Sanal Kumar Padmanabhan

“കുടുംബത്തിൽ ആയാലും ക്യൂബയിൽ ആയാലും വിപ്ലവം നടന്നാൽ ചോര വീഴും ” എന്നത് പോലെ കേരളത്തിൽ ആയാലും കൊറിയയിലെ ആയാലും നല്ല “ഫീൽ ഗുഡ് ” സിനിമകൾ കണ്ടാൽ കണ്ണും കരളും നിറയും എന്ന്‌ പറയാൻ പറ്റുന്നൊരു സിനിമ കണ്ടു .വെറും ഒരു മണിക്കൂർ 48 മിനിട്ടു മാത്രം നീളമുള്ള ഒരു കുഞ്ഞു കൊറിയൻ ചിത്രം ചാമ്പ്യൻ !!! ????????

എണ്ണിയാലൊടുങ്ങാത്ത സിനിമകൾ ഉള്ളത് കൊണ്ട്‌ തന്നെ “ഒരു സിനിമ” എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ ഇതിന്റെ ഗംഭീര്യം കുറഞ്ഞു പോകുമോ എന്നൊരു ഭയം ഉണ്ട് !ദാരിദ്യം മൂലം കുഞ്ഞിനെ വളർത്താൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ അമ്മ , ഒരു അമേരിക്കൻ ദമ്പതികൾക്ക് തന്നെ ദത്തു നൽകിയതിനാൽ അവരോടൊപ്പം കരൾ പൊടിയുന്ന വേദനയോടെ കൊറിയയിൽ നിന്നും 7 ആം വയസിൽ അമേരിക്കയിലേക്കു പറന്ന.ബാല്യം പിന്നിട്ടു കൗമാരത്തിലേക്ക് എത്തിയെങ്കിലും പ്രിയപ്പെട്ടതെല്ലാം ചെറുപ്പത്തിലേ നഷ്ടപെട്ടവൻ ആയതു കൊണ്ട്‌ എന്നും നിര്വികാരത മുഖമുദ്ര ആക്കിയ മാർക്ക് !!

Image gallery for Champion - FilmAffinityക്ലാസിലെ ഏക ഏഷ്യക്കാരൻ ആയതു കൊണ്ട്‌ തന്നെ എപ്പോഴും വംശീയ വര്ണ ആക്ഷേപത്തിന് ഇരയാകുന്ന മാർക്ക്, ഒരിക്കൽ സിൽവേർസ്റ്റർ സ്റ്റാലിന്റെ ഓവർ ദി ടോപ് എന്ന ചിത്രം കണ്ടു പഞ്ചഗുസ്തിയിലേക്കു ആകര്ഷിക്കപെടുന്നതോടെ അയാളുടെ ജീവിതം മാറുക ആയിരുന്നു .പതിയെ കൈക്കരുത്ത് കൊണ്ട്‌ റിങ്ങുകളിൽ വിസ്മയം തീർത്തിരുന്ന അയാളെ വംശീയ വെറിയുടെ ഭാഗമായി മത്സരങ്ങളിൽ നിന്നും തരം താഴ്ത്തുകയും മെഡലുകൾ എല്ലാം തിരിച്ചെടുക്കുകയും ചെയ്തതോടെ അയാൾ ഒറ്റപ്പെടലിന്റെ ഉൾക്കടലിൽ തുണയായി ഉണ്ടായിരുന്ന പഞ്ചഗുസ്തി എന്ന തോണിയും നഷ്ടപെട്ട അവസ്ഥയിൽ ഉഴറുന്ന കാഴ്ച ..

പിന്നീട് ആർക്കോ വേണ്ടി , എന്തിനോ വേണ്ടി വെറുതെ ജീവിതം ഇങ്ങനെ തള്ളി നീക്കുന്നതിന് ഇടയിൽ അയാൾക്ക്‌ തന്റെ സുഹൃത്തിന്റെ ഒരാവശ്യത്തിന് വേണ്ടി കൊറിയയിൽ പോകേണ്ടി വരുന്നതും, സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി തന്റെ അമ്മയെ തേടി പോകുന്നതും, തന്റെ ആ പഴയ വീട്ടിൽ സ്റ്റെപ് സിസ്റ്ററെയും , കുട്ടികളെയും കണ്ടു മുട്ടുന്നതും പിന്നീട് ആ കുട്ടികളിലൂടെ അയാൾ നഷ്ടപെട്ട തന്റെ ബാല്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതും, അതിനു പാരലൽ ആയി കൊറിയയിൽ നടക്കുന്ന പഞ്ചഗുസ്തി ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ടിയും വരുന്ന മാർക്കിന്റെ ജീവിതം ആണു ചിത്രം പറയുന്നത് … !

എവിടെയും ഒറ്റക്കായി പോയവന്റെ വേദനയുണ്ട് ..മകനെ പിരിയേണ്ടി വന്ന ഒരമ്മയുടെ വിങ്ങലുകൾ ഉണ്ട് .കുട്ടികളെ ചങ്കിടിപ്പായി കാണുന്നൊരു മാമന്റെ ആത്മനിര്വൃതിയുണ്ട് .കൈക്കരുത്തും ടെക്നിക്കുകളും കൊണ്ട്‌ സിരകളെ ചൂട് പിടിപ്പിക്കുന്ന പഞ്ചഗുസ്തിയുടെ ലഹരി പാറുന്ന നിമിഷങ്ങൾ ഉണ്ട് .കണ്ടില്ലെങ്കിൽ തീരാനഷ്ടം എന്ന്‌ വിശേഷിപ്പിക്കാവുന്ന സിനിമ തന്നെയാണ് ചാമ്പ്യൻ .

മലയാളം / ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഉള്ള പ്രിന്റുകൾ ടെലെഗ്രാമിൽ ലഭ്യമാണ് .. രക്തക്കൊതിയന്മാർ ആയ സോംബികൾ നിറഞ്ഞ ബുസാനിലേക്കുള്ള ട്രെയിനിൽ വെറും കയ്യിൽ പ്ലാസ്റ്റിക് ടേപ്പ് ചുറ്റി സോംബികളെ കൈക്കരുത്തും കരളുറപ്പും കൊണ്ട്‌ തടഞ്ഞു നിർത്തിയ യാത്രക്കാരന്റെ വേഷം ( ട്രെയിൻ റ്റു ബുസാൻ ) ..ഒരൊറ്റ രാത്രി കൊണ്ട്‌ സിയോൾ നഗരത്തിലെ എല്ലാ അക്രമികളെയും തുടച്ചു നീക്കാൻ പ്ലാൻ ഇട്ടു വിജയിപ്പിച്ച പോലീസ് ഓഫിസർ ( ദി ഔട്ലോസ് ) പിന്നെ ദെയ് ചാമ്പ്യനിലെ കണ്ണും മനസും നിറച്ച മാർക്കും !വെറും മൂന്ന് പടങ്ങൾ കൊണ്ട്‌ നിങ്ങൾ എന്‍റെ നെഞ്ചിൽ ഒരു കസേരയും വലിച്ചു ഇട്ടു ഇരുന്നു കളഞ്ഞല്ലോ ഡോൺ ലീ …. ❤❤❤❤❤❤

You May Also Like

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

പഠിക്കാൻ വേണ്ടി അമേരിക്കയിൽ വിട്ടതാണ്. കൈയ്യിലിരുപ്പ് കാരണം സായിപ്പുമാർ തോക്കും കൊണ്ട് പുറകെ ഓടി പ്രശ്നമായത് കൊണ്ട് നാട്ടിൽ ഒരു കോളേജിൽ ചേർക്കേണ്ടി വന്നു

ഇമ്രാന്‍ – ദുഖകഥ

പഠനസംബന്ധമായി പല സ്‌പെഷ്യല്‍ യൂണിറ്റിലും പ്രാക്ടീസിനു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പോകാന്‍ മടിക്കുന്ന ഒരെ ഒരു യൂണിറ്റാണു ഒന്‍കൊലോജി യൂണിറ്റ്.

മാണിക്യക്കല്ല്

തുറന്നിട്ട ജനലിനോട്‌ ചേര്‍ന്ന്ഇരിക്കുകയായിരുന്നു അവള്‍.. നേര്‍ത്ത കാറ്റ് അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു. പുറത്തു കനത്ത ഇരുട്ട് . ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ……? ഇല്ല, മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്…

ഡെന്നിസ് ജോസഫിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ സന്തോഷ് ജോർജ്‌ കുളങ്ങരയെ വിളിച്ചു നന്ദി പറഞ്ഞത് എന്തിനായിരിക്കും..

ഡെന്നിസ് ജോസെഫിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ എന്നെ വിളിച്ചിരുന്നു…. ഞാൻ താങ്കളോട് ഒരു നന്ദി പറയാൻ ആണ് വിളിച്ചത്…. ഞങ്ങളുടെ അപ്പ മരിച്ചെങ്കിലും