയായ മംഗരാജൻ കൊടകന്മാരെക്കുറിച്ച് എഴുതിയിരുന്നു, വേട്ടയാടൽ അയോധനകലയായി ഇഷ്ടപ്പെടുന്ന ഒരു യോദ്ധാക്കളാണെന്ന് കൊടകരെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകയിലെ മറ്റു വിഭാഗങ്ങൾ ആയി സാംസ്കാരികമായും വിശ്വാസപരമായും വ്യത്യസ്തത പുലർത്തുന്ന ഇവർക്ക് ഉത്തര മലബാർ ആയി ചരിത്രപരമായും സാംസ്കാരികമായും വളരെ ഏറെ സാമ്യം ഉണ്ട്, പറശ്ശിനികടവ് മുത്തപ്പൻ ഇവരുടെ പ്രധാന ആരാധന മൂർത്തി ആണ്, അതുപോലെ വയനാട്ടു കുലവനെ ഇഗ്ഗുത്തപ്പ എന്ന പേരില് കുടകർ കുല ദൈവം ആയി ആരാധിക്കുന്നു, ഇവരുടെ പരദേവത കാവേരി ആണ്. കുടഗിൽ നിന്ന് ഉത്തരമലബാറിൽ കുടിയേറിയ വിഭാഗം കൊടവ തീയർ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

Caste inequality or cultural birthright? The debate over Kodava community's  gun rights | The News Minuteകുടകർ പ്രധാനമായും ഗുരുകാരണവൻമാരെയും, ആയുധങ്ങളെയും ആണ് ആരാധന നടത്തുന്നത്, ഇവർ പൂജ ചെയ്യാൻ മദ്യവും ഇറച്ചിയും ആണ് ഉപയോഗിക്കുന്നത്. ഇവരുടെ വിവാഹം, തുടങ്ങി എല്ലാ വിശേഷ അവസരങ്ങളിലും മദ്യം, മാംസം എന്നിവ ഉണ്ടാവും. കൊടവകളുടെ ഉൽപ്പത്തി പുരാണം പ്രകാരം ഏഴു സഹോദരങ്ങൾ ഒരു മരക്കലത്തിൽ മലബാർ തീരത്ത് എത്തി അതിൽ നാല് പേർ വേര്പിരിഞ്ഞു കുടഗിലേക്ക് മല കയറുകയും മൂന്ന് സഹോദരങ്ങൾ കണ്ണൂരിൽ തന്നെ നിൽക്കുകയും ചെയ്തു എന്നാണ്.

കഠിനമായി അധ്വാനിക്കുകയെന്നത് ആദി കുടക വംശപരമ്പരയുടെ രീതിയാണ്. സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കുക ചതിച്ചാൽ ചതിയനെ ഇല്ലാതാക്കുക, കുടിപ്പകയിൽ വിശ്വസിക്കുക ഇതെല്ലാം കുടകരുടെ പ്രത്യേകതകളാണ്. വിഷുവും തുലാപത്തും പുത്തരി കഴിക്കലും തർപ്പണവും കുടകർക്ക് പ്രധാനമായിരുന്നു. പുത്തരി എന്ന വാക്ക് ഹുട്ടരി എന്ന കുടക് മൂലഭാഷയിൽ നിന്നുണ്ടായതാണ്. വിഷു ഇപ്പോഴും ഓണത്തെപ്പോലെ വിശേഷമാണ്. ഇതൊക്കെ കുടകിലെ പാരമ്പര്യമാണ്.

A Fascinating Guide To The Kodava People Of Coorg | Travel.Earthനായാട്ട് ദേവനായ ശർത്താവ് ( ശരത്തിൻ്റെ നാഥൻ)അഥവാ ശാസ്താവിനെ കുടകർ ആരാധിക്കുന്നു. കുടകിൽ ഉണ്ടായിരുന്ന നായാട്ട് സംസ്കാരത്തിൻ്റെ ബാക്കിപത്രമാണത്. അതുപോലെ കണ്ണൂരിൽ നിന്ന് കുടഗിലേക്ക് പോയി യുദ്ധത്തിൽ വീരചരമം വരിച്ച പോരാളി ആയ കതിവനൂർ വീരനെയും കുടകർ ദൈവം ആയി ആരാധിക്കുന്നു.

അലക്സാണ്ടർ ചക്രവർത്തിയുടെ കൂടെ വന്ന ഗ്രീക്ക് സൈനികർ ആണ് ഇവർ എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, കൊടകർ ആയിരത്തിലേറെ വർഷങ്ങളായി കൊടകിൽ താമസിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാർ വിശദീകരിക്കുന്നു, അതിനാൽ അവർ ഈ പ്രദേശത്തെ ആദ്യകാല കൃഷിക്കാരും ഒരുപക്ഷേ ഈ പ്രദേശത്തെ തന്നെ ഏറ്റവും പഴയ താമസക്കാരും ആണെന്നു വ്യക്തമാവുന്നു.